നിപ വൈറസ്: ബഹ്റൈനിൽ പ്രത്യേക നിരീക്ഷണ സംവിധാനം ആരംഭിച്ചു


മനാമ. നിപ വൈറസ് ബാധയെ തുടർന്ന്  കേരളത്തിൽ നിന്ന് ബഹ്റൈൻവിമാന താവളം വഴി എത്തുന്ന വർക്ക് സുരക്ഷയെ മുൻനിറുത്തി ബഹ്റൈൻ വിമാന താവളത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗേറ്റ് 14, 15 എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണ കാമറകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ  നിപ വൈറസ് ബാധിച്ചതായി സംശയം തോന്നിയാൽ അവർക്ക് പരിചരണം നൽകാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചു. ബഹ്റൈനിൽ ആർക്കും നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.  
 

You might also like

Most Viewed