ആക്‌ഷൻ സി­നി­മകളു­ടെ­ കാ­ലം വീ­ണ്ടും : ബാ­ബു­ ആന്റണി­


മനാ­മ : മലയാ­ളത്തിൽ ആക്ഷൻ ചി­ത്രങ്ങൾ­ക്കും ആയോ­ധന കലകൾ‍­ക്കും പ്രാ­ധാ­ന്യമി­ല്ലാ­ത്ത കാ­ലമാ­യി­രു­ന്നു­ കടന്നു­പോ­യതെ­ന്നും എന്നാ­ലി­പ്പോൾ കാ­യംകു­ളം കൊ­ച്ചു­ണ്ണി­, കഴി­ഞ്ഞ ദി­വസം പ്രഖ്യാ­പി­ച്ച പവർ സ്റ്റാർ പോ­ലു­ള്ള സി­നി­മകൾ വ്യത്യസ്തമാ­യി­രി­ക്കു­മെ­ന്നും പ്രമു­ഖ ചലച്ചി­ത്രതാ­രം ബാ­ബു­ ആന്റണി­ അഭി­പ്രാ­യപ്പെ­ട്ടു­. ബാ­ബു­ ആന്റണി­യു­ടെ­ നേ­തൃ­ത്വത്തിൽ ബഹ്‌റൈ­നിൽ മൂ­ന്ന് വർ­ഷം മു­ൻ­പ് ആരംഭി­ച്ച ബാ­ബു­ ആന്റണി­ സ്‌കൂൾ ഓഫ് മാ­ർ­ഷൽ ആർ­ട്ട്സി­ന്റെ­ മൂ­ന്നാം വാ­ർ­ഷി­കാ­ഘോ­ഷത്തിന് വേ­ണ്ടി­ ഇന്നലെ­ ബഹ്റൈ­നി­ലെ­ത്തി­യ അദ്ദേ­ഹം 4 പി­.എം ന്യൂ­സിന് അനു­വദി­ച്ച അഭി­മു­ഖത്തി­ലാണ് തന്റെ­ പു­തി­യാ­യ സി­നി­മകളെ­പ്പറ്റി­ പറഞ്ഞത്. 

ഇപ്പോൾ ചി­ത്രീ­കരണം പൂ­ർ­ത്തി­യാ­യ കാ­യംകു­ളം കൊ­ച്ചു­ണ്ണി­യും ഒമർ ലു­ലു­വി­ന്റെ­ സംവി­ധാ­നത്തിൽ താൻ നാ­യകനാ­കു­ന്ന പവർ സ്റ്റാർ എന്ന സി­നി­മയും തന്റെ­ സി­നി­മാ­ ജീ­വി­തത്തി­ലെ­ ഒരു­ ബ്രെ­യ്ക്ക് ആയി­രി­ക്കു­മെ­ന്ന് അദ്ദേ­ഹം പറഞ്ഞു­. ആക്ഷനു­കൾ­ക്ക് പ്രാ­ധാ­ന്യമു­ള്ള മലയാ­ള സി­നി­മകൾ കു­റഞ്ഞ് വരു­ന്ന സാ­ഹചര്യത്തി­ലാണ് ഒരു­ അഡാർ ലവ് എന്ന ചി­ത്രം അടക്കം എടു­ത്തു­കൊ­ണ്ട് പ്രശസ്തി­ നേ­ടി­യ ഒമർ ലു­ലു­ എന്ന സംവി­ധാ­യകൻ അത്തരത്തിൽ ഒരു­ ചി­ത്രം പ്രഖ്യാ­പി­ക്കു­ന്നത്. സൂ­പ്പർ സ്റ്റാ­റു­കൾ ആരെ­ങ്കി­ലു­മാ­യി­രി­ക്കും നാ­യകൻ എന്ന് എല്ലാ­വരും കരു­തി­യപ്പോ­ഴാണ് ബാ­ബു­ ആന്റണി­യാണ് നാ­യകൻ എന്ന് സംവി­ധാ­യകൻ പ്രഖ്യാ­പി­ച്ചതും. സത്യത്തിൽ ബഹ്‌റൈ­നിൽ എത്തി­യപ്പോ­ഴാണ് ആ വാ­ർ­ത്തയെ­ ജനങ്ങൾ ഇത്രയധി­കം സ്വീ­കരി­ച്ച് കഴി­ഞ്ഞതാ­യി­ അറി­ഞ്ഞത്. വളരെ­ സന്തോ­ഷം തോ­ന്നി­. ബിഗ് ബജറ്റ് മാസ് ചി­ത്രമാ­യി­രി­ക്കും പവർ‍ സ്റ്റാർ‍. അടു­ത്ത വർ‍­ഷം പകു­തി­യോ­ടെ­ സി­നി­മയു­ടെ­ ചി­ത്രീ­കരണം ആരംഭി­ക്കും. ഒരു­ പക്കാ­ മാസ് പടമാ­യി­രി­ക്കും ഇതെ­ന്നാണ് സംവി­ധാ­യകൻ പറഞ്ഞി­ട്ടു­ള്ളത്. ഹോ­ളി­വു­ഡിൽ‍ നി­ന്നു­ള്ള സ്റ്റണ്ട് മാ­േ­സ്റ്റഴ്‌സ് ആകും ചി­ത്രത്തി­നാ­യി­ ആക്ഷൻ ഒരു­ക്കു­ക. ചി­ത്രത്തി­ന്റെ­ തി­രക്കഥ സാ­രംഗ് ജയപ്രകാ­ശ്, ലി­ജോ­ പാ­ണാ­ടൻ, വേ­ണു­ ഒ.വി­ എന്നി­വരാണ് തയ്യാ­റാ­ക്കു­ന്നത്. 

മലയാ­ളത്തിൽ‍ താൻ കടന്നു­വരു­ന്നതു­വരെ­യു­ണ്ടാ­യി­രു­ന്ന വി­ല്ലൻ സങ്കൽ‍­പ്പങ്ങളെ­ പൊ­ളി­ച്ചെ­ഴു­തു­ന്ന തരത്തി­ലാ­യി­രു­ന്നു­ പി­ന്നീ­ടു­ള്ള ഓരോ­ കഥാ­പാ­ത്രങ്ങളും തനി­ക്ക് ലഭി­ച്ചത്. താ­ടി­യും, നീ­ണ്ട മു­ടി­യും അതി­നൊ­ത്ത ശരീ­രവു­മു­ള്ളതു­കൊ­ണ്ടാ­കാം അന്ന് മു­തൽ തന്റെ­ വി­ല്ലൻ കഥാ­പാ­ത്രങ്ങളെ­ കു­ട്ടി­കൾ‍ മു­തൽ‍ പ്രാ­യമാ­യവർ‍­വരെ­ ഇഷ്ടപ്പെ­ട്ട് തു­ടങ്ങി­യതും, ആ ഇഷ്ടം ഇപ്പോ­ഴും കൊ­ണ്ടു­നടക്കു­ന്നതും. അത് കൊ­ണ്ടു­തന്നെ­ ഇൻ­ഡസ്ട്രി­യിൽ നി­ന്ന് ഒരി­ക്കലും മാ­റി­നി­ൽ­ക്കേ­ണ്ട അവസ്ഥ ഉണ്ടാ­യി­രു­ന്നി­ല്ല. പക്ഷെ­ പലപ്പോ­ഴും പല ചി­ത്രങ്ങളും താൻ വേ­ണ്ടെ­ന്ന് െ­വച്ചി­ട്ടു­ണ്ട്. 

ആക്ഷൻ പടങ്ങൾ ആയാ­ലും ഒരി­ക്കലും സമൂ­ഹത്തിന് തെ­റ്റാ­യ സന്ദേ­ശങ്ങൾ നൽ­കു­ന്നതോ­, ബലാ­ത്സംഗ സീ­നു­കളി­ലോ­ അഭി­നയി­ക്കു­ന്ന ഭാ­ഗമു­ണ്ടെ­ങ്കിൽ അഭി­നയി­ക്കാ­റി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ഒരു­ പക്ഷെ­ താൻ അഭ്യസി­ച്ചു­വരു­ന്ന മാ­ർ­ഷൽ ആർ­ട്ട്സ് എന്ന കലയ്ക്കു­ള്ള പ്രത്യേ­കതയും അത് തന്നെ­. സ്വന്തം രക്ഷയ്ക്ക് വേ­ണ്ടി­യല്ലാ­തെ­ ഒരി­ക്കലും ആയോ­ധനകലകൾ ഉപയോ­ഗപ്പെ­ടു­ത്തരു­തെ­ന്നാണ് ഇതിൽ പരി­ശീ­ലനം നേ­ടു­ന്നവരോട് പറയാ­റു­ള്ളത്. ബഹ്‌റൈ­നിൽ 2015ൽ ആരംഭി­ച്ച സ്‌കൂൾ ഓഫ് മാ­ർ­ഷൽ ആർ­ട്ട്സിൽ പെ­ൺ­കു­ട്ടി­കൾ അടക്കമു­ള്ള നി­രവധി­ വി­ദ്യാ­ർ­ത്ഥി­കളാണ് പരി­ശീ­ലനം നടത്തി­വരു­ന്നത്. ഈ രംഗത്ത് 26 വർ­ഷത്തെ­ പരി­ചയമു­ള്ള സു­ജേഷ് പഴേ­ടത്തി­ന്റെ­ നേ­തൃ­ത്വത്തി­ലു­ള്ള നല്ലൊ­രു­ പരി­ശീ­ലക സംഘമാണ് ബഹ്റൈ­നിൽ ചു­മതല നി­ർ­വ്വഹി­ക്കു­ന്നത്. തന്റെ­ അക്കാ­ദമി­യു­ടെ­ ജി­.സി­.സി­യി­ലെ­ രണ്ടാ­മത്തെ­ ശാ­ഖയാണ് ബഹ്റൈ­നി­ലേ­ത്. ബഹ്റൈ­നി­ലെ­ അക്കാ­ദമി­യിൽ‍ കരാ­ട്ടെ­, കു­ങ്ഫു­, തായ് ച്ചി­ തു­ടങ്ങി­യ ആയോ­ധനകലകൾ‍ അഭ്യസി­പ്പി­ക്കു­ന്നു­ണ്ട്. 

കൂ­ടു­തൽ വി­വരങ്ങൾ­ക്കും അക്കാ­ദമി­യിൽ ചേ­രാൻ ആഗ്രഹമു­ള്ളവർ­ക്കും 33829461 എന്ന നന്പറിൽ ബന്ധപ്പെ­ടാ­വു­ന്നതാ­ണ്. ഇന്ന് വൈ­കീ­ട്ട് 7 മണി­ക്ക് അദ്‌ലി­യ കാ­ൾ­ട്ടൻ ഹോ­ട്ടലിൽ െ­വച്ച് നടക്കു­ന്ന ചടങ്ങിൽ ബാ­ബു­ ആന്റണി­ സംബന്ധി­ക്കു­മെ­ന്നും ബഹ്‌റൈ­നി­ലെ­ എല്ലാ­വരും ചടങ്ങിൽ സംബന്ധി­ക്കണമെ­ന്നും ഈവന്റ് കോ­-ഓർ­ഡി­നേ­റ്റർ സന്തോഷ് കടന്പാ­ട്ട് അറി­യി­ച്ചു­.

You might also like

Most Viewed