ഫു­ട്ബോൾ േസ്റ്റ­ഡി­യത്തി­ന്റെ­ ശി­ലാ­സ്ഥാ­പനം നടത്തി­


മനാ­മ : യു­വജനങ്ങൾ­ക്കും കാ­യി­ക ഇനങ്ങൾ­ക്കും ആവശ്യമാ­യ പി­ന്തു­ണ നൽ­കു­ന്നതി­നും ദേ­ശീ­യ കാ­യി­ക പശ്ചാ­ത്തലം വി­കസി­പ്പി­ക്കു­ന്നതി­നും ഹമദ് ബിൻ ഇസ അൽ ഖലീ­ഫ രാ­ജാ­വി­ന്റെ­ നേ­തൃ­ത്വത്തിൽ ശ്രമങ്ങൾ നടന്നു­വരു­ന്നതാ­യി­ യു­വജന -കാ­യി­ക മന്ത്രി­ ഹി­ഷാം അൽ ജൗ­ദർ പറഞ്ഞു­. ഉം അൽ ഹസം ക്ലബി­ന്­ വേ­ണ്ടി­യു­ള്ള ഫു­ട്ബോൾ േസ്റ്റ­ഡി­യത്തി­ന്റെ­ ശി­ലാ­സ്ഥാ­പന ചടങ്ങിൽ സംസാ­രി­ക്കു­കയാ­യി­രു­ന്നു­ അദ്ദേ­ഹം.

ക്ലബ്ബു­കൾ­ക്ക് വേ­ണ്ട അടി­സ്ഥാ­ന സൗ­കര്യങ്ങൾ ലഭ്യമാ­ക്കു­ന്നതിന് ചാ­രി­റ്റി­ വർ­ക്ക്, യൂ­ത്ത് അഫയേ­ഴ്സ് അംഗവും, യൂ­ത്ത് ആന്റ് സ്പോ­ർ­ട്സ് ചെ­യർ­മാ­നും, ബഹ്റൈൻ ഒളി­ന്പിക് കമ്മി­റ്റി­ ചെ­യർ­മാ­നു­മാ­യ ഷെ­യ്ഖ് നാ­സർ ബിൻ ഹമദ് അൽ ഖലീ­ഫ നടത്തി­വരു­ന്ന ശ്രമങ്ങളെ­യും മന്ത്രാ­ലയം പ്രശംസി­ച്ചു­. മി­കച്ച അടി­സ്ഥാ­ന സൗ­കര്യങ്ങൾ ലഭ്യമാ­ക്കു­ന്നതി­ലൂ­ടെ­ ക്ലബ്ബു­കൾ­ക്ക് യു­വാ­ക്കളെ­ ആകർ­ഷി­ക്കാൻ കഴി­യു­മെ­ന്നും അൽ ജൗ­ദർ വ്യക്തമാ­ക്കി­. ആധു­നി­ക േസ്റ്റ­ഡി­യങ്ങൾ സ്ഥാ­പി­ക്കു­ന്നത് ക്ലബ്ബു­കളെ­ പി­ന്തു­ണയ്ക്കു­കയും രാ­ജ്യത്ത് കാ­യി­കരംഗത്തിന് വളർ­ച്ചയ്ക്ക് ഗു­ണം ചെ­യ്യു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

ബഹ്റൈൻ യു­വാ­ക്കൾ­ക്ക് പി­ന്തു­ണ നൽ­കു­ന്നതി­നാ­യാണ് േസ്റ്റ­ഡി­യം നി­ർ­മ്മി­ക്കു­ന്നതി­ലൂ­ടെ­ മന്ത്രാ­ലയം ലക്ഷ്യമി­ടു­ന്നതെ­ന്ന് എം.പി­ ബു­ മജീദ് പറഞ്ഞു­. ഉം അൽ ഹസം ക്ലബിന് പി­ന്തു­ണ നൽ­കു­കയും ചെ­യ്ത യൂ­ത്ത് ആന്റ് സ്പോ­ർ­ട്സ് അഫയേ­ഴ്സീ­നും അദ്ദേ­ഹം നന്ദി­ പറഞ്ഞു­. ചടങ്ങി­ലെ­ മന്ത്രി­യു­ടെ­ സാ­ന്നി­ധ്യം ദേ­ശീ­യ കാ­യി­ക സംഘടനകൾ­ക്കു­ള്ള അദ്ദേ­ഹത്തി­ന്റെ­ പി­ന്തു­ണയു­ടെ­ പ്രതി­ഫലനമാ­ണെ­ന്ന് ഉം അൽ ഹസം ക്ലബ് ചെ­യർ­മാൻ ഡോ­. ഹി­ഷാം അബ്ദു­ൾ­റഹ്മാൻ അൽ ബി­നാ­ലി­ പറഞ്ഞു­.

You might also like

Most Viewed