സൗ­ജന്യ ഡയബറ്റിസ് പരി­ശോ­ധന ആരംഭി­ച്ചു­


മനാമ : അൽ ഹി­ലാൽ ഹെ­ൽ­ത്ത് കെ­യർ ഗ്രൂ­പ്പ് ബഹ്റൈൻ ഡയബറ്റിസ്‌ സൊ­സൈ­റ്റി­യു­ടെ­ സഹകരണത്തോ­ടെ­ റമദാ­നിൽ സൗ­ജന്യ ഡയബറ്റിസ് പരി­ശോ­ധന ആരംഭി­ച്ചു­. ജനങ്ങൾ­ക്ക് സമയാ­സമയങ്ങളിൽ ആരോ­ഗ്യ പരി­രക്ഷാ­ ഉപദേ­ശങ്ങൾ നൽ­കു­ന്നതി­നു­ള്ള പരി­ശ്രമങ്ങളു­ടെ­ ഭാ­ഗമാ­യാണ് കാ­ന്പയിൻ സംഘടി­പ്പി­ക്കു­ന്നത്. ബഹ്റൈൻ ഡയബറ്റിസ്‌ സൊ­സൈ­റ്റി­ വൈസ് ചെ­യർ­മാ­നും ആരോ­ഗ്യ മന്ത്രാ­ലയത്തി­ലെ­ അസി­സ്റ്റന്റ് അണ്ടർ­സെ­ക്രട്ടറി­യു­മാ­യ ഡോ­. മറി­യം അൽ ഹജി­റി­ കാ­ന്പയിൻ ഉദ്ഘാ­ടനം ചെ­യ്തു­. അൽ­−ഹി­ലാൽ ഹെ­ൽ­ത്ത് കെ­യർ സി­.ഇ.ഒ ഡോ­. ശരത് ചന്ദ്രൻ, ഹെഡ് ഓഫ് മാ­ർ­ക്കറ്റി­ങ്ങ് ആസിഫ് മു­ഹമ്മദ് എന്നി­വർ ചടങ്ങിൽ പങ്കെ­ടു­ത്തു­. സൗ­ജന്യ പ്രമേ­ഹ പരി­ശോ­ധന ചെ­ക്കപ്പ് ഓഫർ പാ­ക്കേ­ജിൽ ബി­പി­, പ്രമേ­ഹം, പോ­ഷകാ­ഹാ­രവു­മാ­യി­ ബന്ധപ്പെ­ട്ട പരി­ശോ­ധനകൾ എന്നി­വ ഉൾ­പ്പെ­ടു­ന്നു­. അൽ ഹി­ലാ­ലി­ന്റെ­ മനാ­മ ശാ­ഖയിൽ ജൂൺ 30 വരെ­ സൗ­ജന്യ ഡയബറ്റിസ് ചെ­ക്കപ്പ് ഉണ്ടാ­യി­രി­ക്കു­ന്നതാ­ണ്. കൂ­ടു­തൽ വി­വരങ്ങൾ­ക്ക് 17824444/32172444 എന്ന നന്പറിൽ ബന്ധപ്പെ­ടു­ക.

You might also like

Most Viewed