റമദാൻ അരി­കെ ­: വസ്ത്ര വി­പണി­യിൽ വൻ വി­ലക്കയറ്റം


മനാ­മ : ഈദുൽ ഫി­ത്തർ അടു­ത്തതോ­ടെ­ വസ്ത്രങ്ങളു­ടെ­ വി­ല ഇരട്ടി­യോ­ളമാ­യി­ ഉയർ­ന്നു­. സാ­ധാ­രണക്കാ­രു­ടെ­ ബഡ്ജറ്റ് പരി­ധി­യ്ക്ക് അപ്പു­റമാണ് നി­ലവിൽ വസ്ത്രങ്ങളു­ടെ­ വി­ല. വ്യാ­പാ­രി­കളു­ടെ­ പകൽ­ക്കൊ­ള്ള കാ­രണം പല ഉപഭോ­ക്താ­ക്കളും വസ്ത്രങ്ങൾ വാ­ങ്ങു­ന്നത് കു­റയ്ക്കാൻ നി­ർ­ബന്ധി­തരാ­ക്കു­കയാ­ണ്. ് കു­ട്ടി­കൾ, മു­തി­ർ­ന്നവർ, സ്ത്രീ­കൾ എന്നി­വരുടെ വസ്ത്രങ്ങളു­ടെ­ വി­ല വളരെ­ കൂ­ടി­യതാണ് ഇതി­ൽ­നി­ന്നും ഒഴിഞ്ഞതെന്ന് ബഹ്റൈൻ സ്വദേ­ശി­ ഫാ­ത്തി­മ യൂ­സെഫ് പറഞ്ഞു­. റമദാന് ഒരു­ മാ­സം മു­ൻ­പ് രണ്ട് വയസു­ള്ള കു­ഞ്ഞി­നു­ള്ള ഫു­ൾ­സ്യൂ­ട്ടും ഷൂ­വും 7 മു­തൽ 10 വരെ­ ബഹ്‌റൈൻ ദി­നാ­റിന് ലഭി­ച്ചി­രു­ന്നു­. എന്നാൽ ഇപ്പോൾ അതി­ന്റെ വി­ല 15 മു­തൽ 20 ബഹ്‌റൈൻ ദി­നാർ വരെ­യായി­. ഈ സ്ഥി­തി­ തു­ടർ­ന്നാൽ താ­ഴ്ന്ന വരു­മാ­നമു­ള്ളവർ­ക്കും ഇടത്തരക്കാ­ർ­ക്കും വസ്ത്രങ്ങൾ വാ­ങ്ങാൻ എങ്ങനെ­ കഴി­യു­മെ­ന്നും അവർ ചോ­ദി­ക്കു­ന്നു­. സ്ത്രീ­കളാണ് വി­ലക്കയറ്റത്തി­ന്റെ­ ബു­ദ്ധി­മു­ട്ട് പ്രധാ­നമാ­യും അനു­ഭവി­ക്കു­ന്നതെ­ന്ന് മസു­മാ­ മു­ഹമ്മദ് പറഞ്ഞു­. ഈദിന് പു­തി­യ വസ്ത്രങ്ങൾ ഒരു­ ആവശ്യമാ­ണെ­ന്നും വി­ല കൂ­ടി­യാ­ലും വാങ്ങാൻ നി­ർ­ബന്ധി­തരാ­കു­മെ­ന്നും അവർ പറഞ്ഞു­. താൻ മൂ­ന്ന് ആൺ­കു­ട്ടി­കളു­ടെ­ അമ്മയാ­ണെ­ന്നും അവർ­ക്ക് നല്ല വസ്ത്രങ്ങൾ വാ­ങ്ങാൻ ഇപ്പോൾ 60 ബഹ്‌റൈൻ ദി­നാ­റെ­ങ്കി­ലും ആവശ്യമു­ണ്ടെ­ന്നും അവർ പറഞ്ഞു­. പെ­ൺ­കു­ട്ടി­കളു­ടെ­ മാ­താ­പി­താ­ക്കൾ­ക്ക് കു­റഞ്ഞത് ഈ തു­കയു­ടെ­ മൂ­ന്നി­രട്ടി­യെ­ങ്കി­ലും വേ­ണം. കു­ട്ടി­കളു­ടെ­ മു­ഖത്ത് സന്തോ­ഷവും പു­ഞ്ചി­രി­യും കാ­ണാൻ നാം ആഗ്രഹി­ക്കു­ന്നു­. എന്നാൽ വസ്ത്ര വ്യാ­പാ­രി­കൾ നമ്മളെ­ കൊ­ള്ളയടി­ക്കു­കയാ­ണ്. ഓഫർ, ഡി­സ്കൗ­ണ്ട് എന്നീ­ വാ­ക്കു­കൾ വസ്ത്ര വ്യാ­പാ­ര കേ­ന്ദ്രങ്ങളു­ടെ­ ചു­വരു­കളിൽ നി­ന്ന് അപ്രത്യക്ഷമാ­യതാ­യി­ ബഹ്റൈൻ സ്വദേ­ശി­ ജവാദ് അബ്ദു­ള്ള പറഞ്ഞു­. പകരം സ്റ്റോ­ക്ക് ക്ലി­യറൻ­സ് എന്ന ബോ­ർ­ഡാണ് കാ­ണു­ന്നത്. തന്റേത് അഞ്ച് ­പേ­രടങ്ങു­ന്ന കു­ടുംബമാ­ണെ­ന്നും ഈദ് വസ്ത്രങ്ങൾ വാ­ങ്ങാൻ തനി­ക്ക് 160 ബഹ്‌റൈൻ ദി­നാ­റിൽ കൂ­ടു­തൽ ചി­ലവാ­കു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

Most Viewed