അനധി­കൃ­തമാ­യി­ വി­സകൾ നൽ­കി­ സ്കൂൾ ജീ­വനക്കാ­രി­ സന്പാ­ദി­ച്ചത് 3,400 ദി­നാർ


മനാ­മ : രാ­ജ്യത്തെ­ ഒരു­ സ്വകാ­ര്യ സ്കൂ­ളി­ലെ­ ജീ­വനക്കാ­രി­ വി­ദേ­ശി­കൾ­ക്ക് അനധി­കൃ­തമാ­യി­ 17 വി­സകൾ നൽ­കി­. സ്കൂൾ മാ­നേ­ജ്മെ­ന്റെ അറി­വി­ല്ലാ­തെ­ 200 ബഹ്‌റൈൻ ദി­നാർ വീ­തം കൈ­പ്പറ്റി­യാ­യി­രു­ന്നു­ വി­സാ­ കച്ചവടം. 

കോ­ടതി­ രേ­ഖകൾ പ്രകാ­രം സ്ത്രീ­ ഇരു­പത് വർ­ഷത്തോ­ളം സ്കൂ­ളിൽ പ്രവർ­ത്തി­ച്ചു­. ഈ കാ­ലഘട്ടത്തി­ലാ­യി­രു­ന്നു­ കേ­സി­നാ­സ്പദമാ­യ സംഭവം. അറബ് വനി­തയു­ടെ­ സ്പോ­ൺ­സർ­ഷി­പ്പി­നെ­ക്കു­റി­ച്ച് അന്വേ­ഷി­ക്കാ­നാ­യി­ സ്കൂ­ളി­ലെ­ത്തി­യ വ്യക്തി­ മു­ഖേ­നയാണ് സംഭവം പു­റത്തറി­യു­ന്നത്. അറബ് വനി­ത തന്റെ­ കീ­ഴി­ൽ­നി­ന്നും സ്കൂ­ൾ­ മാ­നേ­ജ്മെ­ന്റി­ന്റെ­ കീ­ഴി­ലേയ്­ക്ക് സ്പോ­ൺ­സർ­ഷി­പ്പ് മാ­റ്റി­യി­ട്ടു­ണ്ടെ­ന്നും ഇതന്വേ­ഷി­ക്കാ­നാണ് താൻ സ്‌കൂ­ളിൽ എത്തി­യതെ­ന്നും അദ്ദേഹം പറഞ്ഞു­.

എന്നാൽ, അറബ് യു­വതി­യെ­ നിയമി­ച്ചി­ട്ടി­ല്ലെന്ന് സ്കൂൾ അധി­കൃ­തർ വ്യക്തമാ­ക്കിയപ്പോൾ, അദ്ദേഹം കൈവശമുണ്ടായിരുന്ന ഔദ്യോ­ഗി­കമാ­യ സ്പോ­ൺ­സർ­ഷി­പ്പ് രേ­ഖകൾ കാ­ണി­ച്ചതോ­ടെ­ സ്കൂൾ അധി­കൃ­തർ ഞെ­ട്ടലി­ലാ­യി­.

പിന്നീട് നടത്തിയ അന്വേ­ഷണത്തിൽ, വി­സ നൽ­കി­യത് കു­റ്റാ­രോ­പി­തയാ­യ യു­വതി­യാ­ണെന്ന് കണ്ടെ­ത്തു­കയാ­യി­രു­ന്നു­. സാ­ന്പത്തി­ക പ്രതി­സന്ധി ­നേ­രി­ട്ടതി­നാൽ അറബി­ യു­വതി­ക്ക് വി­സ നൽ­കു­കയാ­യി­രു­ന്നുവെ­ന്നാണ് യു­വതി­ മേ­ലധി­കാ­രി­കളോട് പറഞ്ഞത്. വീ­ണ്ടും ആവർ­ത്തി­ക്കി­ല്ലെ­ന്നും അന്ന് അവർ പ്രതി­ജ്ഞ ചെ­യ്തു­. എന്നാൽ കു­റച്ചു­നാ­കൾ­ക്ക്­ശേ­ഷം അറബ് സ്വദേ­ശി­ക്ക് വി­സ നൽ­കി­യതു­മാ­യി­ ബന്ധപ്പെ­ട്ട് മറ്റൊ­രു­ വ്യക്തി­ സ്കൂ­ളിൽ പോ­യി­ സമാ­നമാ­യ അന്വേ­ഷണം നടത്തി­.

You might also like

Most Viewed