വ്രതശു­ദ്ധി­യു­ടെ­ ദി­നങ്ങൾ പര്യവസാ­നി­ക്കാ­റാ­യി­ : ഈദ് ഗാ­ഹു­കൾ­ക്ക് ഒരു­ക്കങ്ങളാ­യി­


മനാ­മ : വ്രതശു­ദ്ധി­യു­ടെ­ മു­പ്പത് ദി­നങ്ങൾ പര്യവസാ­നി­ക്കാൻ ദി­വസങ്ങൾ ബാ­ക്കി­ നി­ൽ­ക്കെ­ രാ­ജ്യത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളിൽ നടക്കു­ന്ന ഈദ് ഗാ­ഹു­കൾ­ക്ക് ഒരു­ക്കങ്ങൾ ആരംഭി­ച്ചു­. വഖഫ് ഡയറക്ടറേ­റ്റി­ന്റെ­ ആഭി­മു­ഖ്യത്തിൽ വി­വി­ധ പ്രദേ­ശങ്ങൾ കേ­ന്ദ്രീ­കരി­ച്ചു­ള്ള ഈദ് ഗാ­ഹു­കളിൽ പ്രവാ­സി­കൾ അടക്കമു­ള്ള വലി­യൊ­രു­ വി­ശ്വാ­സി­ സമൂ­ഹമാണ് പങ്കെ­ടു­ക്കു­ക. സു­ന്നി­ ഔ ഗാ­ഫി­ന്റെ­യും ക്യാ­പ്പി­റ്റൽ ചാ­രി­റ്റി­യു­ടെ­യും സഹകരണത്തോ­ടെ­ മലയാ­ളി­ സമൂ­ഹത്തിന് വേ­ണ്ടി­ ദാർ അൽ ഈമാൻ നേ­തൃ­ത്വം നൽ­കു­ന്ന ഈദ് ഗാഹ് ഇന്ത്യൻ സ്‌കൂ­ളിൽ െ­വച്ച് നടക്കും.

കൂ­ടാ­തെ­ തർ­ബി­യാ­ ഇസ്ലാ­മിക് സൊ­സൈ­റ്റി­യു­ടെ­ ആഭി­മു­ഖ്യത്തിൽ ഹൂ­റയി­ലെ­ ഉമു­ ഐ മൻ ഗേ­ൾ­സ് ഹൈ­സ്‌കൂൾ, ഉമ്മൽ ഹസം സ്പോ­ർ­ട്സ് ക്ലബ്ബ് എന്നി­വി­ടങ്ങളി­ലാണ് നടക്കു­ക. പെ­രു­ന്നാൾ നമസ്കാ­രം രാ­വി­ലെ­ 5:05നാണ് നടക്കു­കയെ­ന്ന് വി­വി­ധ സംഘടനാ­പ്രതി­നി­ധി­കൾ അറി­യി­ച്ചു­. വി­വി­ധ ആരാ­ധനാ­ലയങ്ങളി­ലും അന്നേ­ ദി­വസം നമസ്കാ­രങ്ങൾ നടക്കും.

You might also like

Most Viewed