ഈദ് അവധി­ : ഗ്രാ­ൻ­ഡ് മോ­സ്‌കിൽ പൊ­തു­പ്രവേ­ശനം


മനാ­മ : ഈദ് അവധി­ ദി­വസങ്ങളിൽ ബഹ്‌റൈ­നി­ലെ­ ചരി­ത്ര സ്മാ­രകമാ­യ അൽ ഫാ­ത്തെ­ ഗ്രാ­ൻ­ഡ് മോ­സ്‌ക്കിൽ ഇത്തവണയും പൊ­തു­ പ്രവേ­ശനം ഉണ്ടാ­യി­രി­ക്കു­മെ­ന്ന് അധി­കൃ­തർ അറി­യി­ച്ചു­. ഈദി­ന്റെ­ രണ്ടാം ദി­വസവും മൂ­ന്നാം ദി­വസവും രാ­വി­ലെ­ 9 മണി­ മു­തൽ വൈ­കീ­ട്ട് 5 മണി­ വരെ­ ജാ­തി­ മത ഭേ­ദമന്യേ­ എല്ലാ­വർ­ക്കും ഈ മോ­സ്‌ക്ക് സന്ദർ­ശി­ക്കാ­വു­ന്നതാ­ണ്. പ്രവേ­ശനം തീ­ർ­ത്തും സൗ­ജന്യമാ­യി­രി­ക്കും. സന്ദർ­ശകർ­ക്ക് മോ­സ്കി­ന്റെ­ ചരി­ത്രങ്ങൾ വി­വരി­ച്ച് തരു­ന്നതി­നാ­യി­ വി­വി­ധ ഭാ­ഷകൾ അറി­യു­ന്ന പരി­ചയ സന്പന്നരാ­യവരു­ടെ­ സേ­വനവും ഉണ്ടാ­കും. കൂ­ടാ­തെ­ സന്ദർ­ശകർ­ക്ക് അവരു­ടെ­ പേ­രു­കൾ അറബി­ ലി­പി­യിൽ കാ­ലി­ഗ്രാ­ഫി­യിൽ എഴു­തി­ കൊ­ടു­ക്കു­ന്ന പ്രത്യേ­ക കോ­ർ­ണറും സജ്ജമാ­ക്കി­യി­ട്ടു­ണ്ട്. പാ­രന്പര്യ വേ­ഷങ്ങൾ അണി­ഞ്ഞ് മാ­ത്രമാണ് ഇതി­നകത്ത് പ്രവേ­ശി­ക്കാൻ സാ­ധ്യമാ­വു­കയു­ള്ളൂ­ എന്നതി­നാൽ അവി­ടെ­ എത്തു­ന്ന സന്ദർ­ശകർ­ക്ക് അറബിക് പാ­രന്പര്യ വസ്ത്രങ്ങൾ താ­ൽ­ക്കാ­ലി­കമാ­യി­ സൗ­ജന്യമാ­യി­ നൽ­കു­ന്ന സംവി­ധാ­നവും ഏർ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. കൂ­ടു­തൽ വി­വരങ്ങൾ­ക്ക് 17727773, 35901415 എന്ന നന്പറു­കളിൽ ബന്ധപ്പെ­ടാ­വു­ന്നതാ­ണ്.

You might also like

Most Viewed