കെ­.എസ്.സി­.എ മലയാ­ളം പാ­ഠശാ­ല പ്രവേ­ശനോ­ത്സവം സംഘടി­പ്പി­ച്ചു­


മനാമ: ബഹ്റൈൻ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ മലയാളം മിഷൻ മലയാളം പാഠശാലയുടെ പുതിയ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് പന്പാവാസൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യവിഭാഗം സെക്രട്ടറി മനുമോഹനൻ സ്വാഗതം പറഞ്ഞു. 4 പി.എം ന്യൂസ് ചീഫ് റിപ്പോർട്ടർ രാജീവ്‌ വെള്ളിക്കോത്ത്‌ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പാഠശാലാ പ്രിൻസിപ്പൽ ബാലചന്ദ്രൻ കൊന്നക്കാട്‌ പാഠശാല പ്രവർത്തന റിപ്പോർട്ടും, ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര മലയാളം മിഷൻ പ്രവർത്തന ലക്ഷ്യങ്ങൾ രക്ഷാകർത്താക്കളുമായി പങ്കുവെച്ചു. അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി അനിൽ നീർവിളാകം ആശംസകൾ അർപ്പിച്ച ചടങ്ങിൽ പാഠശാല കൺവീനർ സതീഷ്‌ നാരായണൻ നന്ദി പ്രകാശിപ്പിച്ചു. വളരെ വിപുലമായ കലാസാംസ്കാരിക പ്രവർത്തനങ്ങളും പാഠശാലയോടനുബന്ധിച്ച്‌ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പാഠശാലാ കൺവീനർ സതീഷ്‌ നാരായണൻ അറിയിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. അസോസിയേഷൻ ട്രഷറർ അഭിലാഷ് പിള്ള, കൺവീനർ സതീഷ്‌ നാരായണൻ, ജോയിന്റ് കൺവീനർ ഫളെയിഡി സുമേഷ്‌, പ്രിൻസിപ്പൽ ബാലചന്ദ്രൻ കൊന്നക്കാട്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

You might also like

Most Viewed