ഇഫ്താർ കിറ്റ്‌ വിതരണം നടത്തി


മനാമ:ബഹ്റൈനിലെ നാസിക്ക്‌ ഡോൾ ഗ്രൂപ്പ്‌ ആയ ‘ഹബീബീസ്‌ നാസിക്ക്‌ ഡോൾ ഗ്രൂപ്പ്‌’ റമദാൻ ദിനത്തിൽ ബഹ്റൈൻ മന്ത്രാലയത്തിന്റെയും പോലീസിന്റെയും അനുവാദത്തോടുകൂടി സൽമാനിയ സിഗ്നലിൽ ഇഫ്താർ കിറ്റ്‌ വിതരണം നടത്തി. ഷെയ്ഖ അബ്ദുല്ല ബിൻ മ്മുഹമ്മദ്‌ അൽ ഖലിഫ, മനാമ എം.പി അഹമദ്‌ അബ്ദുൾ വഹീദ്‌ ഖരാത്ത, ക്യാപിറ്റൽ ചാരിറ്റി അസോസിയേഷൻ ബഹ്റൈൻ അംഗം ഇസ്മയേൽ ഹസൻ, ബഹ്റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വികാരി റവ. ഫാ. ജോഷ്വാ എബ്രഹാം കലവറ റെസ്റ്റോറന്റ് എം.ഡി സാജൻ തുടങ്ങിയവർക്കൊപ്പം ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇഫ്‌താർ കിറ്റ് വിതരണം. കഴിഞ്ഞ അഞ്ച് വർഷക്കാലമായി നിർധനരായവർക്ക് വേണ്ടി ഭവന നിർമ്മാണം, രോഗികൾക്കുള്ള മരുന്ന് വിതരണം, നിർധനരായ വിദ്യാർത്ഥികൾക്കായുള്ള സ്കൂൾ കിറ്റ്‌ വിതരണം തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ പുറമെ ഓട്ടിസ രോഗബാധിതർക്കായും, അനാഥകുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്നു.

You might also like

Most Viewed