ഇഫ്താർ സംഗമം സംഘടിപ്പിച്ചു


മനാമ:മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വളരെയധികം കഷ്ടത അനുഭവിക്കുന്ന മാമീറിലെ ഏകദേശം 600ഓളം വരുന്ന ലേബർ ക്യാന്പിലെ തൊഴിലാളികൾക്ക് വേണ്ടിയാണ് ഇഫ്താർ സംഘടിപ്പിച്ചത്. ഫ്രണ്ടസ് സോഷ്യൽ അസോസിയേഷൻ യൂത്ത് ഇന്ത്യ ബഹ്റൈൻ പ്രസിഡണ്ട് യൂനുസ് സലീം റമദാൻ സന്ദേശം നൽകി. ബഹ്റൈനിലെ പ്രവാസ രംഗത്തെ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത് ആശംസയർപ്പിച്ച ചടങ്ങിൽ സമാജം രക്ഷാധികാരി അനിൽ കുമാർ മുതുക്കുളം ഉപദേഷ്ടാവ് പ്രദീപ് പുറവങ്കര എന്നിവർ ഔദ്യോഗിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സെക്രട്ടറി ഫൈറൂസ് കല്ലറയ്ക്കൾ സ്വാഗതം ആശംസിച്ചു. സമാജം എന്റർടൈൻമെന്റ് സെക്രട്ടറി ജോയി കല്ലന്പലം, ചാരിറ്റി കൺവീനർ ശക്തി എന്നിവരോടൊപ്പം ഷാജി പ്രകാശ്, വിനു വർഗ്ഗീസ്, റിയാസ് ഖാൻ, ജിതിൻ, സന്തോഷ്, അനിൽകുമാർ, വിനോദ്, ഷാജി, ഷിബു എന്നിവരെ കൂടാതെ സമാജം വൈസ്പ്രസിഡണ്ട് കുമാർ, ജോയിന്റ് സെക്രട്ടറി ജോബോയ്, വനിതാ വിഭാഗം പ്രതിനിധികൾ തുടങ്ങിയവർ ട്രഷറർ ജയൻ ശ്രേയസ് നന്ദിയും അറിയിച്ചു.

You might also like

Most Viewed