മൈത്രി അസോസിയേഷൻ ധനസഹായം നൽകി


മനാമ: കടബാധ്യതയും, ക്യാൻസർ രോഗവും ബാധിച്ച കൊല്ലം വവ്വാക്കാവ് സ്വദേശിനി സീനത്തിന് മൈത്രി സോഷ്യൽ അസോസിയേഷന്റെ റംസാൻ റിലീഫിന്റെ ഭാഗമായി ധനസഹായം നൽകി. സീനത്തിന്റെ ഭർത്താവ് അബ്ദുൽ കലാം കഴിഞ്ഞ എഴു വർഷങ്ങൾക്കു മുന്പ് വൃക്ക രോഗംമൂലം മരണപ്പെട്ടു. കലാമിന്റെ ഭാര്യ സീനത്തിനും, സീനത്തിന്റെ ഉമ്മയും ക്യാൻസർ രോഗം പിടിപ്പെട്ട് ചികിത്സയിലാണ്. ഏകമകൾ പ്ലസ്ടു വിദ്യാർത്ഥിനി ഈ അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. സീനത്തിന്റെ ചികിത്സാ സഹായം മൈത്രി അസോസ്സിയേഷൻ പ്രസിഡണ്ട് സിയാദ് ഏഴംകുളം വവ്വാക്കാവ് ജമാ അത്ത് പ്രസിഡണ്ട് അബ്ദുൽ റഹീമിന് കൈമാറി. ഭാരവാഹികളായ ഡോ.അബ്ദുൽ റഹ്മാൻ, അബ്ദുൽ ബാരി, അബ്ദുൽ സത്താർ, അൻസാർ കുരീപ്പുഴ, നിസാർ കാഞ്ഞിപ്പുഴ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

You might also like

Most Viewed