ആഭ്യന്തര മന്ത്രി­ പോ­ലീസ് ഉദ്യോ­ഗസ്ഥരെ­ സന്ദർ­ശി­ച്ചു­


മനാ­മ : ഈദി­നോ­ടനു­ബന്ധി­ച്ച് ആഭ്യന്തര മന്ത്രി­ ജനറൽ ഷെ­യ്ഖ് റാ­ഷിദ് ബിൻ അബ്ദു­ള്ള അൽ ഖലീ­ഫ ഗവർ­ണറേ­റ്റി­ലു­ള്ള പോ­ലീസ് ഡയറക്ടഴ്സി­നെ­ സന്ദർ­ശി­ച്ചു­. പോ­ലീസ് ഉദ്യോ­ഗസ്ഥരു­മാ­യി­ കൂ­ടി­ കാ­ഴ്ച നടത്തി­യ അദ്ദേ­ഹം ബഹ്‌റൈൻ രാ­ജാവ് ഹമദ് ബിൻ ഇസ ഖലീ­ഫ, കി­രീ­ടാ­വകാ­ശി­ പ്രി­ൻ­സ് ഖലീ­ഫ ബിൻ സൽ­മാൻ അൽ ഖലീ­ഫ, പ്രധാ­നമന്ത്രി­ സൽ­മാൻ ബിൻ ഹമദ് അൽ ഖലീ­ഫ എന്നി­വരു­ടെ­ ഈദ് ആശംസകൾ കൈ­മാ­റി­. കൂ­ടാ­തെ­ രാ­ജ്യത്തി­ന്റെ­ സു­രക്ഷയും സു­സ്ഥി­രതയും, നി­യമപാ­ലനവും സംരക്ഷി­ക്കു­ന്നതിൽ പോ­ലീസ് വി­ഭാ­ഗം വഹി­ക്കു­ന്ന പങ്കി­നെ­ പ്രശംസി­ച്ചു­. ഈ അനു­ഗ്രഹീ­തമാ­യ വേ­ളയിൽ ഞങ്ങൾ നി­ങ്ങളോ­ടൊ­പ്പം ചി­ലവഴി­ക്കാൻ ആഗ്രഹി­ക്കു­ന്നു­വെ­ന്നും, സെ­ക്യൂ­രി­റ്റി­ പ്രൊ­ട്ടക്ഷൻ മി­ഷൻ­നു­വേ­ണ്ടി­ പൂ­ർ­ണ്ണ പി­ന്തു­ണ പ്രഖ്യാ­പി­ക്കു­ന്നതാ­യും അദ്ദേ­ഹം അറി­യി­ച്ചു­. അദ്ദേ­ഹത്തോ­ടൊ­പ്പം പൊ­തു­സു­രക്ഷാ­ വി­ഭാ­ഗത്തി­ന്റെ­ ചീ­ഫും അനു­ഗമി­ച്ചി­രു­ന്നു­.

You might also like

Most Viewed