പള്ളി­യിൽ മോ­ഷണ ശ്രമം : മൂ­ന്ന് ആൺ­കു­ട്ടി­കൾ അറസ്റ്റിൽ


മനാ­മ : ഹിദ് പ്രദേ­ശത്തെ­ പള്ളി­യി­ലെ­ സംഭാ­വന ബോ­ക്സു­കളിൽ നി­ന്ന് പണം മോ­ഷ്ടി­ച്ച മൂ­ന്ന് ആൺ­കു­ട്ടി­കളെ­ അറസ്റ്റ് ചെ­യ്താ­യി­ മു­ഹറഖ് ഗവർ­ണറേ­റ്റ് പോ­ലീസ് ഡയറക്ടറേറ് അറി­യി­ച്ചു­. കു­ട്ടി­കൾ പള്ളി­യു­ടെ­ അകത്തേ­യ്ക്ക് കടക്കു­ന്നതും, പണം മോ­ഷ്ടി­ക്കു­ന്നതു­മാ­യ ദൃ­ശങ്ങളടങ്ങി­യ വീ­ഡി­യോ­ ഇതി­നോ­ടകം സമൂ­ഹ മാ­ധ്യമങ്ങളിൽ വൈ­റലാ­വു­കയും ചെ­യ്തു­. മാ­ത്രമല്ല പള്ളി­ക്കകത്ത് വെ­ച്ച നി­രീ­ക്ഷണ ക്യാ­മറകളിൽ കു­ട്ടി­കൾ സംഭാ­വന ബോ­ക്സു­കളിൽ നി­ന്ന് പണം മോ­ഷ്ടി­ക്കു­ന്ന ദൃ­ശ്യങ്ങൾ പതി­ഞ്ഞി­ട്ടു­ണ്ട്. 

മു­ഹറഖ് പോ­ലീസ് ഈ മൂ­ന്ന് പേ­ർ­ക്കു­മെ­തി­രെ­യു­ള്ള നി­യമ നടപടി­കൾ സ്വീ­കരി­ച്ചി­ട്ടു­ണ്ട്. ആഭ്യന്തര മന്ത്രാ­ലയം ഈ വാ­ർ­ത്ത ട്വി­റ്ററിൽ പോ­സ്റ്റ് ചെ­യ്തി­രു­ന്നു­. എന്നാൽ ഇത് സംബന്ധി­ച്ച കൂ­ടു­തൽ വി­വരങ്ങൾ വെ­ളി­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. എന്നാൽ ഈ മോ­ഷണ വാ­ർ­ത്തയു­മാ­യി­ നി­രവധി­ പ്രതി­കരണങ്ങൾ ഇതി­നോ­ടകം വന്നു­ കഴി­ഞ്ഞു­. ഈദി­നോ­ടനു­ബന്ധി­ച്ച് പലരും കു­ട്ടി­കൾ­ക്ക് മാ­പ്പ് നൽ­കണമെ­ന്ന ആവശ്യവു­മാ­യാണ് വന്നി­ട്ടു­ള്ളത്. എന്നാൽ മറ്റ് ചി­ലർ കു­ട്ടി­കളു­ടെ­ പേര് വെ­ളി­പ്പെ­ടു­ത്തണമെ­ന്നും, അപമാ­നകരമാ­ണെ­ന്നും, ഇനി­ ഇത്തരം കാ­ര്യങ്ങൾ ആവർ­ത്തി­ക്കരുത് എന്ന ആവശ്യവും പലരും ഉന്നയി­ക്കു­ന്നു­ണ്ട്. മു­ൻ­പ് ബു­ദയ്യ, ഹമദ്ടൗൺ എന്നീ­ പ്രദേ­ശങ്ങളിൽ 1000 ദി­നാർ വരെ­ സംഭാ­വന ബോ­ക്സു­കളിൽ നി­ന്നും മോ­ഷണം നടന്നി­ട്ടു­ള്ളതാ­യി­ വാ­ർ­ത്തകൾ റി­പ്പോ­ർ­ട്ട് ചെ­യ്തി­രു­ന്നു­.

You might also like

Most Viewed