വഴി­യാ­ത്രക്കാ­ർ­ക്ക് നേ­രെ­ തു­പ്പി­ പോ­ക്കറ്റടി­ക്കു­ന്ന വി­രു­തൻ പിടിയിൽ


മനാമ : വഴി­യാ­ത്രക്കാ­രു­ടെ­ വസ്ത്രത്തിൽ തു­പ്പു­കയും തു­ടർ­ന്ന് മാ­പ്പു­ ചോ­ദി­ച്ചു­ വസ്ത്രം തു­ടച്ചു­ കൊ­ടു­ക്കു­ന്നതി­നി­ടെ­ പോ­ക്കറ്റടി­ക്കു­കയും ചെ­യ്യു­ന്ന സംഘത്തി­ലെ­ ഒരു­ വി­രു­തൻ ഇന്നലെ­ സെ­ൻ­ട്രൽ മാ­ർ­ക്കറ്റിൽ വെച്ച് പി­ടി­യിലായി. മനാ­മ, ഹൂ­റ, ഗു­ദൈബി­യ ഭാ­ഗങ്ങളിൽ നി­രവധി­ പേരു­ടെ­ പണം കവർ­ച്ച ചെ­യ്ത എത്യോ­പ്യൻ സ്വദേ­ശി­യെ­യാണ് ഇന്നലെ­ സെ­ൻ­ട്രൽ മാ­ർ­ക്കറ്റിൽ വെച്ച് സമാ­നമാ­യ രീ­തി­യിൽ മോ­ഷണം നടത്താൻ ശ്രമി­ക്കു­ന്നതി­നി­ടയിൽ പി­ടി­കൂ­ടി­യത്. ഇതി­നു­ മു­ൻ­പും ഇത്തരത്തി­ലു­ള്ള തട്ടി­പ്പി­നി­രയാ­യ മലയാ­ളിയെ­ തന്നെ­ വീ­ണ്ടും കവർ­ച്ച ചെ­യ്യാൻ ശ്രമി­ച്ചപ്പോ­ഴാണ് സെൻട്രൽ മാ­ർ­ക്കറ്റി­ലെ­ വ്യാപാ­രി­കളു­ടെ­ സഹാ­യത്തോ­ടെ­ ഇയാ­ളെ­ പിടികൂടിയത്. ഗു­ദൈ­ബി­യ, ഹൂ­റ എന്നി­വി­ടങ്ങളിൽ ഇത്തരത്തിൽ കവർ­ച്ച നടത്തി­യതും ഇപ്പോൾ പി­ടി­യി­ലാ­യ എത്യോ­പ്യൻ സ്വദേ­ശി­ ഉൾ­പ്പെ­ട്ട സംഘമാ­ണെ­ന്ന് കരു­തു­ന്നതാ­യി­ കവർ­ച്ചക്കി­രയാ­യവർ പറഞ്ഞു­. 

കാ­ൽനടക്കാ­രാ­യ യാ­ത്രക്കാ­രെ­ സസൂ­ക്ഷ്മം വീ­ക്ഷി­ച്ചതി­നു­ ശേ­ഷം കൂ­ടെ­ നടക്കു­കയും അറി­യാ­തെ­ സംഭവി­ച്ചു­പോ­യതെ­ന്ന വ്യാ­ജേ­ന ദേ­ഹത്ത് തുപ്പു­കയാണ് ഇവരു­ടെ­ ആദ്യ പരി­പാ­ടി­. തു­പ്പൽ വസ്ത്രത്തിൽ എവി­ടെ­യെ­ങ്കി­ലും വീ­ണാൽ പി­ന്നെ­ കാ­ലു­ പി­ടി­ക്കലും മാ­പ്പപേ­ക്ഷി­ക്കലു­മാ­യി­. തു­ടർ­ന്ന് കൈ­യ്യിൽ കരു­തി­യ

കർ­ച്ചീഫ് കൊ­ണ്ട് തു­പ്പൽ വീ­ണ ഭാ­ഗം തു­ടച്ചു­ കൊ­ടു­ക്കു­കയും ചെ­യ്യും. അനു­വാ­ദം പോ­ലും ചോദിക്കാതെ നടത്തു­ന്ന ഈ ‘മാ­ന്യ’ പ്രവർ­ത്തി­യിൽ മയങ്ങി­ നിൽക്കു­ന്പോ­ഴേ­യ്ക്കും ഷർ­ട്ടി­ന്റെ­യോ­ പാ­ന്റി­ന്റെ­യോ­ പോ­ക്കറ്റി­ലു­ള്ള പണം ഇവർ കൈ­ക്കലാ­ക്കി­യി­രി­ക്കും. കഴി­ഞ്ഞ ആഴ്ച മലയാ­ളി­കൾ അടക്കമു­ള്ള നി­രവധി­ പേ­രു­ടെ­ പണമാണ് ഇത്തരത്തിൽ നഷ്ടപ്പെ­ട്ടത്.വ്യാ­പാ­രി­കൾ ചേ­ർ­ന്ന് പി­ടി­കൂ­ടി­യ പ്രതി­യെ­ സാ­മൂ­ഹ്യ പ്രവർ­ത്തകനാ­യ സലാം മന്പാട്ട്മൂ­ലയു­ടെ­ നേ­തൃ­ത്വത്തിൽ പോ­ലീസ് േസ്റ്റ­ഷനിൽ എത്തി­ച്ചി­രി­ക്കു­കയാ­ണ്. പോ­ലീ­സി­ന്റെ­ ചോ­ദ്യം ചെ­യ്യലിൽ ഇയാൾ സഞ്ചരി­ച്ചതാ­യി­ കരു­തു­ന്ന കാ­റും അതി­നകത്തു­ള്ള വലി­യ ബാ­ഗും പോ­ലീസ് കണ്ടെ­ടു­ത്തി­ട്ടു­ണ്ട്.

You might also like

Most Viewed