മരു­ന്നു­കളു­ടെ­ സ്റ്റോ­ക്ക് ഉയർ­ത്തു­ന്നതിന് പ്രധാ­നമന്ത്രി­ ആരോ­ഗ്യ മന്ത്രാ­ലയത്തിന് നി­ർ­ദ്ദേ­ശം നൽ­കി­


മനാ­മ : സൽ­മാ­നി­യ മെ­ഡി­ക്കൽ കോംപ്ലക്സി­ലെ­ മരു­ന്നു­കളു­ടെ­ സ്റ്റോ­ക്ക് ഉയർ­ത്തു­ന്നതി­നും പൗ­രൻ­മാ­രു­ടെ­ താൽപ്പര്യങ്ങൾ സംരക്ഷി­ക്കു­ന്നതി­നും പ്രധാ­നമന്ത്രി­ പ്രി­ൻ­സ് ഖലീ­ഫ ബിൻ സൽ­മാൻ അൽ ഖലീ­ഫ ആരോ­ഗ്യ മന്ത്രാ­ലയത്തിന് നി­ർ­ദ്ദേ­ശം നൽ­കി­. മി­കച്ച ആരോ­ഗ്യ സേ­വനങ്ങളും മരു­ന്നു­കളും ലഭ്യമാ­ക്കു­ന്നതി­ലൂ­ടെ­ രോ­ഗി­കളു­ടെ­ ആരോ­ഗ്യത്തിന് മു­ൻ­ഗണന നൽ­കാ­നും പ്രധാ­നമന്ത്രി­ ആരോ­ഗ്യ മന്ത്രാ­ലയത്തോട് നി­ർ­ദ്ദേ­ശി­ച്ചു­. വി­വി­ധ കന്പനി­കളിൽ നി­ന്ന് മരു­ന്നു­കൾ വാ­ങ്ങാൻ 50 മി­ല്യൺ ബഹ്‌റൈൻ ദി­നാർ ചി­ലവഴി­ച്ചതാ­യി­ വ്യക്തമാ­ക്കി­ ആരോ­ഗ്യമന്ത്രി­ സമർ­പ്പി­ച്ച റി­പ്പോ­ർ­ട്ടിന് മറു­പടി­യാ­യാണ് ഈ നി­ർദ്­ദേ­ശങ്ങൾ നൽ­കി­യത്.

കഴി­ഞ്ഞ നി­യമനി­ർ­മ്മാ­ണ കാ­ലയളവിൽ ഭരണപരമാ­യ സഹകരണത്തിന് പ്രതി­നി­ധി­കൾ­ക്കും ഷൂ­റ കൗ­ൺ­സി­ലി­നും ക്യാ­ബി­നറ്റ് നന്ദി­ അറി­യി­ച്ചു­. സൗ­ദി­ അറേ­ബ്യ, കു­വൈ­ത്ത്, യു­.എ.ഇ എന്നീ­ സർ­ക്കാ­രു­കളു­ടെ­ പി­ന്തു­ണയ്ക്കും ക്യാ­ബി­നറ്റ് നന്ദി­ അറി­യി­ച്ചു­. 

ദയർ, സമഹീ­ജ്, ആലി­ എന്നി­വടങ്ങളിൽ പൗ­രന്മാ­ർ­ക്ക് വീ­ടു­കൾ വി­തരണം ചെ­യ്യാ­നും പ്രധാ­നമന്ത്രി­ നി­ർ­ദ്ദേ­ശി­ച്ചു­. മു­ഹറഖി­ലെ­ ദെ­യ്ർ ഗ്രാ­മത്തി­ലെ­ റോ­ഡു­കൾ­ക്കാ­യി­ ഭൂ­മി­ ഏറ്റെ­ടു­ക്കാ­നും റോ­ഡു­കൾ­ക്ക് വീ­തി­ കൂ­ട്ടു­ക, കാ­ർ­പാ­ർ­ക്കു­കൾ ലഭ്യമാ­ക്കു­ക എന്നീ­ ആവശ്യങ്ങൾ പരി­ഗണി­ക്കാ­നും അദ്ദേ­ഹം നി­ർദ്­ദേ­ശങ്ങൾ നൽ­കി­. 

തൊ­ഴി­ലവസരങ്ങൾ സൃ­ഷ്ടി­ക്കു­ന്നതി­നും തൊ­ഴിൽ സംബന്ധമാ­യ അപകടങ്ങളിൽ നി­ന്നും തൊ­ഴി­ലാ­ളി­കളെ­ സംരക്ഷി­ക്കു­ന്നതി­നും അവരു­ടെ­ ആരോ­ഗ്യം സംരക്ഷി­ക്കു­ന്നതി­നും പ്രധാ­നമന്ത്രി­ നി­ർ­ദ്ദേ­ശം നൽ­കി­. വേ­നൽ­ക്കാ­ലത്ത് തു­റന്ന സ്ഥലത്ത് ജോ­ലി­ചെ­യ്യു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ടതു­ൾ­പ്പെ­ടെ­ തൊ­ഴിൽ, സാ­മൂ­ഹ്യ വി­കസന മന്ത്രാ­ലയം സ്വീ­കരി­ച്ച നടപടി­കളെ­യും അദ്ദേ­ഹം പ്രശംസി­ച്ചു­.

You might also like

Most Viewed