പഴയ മനാ­മ സി­റ്റി­യെ­ യു­നെ­സ്കോ­ ഗ്ലോ­ബൽ ഹെ­റി­റ്റേജ് പട്ടി­കയി­ലേ­ക്ക് നാ­മനി­ർദ്­ദേ­ശം ചെ­യ്യും


മനാ­മ : ബഹ്റൈൻ അതോ­റി­റ്റി­ ഫോർ കൾ­ച്ചറൽ ആന്റ് ആന്റി­ക്വി­റ്റീസ് (ബക്ക) പ്രസി­ഡണ്ട് ഷെ­യ്ഖ് മായ് ബി­ൻ­ത് മു­ഹമ്മദ് അൽ ഖലീ­ഫ, മനാ­മ നഗരത്തി­ലെ­ താ­മസക്കാ­ർ­ക്കും വ്യാ­പാ­രി­കളു­ടെ­ ഒരു­ പ്രതി­നി­ധി­ സംഘത്തി­നും അറബ് റീ­ജണൽ സെ­ന്റർ ഫോർ വേ­ൾ­ഡ് ഹെ­രി­റ്റേ­ജിൽ നി­ന്നു­ള്ള വി­ദഗ്ദ്ധരു­ടെ­ സാ­നി­ധ്യത്തിൽ യു­നസ്കോ­ വി­ല്ലേ­ജി­ലെ­ ഡെ­ൽ­മൻ ഹാ­ളിൽ സ്വീ­കരണം നൽ­കി­.

ബഹ്‌റൈ­നി­ലെ­ സാംസ്കാ­രി­ക പ്രവർ­ത്തനങ്ങളും അടി­സ്ഥാ­നസൗ­കര്യങ്ങളും വി­കസി­പ്പി­ക്കു­ന്നതി­നാ­യി­ സി­വിൽ കമ്മ്യൂ­ണി­റ്റി­, പ്രൈ­വറ്റ് സെ­ക്ടർ, എൻ.ജി­.ഒ എന്നി­വയു­ടെ­ പങ്കാ­ളി­ത്തം വർദ്­ധി­പ്പി­ക്കു­ന്നതി­നു­ള്ള നടപടി­കൾ യോ­ഗത്തിൽ അവലോ­കനം ചെ­യ്തു­. യു­നെ­സ്കോ­ ഗ്ലോ­ബൽ ഹെ­റി­റ്റേജ് പട്ടി­കയി­ലേ­യ്ക്ക് പഴയ മനാ­മ സി­റ്റി­യെ­ നാ­മനി­ർ­ദ്ദേ­ശം ചെ­യ്യു­ന്നതി­നു­ള്ള നീ­ക്കത്തെ­ക്കു­റി­ച്ചും യോ­ഗത്തിൽ വി­ശദീ­കരി­ച്ചു­.

സാംസ്കാ­രി­ക പ്രവർ­ത്തനങ്ങൾ വളർ­ത്തി­യെ­ടു­ക്കു­ന്നതി­നും സംസ്കാ­രി­ക പൈ­തൃ­കത്തെ­ സംരക്ഷി­ക്കു­ന്നതി­നും ബക്ക പ്രയത്നങ്ങൾ സംഘടി­പ്പി­ച്ചു­വരു­ന്നു­. പു­രാ­തന നഗരമാ­യ മനാ­മയി­ലെ­ സാംസ്കാ­രി­ക, നഗര, മത പാ­രന്പര്യത്തെ­ സംരക്ഷി­ക്കു­ന്നതി­നു­ള്ള അവരു­ടെ­ സന്നദ്ധതയും അവർ അറി­യി­ച്ചു­. യോ­ഗത്തിൽ പങ്കെ­ടു­ത്തവർ ഷൈ­ഖ മയ്ക്കൊ­പ്പം യു­നെ­സ്കോ­ വി­ല്ലേ­ജും സന്ദർ­ശി­ച്ചു­. ലോ­ക പൈ­തൃ­ക സമി­തി­യു­ടെ­ 42ാമത് യോ­ഗത്തി­ന്റെ പ്രവർ­ത്തനത്തെ­ക്കു­റി­ച്ചും അവർ വി­ശദീ­കരി­ച്ചു­.

You might also like

Most Viewed