എല്ലാ പദ്ധതികളെക്കാളും കൂടുതൽ പണം പലിശയിനത്തിൽ ചിലവഴിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്


മനാ­മ : എല്ലാ­ പദ്ധതി­കൾ­ക്കു­മു­ള്ള തു­കയേ­ക്കാൾ കൂ­ടു­തൽ പണം ഗവൺ­മെ­ന്റ് പലി­ശയാ­യി­ നൽ­കി­യി­ട്ടു­ണ്ടെ­ന്ന് ധനകാ­ര്യ മന്ത്രാ­ലയം വ്യക്തമാ­ക്കി­. 479 ദശലക്ഷം ബഹ്‌റൈൻ ദി­നാ­റാണ് പലി­ശയാ­യി­ കണക്കാ­ക്കി­യി­ട്ടു­ള്ളത്. എന്നാൽ, ഭവനവാ­യ്പ, ആരോ­ഗ്യം, വി­ദ്യാ­ഭ്യാ­സം, പരി­ശീ­ലനം, സു­രക്ഷ, പ്രതി­രോ­ധം, പാ­ലങ്ങളു­ടെ­ നി­ർമ്­മാ­ണം, തെ­രു­വു­കൾ, അടി­സ്ഥാ­ന സൗ­കര്യങ്ങൾ, മറ്റ് മേ­ഖലകൾ എന്നി­വ ഉൾ­പ്പെ­ടു­ന്ന എല്ലാ­ ചി­ലവു­കൾ­ക്കു­മാ­യി­ 354 ദശലക്ഷം ബഹ്‌റൈൻ ദി­നാർ മാ­ത്രമാണ് ചി­ലവാ­യത്.

സെ­ൻ­ട്രൽ ബാ­ങ്ക് ഓഫ് ബഹ്റൈ­ന്റെ­(സി­.ബി­.ബി­) കണക്ക് പ്രകാ­രം 2018 മെയ് അവസാ­നം വരെ­യു­ള്ള സർ­ക്കാ­രി­ന്റെ­ മൊ­ത്തം കടബാ­ധ്യത 11.5 ബി­ല്ല്യൻ ബഹ്‌റൈൻ ദി­നാ­റാ­ണ്. രാ­ജ്യത്തി­ന്റെ­ ജി­ഡി­പി­യു­ടെ­ 86 ശതമാ­നത്തിന് തു­ല്യമാണ് ഈ തു­ക. പൊ­തു­ കടത്തി­ന്റെ­ കാ­ര്യത്തിൽ ആശങ്കപ്പെ­ടേ­ണ്ടതി­ല്ലെ­ന്ന് ഷൂ­റ കൗ­ൺ­സി­ലി­ന്റെ­ ഫി­നാ­ൻ­ഷ്യൽ ആന്റ് എക്കണോ­മിക് അഫയേ­ഴ്സ് കമ്മി­റ്റി­ അംഗം റെ­ദാ­ ഫറജ് പറഞ്ഞു­.

വി­വി­ധ മേ­ഖലകളിൽ വലി­യ പദ്ധതി­കൾ­ക്കു­ള്ള ജി­സി­സി­യു­ടെ­ പി­ന്തു­ണ ഉറപ്പു­വരു­ത്താ­നും സൗ­ദി­ അറേ­ബ്യ, യു.എ.ഇ, കുവൈത്ത് എന്നീ­ രാ­ജ്യങ്ങളു­ടെ­ സഹകരണത്തോ­ടെ­ സന്പദ് വ്യവസ്ഥയെ­ കൂ­ടു­തൽ ശക്തി­പ്പെ­ടു­ത്താ­നും ശ്രമങ്ങൾ നടക്കു­ന്നു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­. വർ­ഷങ്ങളാ­യി­ ബജറ്റ് കമ്മി­ കു­റയ്ക്കു­ന്നതി­ന്റെ­ ഫലമാ­യാണ് പൊ­തു­കടം വർ­ദ്ധി­ച്ചതെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ബജറ്റ് കമ്മി­ വന്നാൽ അത് നി­കത്താൻ വാ­യ്പയെ­ടു­ക്കാൻ സർ­ക്കാർ നി­ർ­ബന്ധി­തരാ­കു­ന്നെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­. പ്രാ­ദേ­ശി­ക ബാ­ങ്കു­കൾ­ക്കും സ്വകാ­ര്യ വ്യക്തി­കൾ­ക്കും വാ­യ്പ അനു­വദി­ക്കാൻ സർ­ക്കാർ വി­ദേ­ശ വി­പണി­യെ­ ആശ്രയി­ക്കു­ന്നു­. പ്രാ­ദേ­ശി­ക കന്പോ­ളത്തിൽ നി­ന്ന് പണം വാ­ങ്ങി­യി­രു­ന്നെ­ങ്കിൽ സ്വകാ­ര്യമേ­ഖലയ്ക്ക് വാ­ണി­ജ്യ, സാ­ന്പത്തി­ക പദ്ധതി­കൾ­ക്ക് മു­ടക്കാൻ പണമു­ണ്ടാ­കി­ല്ലാ­യി­രു­ന്നു­വെ­ന്ന് ഷൂ­റ കൗ­ൺ­സിൽ അംഗം ദാ­ർ­വിഷ് അൽ മന്നൈ­ പറഞ്ഞു­.

ബഹ്റൈ­ന്റെ­ പൊ­തു­ കടം തി­രി­ച്ചടയ്ക്കാൻ ഒരു­ പ്ലാൻ ആവശ്യമാ­ണ്. ആഗോ­ള തലത്തിൽ എണ്ണവി­ല ബാ­രലിന് 80 ഡോ­ളറാ­യി­ ഉയർ­ന്നു­വെ­ന്നത് പ്രതീ­ക്ഷ നൽ­കു­ന്നു­ണ്ട്. ബഹ്റൈ­ന്റെ­ ബജറ്റ് എണ്ണ വി­ൽ­പ്പനയെ­ ആശ്രയി­ച്ചി­രി­ക്കു­ന്നു­വെ­ന്നും അതി­നാൽ ഇതി­ലൂ­ടെ­ കൂ­ടു­തൽ വരു­മാ­നം നേ­ടാ­നാ­കു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ഇത് ബജറ്റ് കമ്മി­ കു­റയ്ക്കു­കയും കടബാ­ധ്യത വീ­ട്ടാൻ സഹാ­യി­ക്കു­കയും ചെ­യ്യു­മെ­ന്നും അൽ മന്നൈ­ പറഞ്ഞു­. രാ­ജ്യത്തി­ന്റെ ചരി­ത്രത്തി­ലെ­ ഏറ്റവും വലി­യ എണ്ണ ഉൽ­പ്പാ­ദനം വളർ­ച്ചയു­ടെ­ നല്ല സൂ­ചകമാ­ണ്. വരും വർ­ഷങ്ങളിൽ ഏകദേ­ശം 10 ബി­ല്യൺ ബഹ്‌റൈൻ ദി­നാർ ഗൾ­ഫ് എയ്ഡ്സ് സഹാ­യം നൽ­കു­മെ­ന്നും ഇത് പ്രധാ­ന അടി­സ്ഥാ­നസൗ­കര്യ വി­കസന പദ്ധതി­കൾ­ക്ക് ധനസഹാ­യം നൽ­കു­ന്നതിന് ഗവൺ­മെ­ന്റി­നെ­ പ്രാ­പ്തമാ­കു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

Most Viewed