പീ­ഡനത്തി­നി­രയാ­യ സ്ത്രീ­ക്ക് ജയി­ലി­ലാ­യ ഭർ­ത്താ­വിൽ നി­ന്നും വി­വാ­ഹമോ­ചനത്തിന് അനു­മതി­


മനാ­മ : തന്നെ­ കൊ­ലപ്പെ­ടു­ത്താൻ ശ്രമി­ച്ച ഭർ­ത്താ­വിൽ നി­ന്നും അറബ് വനി­തയ്ക്ക് രാ­ജ്യത്തെ­ രണ്ടാ­മത്തെ­ ഉയർ­ന്ന ശരി­യ കോ­ടതി­യാ­യ ജാ­ഫരി­ വി­വാ­ഹ മോ­ചനം അനു­വദി­ച്ചു­. ഭാ­ര്യയെ­ ഇയാൾ കോ­ടാ­ലി­കൊ­ണ്ട് ആക്രമി­ക്കു­കയും മൂ­ന്നാം നി­ലയി­ൽ­നി­ന്ന് താ­ഴേ­യ്ക്ക് വലി­ച്ചെ­റി­യു­കയും ശരീ­രത്തിൽ ആസിഡ് ഒഴി­ക്കു­കയും ചെ­യ്തു­. കഴി­ഞ്ഞ ഏപ്രി­ലി­ലാണ് ബഹറൈൻ സ്വദേ­ശി­യാ­യ ഭർ­ത്താ­വിന് കോ­ടതി­ ഏഴ് വർ­ഷത്തെ­ തടവ് ശി­ക്ഷ വി­ധി­ച്ചത്. പ്രതി­ ഇപ്പോൾ ജയി­ലി­ലാ­ണ്.

യു­വതി­ക്ക് കോ­ടതി­ വി­വാ­ഹമോ­ചനം അനു­വദി­ച്ചതാ­യി­ ഇവരു­ടെ­ വക്കീൽ ഫാ­ത്തി­മ ബിൻ രജബാണ് അറി­യി­ച്ചത്. 32 കാ­രി­യാ­യ യു­വതി­ 14 വർ­ഷം നീ­ണ്ട ദാന്പത്യത്തി­ന് ­ശേ­ഷമാണ് ഭർ­ത്താ­വി­ന്റെ­ ശാ­രീ­രി­ക- മാ­നസി­ക പീ­ഡനത്തെ­ത്തു­ടർ­ന്ന് വി­വാ­ഹമോ­ചനം നേ­ടി­യത്. ഇവർ­ക്ക് 10, 12 വയസു­കളി­ലു­ള്ള രണ്ട് ആൺ കു­ട്ടി­കളു­ണ്ട്. ബഹറൈൻ സ്വദേ­ശി­ ഇവർ­ക്ക് ജീ­വനാംശം നൽ­കണമെ­ന്നും കോ­ടതി­ ഉത്തരവി­ട്ടി­ട്ടു­ണ്ട്.

ശാ­രീ­രി­ക- മാ­നസി­ക പീ­ഡനത്തെ­ത്തു­ടർ­ന്ന് ഇവർ­ക്ക് ഒരു­മി­ച്ച് ജീ­വി­ക്കാൻ കഴി­യാ­ത്ത അവസ്ഥയി­ലാ­ണെ­ന്ന് വി­ധി­ പ്രസ്താ­വനയിൽ ജഡ്ജി­ വ്യക്തമാ­ക്കി­യതാ­യി­ ബിൻ രജബ് പറഞ്ഞു­. ദന്പതി­കൾ തമ്മി­ലു­ള്ള കോ­ടതി­യു­ടെ­ അനു­രഞ്ജന ശ്രമങ്ങൾ പരാ­ജയപ്പെ­ട്ടതാ­യും അവർ പറഞ്ഞു­. മനാ­മയി­ൽ­നി­ന്നും ഏതാ­നും കി­ലോ­മീ­റ്ററു­കൾ ദൂ­രെ­യു­ള്ള ബി­ലാദ് അൽ ഖദീം ഗ്രാ­മത്തി­ലാണ് കഴി­ഞ്ഞ വർ­ഷം മെ­യ് മാസം സംഭവം നടന്നത്. 

വീ­ട്ടിൽ ആരു­മി­ല്ലെ­ന്ന് ഉറപ്പു­വരു­ത്തി­യശേ­ഷം ഭർ­ത്താവ് തന്നെ­ ആക്രമി­ക്കു­കയും വീ­ടി­ന്റെ­ മൂ­ന്നാ­മത്തെ­ നി­ലയി­ലു­ള്ള ബാ­ൽ­ക്കണി­യിൽ നി­ന്ന് എറി­യു­കയും ചെ­യ്തു­. താ­ഴെ ­വീ­ണ തന്റെ­ നട്ടെ­ല്ലി­നും ഡി­സ്കി­നും പരി­ക്കേ­റ്റു­. താ­ഴെ­യെ­ത്തി­യ ഭർ­ത്താവ് ആസിഡ് ഒഴി­ച്ചതാ­യും മു­ഖത്തും തോ­ളി­ലും പരി­ക്കേ­റ്റതാ­യും യു­വതി­ പറഞ്ഞു­. യു­വതി­യെ­ സമീ­പവാ­സി­കളാണ് ആശു­പത്രി­യിൽ എത്തി­ച്ചത്. ഭർ­ത്താവ് അവി­ടെ­ നി­ന്ന് ഓടി­ രക്ഷപെ­ട്ടെ­ങ്കി­ലും പി­ന്നീട് പോ­ലീസ് അറസ്റ്റ് ചെ­യ്യു­കയും ഹാ­ജരാ­ക്കു­കയും ചെ­യ്തു­. യു­വതി­ നി­ലവിൽ രണ്ട് ശസ്ത്രക്രി­യകൾ­ക്കും ഒരു­ പ്ലാ­സ്റ്റിക് സർ­ജറി­ക്കും വി­ധേ­യയാ­യി­.

ബഹ്‌റൈ­നിൽ കഴി­ഞ്ഞ ഏതാ­നും വർ­ഷങ്ങളാ­യി­ ഗാ­ർ­ഹി­ക പീ­ഡനങ്ങൾ വർ­ദ്ധി­ച്ചു­വരു­ന്നതാ­യി­ ഈ വർ­ഷം ആദ്യം റി­പ്പോ­ർ­ട്ടു­കൾ പു­റത്തു­വന്നി­രു­ന്നു­.

You might also like

Most Viewed