പ്രവാ­സി­കളു­ടെ­ ജീ­വകാ­രു­ണ്യ സഹാ­യങ്ങളിൽ ചി­ലത് ദു­രു­പയോ­ഗം ചെ­യ്യപ്പെ­ടു­ന്നു­


രാജീവ് വെള്ളിക്കോത്ത്

മനാമ: പ്രവാസികൾ പൊതുവെ വിശാല മനസ്കരാണ്. മറ്റുള്ളവരുടെ വേദനയിലും കഷ്ടപ്പാടിലും കണ്ണീരിലും കൂടെ നിൽക്കുന്നവരാണ്. പ്രത്യേകിച്ച് പ്രവാസി മലയാളികൾ. വീട്ടുകാർക്ക് മാത്രമല്ല കേരളത്തിലെ ആർക്ക് എന്ത് സഹായം വേണമെന്ന് പറഞ്ഞാലും കയ്യും മെയ്യും മറന്ന് സഹായം എത്തിക്കാൻ ഓടിയെത്തുന്നു. പ്രത്യേകിച്ച് ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മയും സംഘടനകളും കേരളത്തിലെ പലയിടത്തും നൽകുന്ന സംഭാവനകളെ ഒരിക്കലും വിസ്മരിക്കാനാകില്ല. പക്ഷെ അടുത്ത കാലത്തായി ഇത്തരത്തിൽ ചെയ്യുന്ന പല സഹായങ്ങളും യഥാർത്ഥത്തിൽ അർഹതയുള്ള കൈകളിൽ തന്നെയാണോ ലഭിക്കുന്നതെന്നുള്ള ആശങ്ക നില നിൽക്കുന്നു. ഓൺലൈൻ മീഡിയകളിലും ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിലൂടെയും അറിയുന്ന സഹായാഭ്യാർത്ഥനകളിൽ ചിലത് പ്രവാസികളെ ചൂഷണം ചെയ്യാനുള്ള ആലോചനയുടെ ഭാഗമാണെന്ന് വേണമെങ്കിൽ പറയാം. ഇത്തരം വ്യാജ പ്രചാരണങ്ങൾ മൂലം യഥാർത്ഥത്തിലുള്ള ചില ജീവകാരുണ്യ അപേക്ഷകൾക്ക് പോലും അർഹമായ പ്രാധാന്യം ലഭിക്കാതെ പോകുന്നു. അർഹമായതിലും കൂടുതൽ സഹായങ്ങൾ ലഭിച്ച നിരവധി കേസുകളും ഉണ്ട്. അതുകൊണ്ട്തന്നെ പ്രവാസ ലോകത്ത് നിന്ന് സഹായങ്ങൾ നൽകുന്പോൾ അവ പണമായി നൽകാതെ ചികിത്സാസഹായങ്ങൾ ആവശ്യമുള്ള ആശുപത്രികളിൽ രോഗിക്ക് ചികിത്സാ ചിലവ് ലഭിക്കത്തക്ക രീതിയിൽ നൽകണമെന്നാണ് സാമൂഹ്യപ്രവർത്തകർ പറയുന്നത്. 

സഹായാഭ്യർത്ഥനകൾ വരുന്ന മുറയ്ക്ക് പ്രവാസ ലോകത്ത് നിന്നുള്ള വലിയ തോതിലുള്ള സഹായങ്ങൾ ഇരയായ ഒരാൾക്ക് മാത്രം ലഭിക്കുന്നതിന് പകരം അർഹമായ നിരവധി പേർക്ക് സഹായം ലഭിക്കുന്ന രീതിയിൽ സഹായങ്ങൾ കൈമാറുന്നതാണ് ഉചിതമെന്നും വിലയിരുത്തപ്പെടുന്നു. ബഹ്‌റൈനിലെ ചില സംഘടനകൾ അവരുടെ നാടുമായി ബന്ധപ്പെട്ട് നൽകുന്ന സഹായങ്ങൾ ഇക്കാര്യത്തിൽ മാതൃകയാണ്. വളരെ സുതാര്യമായ അന്വേഷണത്തിന് ശേഷം സഹായങ്ങൾ അർഹമായ ആളിന് തന്നെ ലഭിക്കുന്ന തരത്തിലാണ് ചില സംഘടനകൾ അവ കൈമാറുന്നത്. ബഹ്‌റൈൻ പ്രവാസികളായി ജീവിക്കുന്നതിനിടെയുണ്ടാകുന്ന ആകസ്മിക അപകടങ്ങളാലോ, അസുഖത്താലോ അവശത അനുഭവിക്കുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുന്നതിന് പകരം കേരളത്തിൽ നിന്നുള്ള സഹായാഭ്യാർത്ഥനകളിൽ സഹായം നൽകുന്പോൾ തീർത്തും ഒരു അന്വേഷണത്തിന്റെ ആവശ്യം ഉണ്ടെന്ന് തന്നെയാണ് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അഭിപ്രായപ്പെടുന്നത്. 

പ്രവാസികളുടെ സുമനസ്സിനെ പലരും മുതലെടുപ്പ് നടത്തുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമില്ല. മാത്രമല്ല ഒരാൾക്ക് ഭീമമായ സംഖ്യ സ്വരൂപിച്ച് അയക്കുന്നതിന് പകരം അർഹരായവർക്കെല്ലാം സഹായം നൽകുകയാണ് വേണ്ടത്. ‘കാളപെറ്റെന്ന് കേൾക്കുന്പോൾ കയറെടുക്കുന്ന സന്പ്രദായം അവസാനിപ്പിക്കണം. എന്ന് െവച്ച്, ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്വയം ചെയ്യാൻ തയ്യാറായി വരുന്നവരെ ഒരിക്കലും നിരുത്സാഹപ്പെടുത്തുകയല്ലെന്നും ദാനം നൽകുന്പോൾ അർഹമായ പാത്രത്തിലാണോ അവ ലഭിക്കുന്നതെന്നുള്ള അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ, ഫെയ്‌സ് ബുക്ക് മീഡിയകളിലൂടെ വരുന്ന വാർത്തകളുടെ ആധികാരികതയും നിജസ്‌ഥിതിയും ഇക്കാര്യത്തിൽ ഉറപ്പാക്കേണ്ടതുണ്ട്.

കേരളത്തിലെ അനാഥാലയങ്ങളിലും അതുപോലെ ജീവകാരുണ്യ കേന്ദ്രങ്ങളിലും പ്രവാസികൾ അയക്കുന്ന പണം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കേരളത്തിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരും പറയുന്നു. സർക്കാർ സൗജന്യ റേഷൻ അനുവദിക്കുന്ന സ്ഥാപനങ്ങളിൽ പലതിലും ഭക്ഷണം പിറന്നാൾ വകയായും വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും വകയായി ലഭിക്കുമെങ്കിലും കൃത്യമായി സൗജന്യ റേഷൻ കൈപ്പറ്റുന്ന നിരവധി കേന്ദ്രങ്ങൾ ഉണ്ടെന്നും ആരോപണം ഉണ്ട്.

You might also like

Most Viewed