ജി­ദ്ദാ­ഫ്സി­ലെ­ അനധി­കൃ­ത സ്റ്റാ­ളു­കൾ നീ­ക്കം ചെ­യ്യാ­നു­ള്ള നടപടി­യെ­ സ്വാ­ഗതം ചെ­യ്ത് കച്ചവടക്കാർ


മനാ­മ : ജി­ദ്ദാ­ഫ്സി­ലെ­ അനധി­കൃ­ത സ്റ്റാ­ളു­കൾ നീ­ക്കം ചെ­യ്യു­ന്നതി­നു­ള്ള ക്യാ­പി­റ്റൽ സെ­ക്രട്ടറി­യേ­റ്റി­ന്റെ­ തീ­രു­മാ­നത്തെ­ സെ­ൻ­ട്രൽ മാ­ർ­ക്കറ്റി­ലെ­ കച്ചവടക്കാർ സ്വാ­ഗതം ചെ­യ്തു­. മാ­ർ­ക്കറ്റിന് എതി­ർ­വശത്തു­ള്ള സ്ഥലത്ത് ചി­തറി­ക്കി­ടക്കു­കയാ­യി­രു­ന്ന ഒൻ­പത് സ്റ്റാ­ളു­കളാണ് ഇന്നലെ­ നീ­ക്കം ചെ­യ്തത്. പ്രാ­ദേ­ശി­ക സോ­ഷ്യൽ മീ­ഡി­യ നെ­റ്റ-്വർ­ക്കു­കളിൽ ഈ സംഭവത്തിൽ സംവാ­ദം നടക്കു­കയും നി­യമ ലംഘകർ­ക്കെ­തി­രെ­ നടപടി­ സ്വീ­കരി­ക്കണമെ­ന്ന് ചി­ലർ വാ­ദി­ക്കു­കയും ചെ­യ്തു­. അതേ­സമയം വി­ഷയത്തിൽ അനേ­കർ എതി­ർ­പ്പ് പ്രകടി­പ്പി­ക്കു­കയും കച്ചവടക്കാ­രു­ടെ­ ഉപജീ­വനത്തിന് നടപടി­ തടസ്സമാ­കു­മെ­ന്നും പറഞ്ഞു­. 

1990കളു­ടെ­ മധ്യത്തോ­ടെ­ ഇവി­ടെ­ പഴങ്ങളും പച്ചക്കറി­കളും വി­ൽ­ക്കു­ന്നു­ണ്ടെ­ന്ന് ഖാ­സിം അൽ ജദ് പറയു­ന്നു­. ബു­ൾ­ഡോ­സറു­കൾ ഉപയോ­ഗി­ച്ച് സ്റ്റാ­ളു­കൾ തകർ­ക്കു­കയും ലോ­റി­കളിൽ അവ നീ­ക്കം ചെ­യ്യു­കയും ചെ­യ്തതാ­യി­ സ്റ്റാ­ളു­കൾ നീ­ക്കം ചെ­യ്തതി­നെ­ക്കു­റി­ച്ച് അദ്ദേ­ഹം പറഞ്ഞു­. നീ­ക്കം ചെ­യ്തതി­ന്റെ­ കാ­രണം അറി­യി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. എന്നാൽ, മറ്റ് സ്റ്റാ­ളു­കളും ഉടൻ­തന്നെ­ നീ­ക്കം ചെ­യ്യു­മെ­ന്ന് കേ­ട്ടതാ­യും അദ്ദേ­ഹം പറഞ്ഞു­.

യാ­ർ­ഡിൽ 15 സ്റ്റാ­ളു­കളാണ് ഉണ്ടാ­യി­രു­ന്നതെ­ന്ന് ബഹ്റൈ­നി­ മത്സ്യ വി­ൽ­പ്പനക്കാ­രനാ­യ ജാ­സിം അഹ്മദ് പറഞ്ഞു­. ഇതിൽ ആറെ­ണ്ണം ബഹ്റൈൻ സ്വദേ­ശി­കളു­ടേ­താ­ണ്. അനധി­കൃ­ത സ്റ്റാ­ളു­കൾ മാ­ത്രമേ­ നീ­ക്കം ചെ­യ്തി­ട്ടു­ള്ളൂ­വെ­ന്നും അദ്ദേ­ഹം പറഞ്ഞു­. അനി­യന്ത്രി­തമാ­യെ­ത്തി­യ ഫ്രീ­ വി­സ ജോ­ലി­ക്കാ­രാണ് മാ­ർ­ക്കറ്റി­നെ­ തകർ­ത്തതെ­ന്നും അദ്ദേ­ഹം ആരോ­പി­ച്ചു­. ഇവരിൽ ഏഷ്യൻ വംശജരാ­യ കു­റച്ചു­പേർ മാ­ത്രമേ­ നാ­ലഞ്ച് വർ­ഷം മു­ൻ­പ് വരെ­ പഴങ്ങൾ വി­ൽ­ക്കാൻ തു­ടങ്ങി­യി­രു­ന്നു­ള്ളൂ­. ഏതാ­നും മാ­സങ്ങൾ­ക്കു­മു­ന്പ് അവരിൽ ചി­ലർ ഈ ഭൂ­മി­ പി­ടി­ച്ചെ­ടു­ക്കു­കയും സ്റ്റാ­ളു­കൾ പണി­യു­കയും ചെ­യ്തു­. അവരു­ടെ­ സ്വകാ­ര്യ വാ­ണി­ജ്യ പ്രവർ­ത്തനങ്ങൾ­ക്ക് ഔദ്യോ­ഗി­ക രേ­ഖകളി­ല്ലാ­തെ­ അവർ പൊ­തു­ഭൂ­മി­ ഏറ്റെ­ടു­ത്തു­വെ­ന്നും ജാ­സിം അഹ്മദ് പറഞ്ഞു­.

ഈ വി­ഷയം ഇവി­ടെ­ തീ­രി­ല്ലെ­ന്നും കച്ചവടക്കാർ പ്രതി­ദി­നം ഇവി­ടെ­ വന്ന് മത്സ്യം, പച്ചക്കറി­, പഴങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോ­ണി­ക്സ് ഉപകരണങ്ങൾ എന്നി­വ വി­ൽ­ക്കു­ന്നത് പതി­വാ­യി­ത്തീ­ർ­ന്നി­ട്ടു­ണ്ട്. അനധി­കൃ­ത വ്യാ­പാ­രി­കളെ­ക്കു­റി­ച്ച് മറ്റ് കച്ചവടക്കാ­രു­ടെ­ പരാ­തി­കൾ വർ­ദ്ധി­ച്ചു­വരി­കയാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. അനധി­കൃ­ത കച്ചവടക്കാ­രെ­ നീ­ക്കംചെ­യ്യാ­നു­ള്ള അധി­കൃ­തരു­ടെ­ തീ­രു­മാ­നത്തെ­ ബഹ്റൈൻ കച്ചവടക്കാർ പി­ന്തു­ണയ്ക്കു­മെ­ന്നും അദ്ദേ­ഹം വ്യക്തമാ­ക്കി­.

You might also like

Most Viewed