വാ­ട്സ്ആപ്പ്, ഐഎംഒ അക്കൗ­ണ്ടു­കൾ ഹൈ­ജാ­ക്ക് ചെ­യ്ത് ഹാ­ക്കർ­മാ­ർ


മനാ­മ : രാ­ജ്യത്ത് വാ­ട്സ്ആപ്പ്, ഐഎംഒ അക്കൗ­ണ്ടു­കൾ ഹൈ­ജാ­ക്ക് ചെ­യ്യാൻ ഉപയോ­ഗി­ച്ച ബഹ്റൈൻ, യു­.എ.ഇ, കു­വൈ­ത്ത്, യു­എസ് എന്നി­വി­ടങ്ങളിൽ നി­ന്നു­ള്ള 15 വ്യാ­ജ വാ­ട്സ്ആപ്പ് അക്കൗ­ണ്ടു­കൾ സൈ­ബർ സെ­ക്യൂ­രി­റ്റി­ സംഘം കണ്ടെ­ത്തി­. സമ്മാ­നങ്ങൾ­ക്ക് അർ­ഹരാ­യി­ എന്ന രീ­തി­യിൽ സന്ദേ­ശങ്ങളയച്ച് ബഹ്റൈ­നി­ലെ­ നി­രവധി­ വാ­ട്സ്ആപ്പ് അക്കൗ­ണ്ടു­കളാണ് ഇവർ ഹാ­ക്ക് ചെ­യ്തത്. ടെ­ലി­കോം കന്പനി­കളു­ടെ­യും ഹൈ­പ്പർ മാ­ർ­ക്കറ്റു­കളു­ടെ­യും പ്രതി­നി­ധി­കളെ­ന്ന് അവകാ­ശപ്പെ­ട്ട തട്ടി­പ്പു­കാർ, അവരു­ടെ­ ബ്രാ­ൻ­ഡി­ലു­ള്ള ഐഡന്റി­റ്റി­, ലോ­ഗോ­കൾ എന്നി­വ ഉപയോ­ഗി­ച്ചാണ് തട്ടി­പ്പ് നടത്തി­യത്. 

CTM360 എന്ന സൈ­ബർ ത്രെ­ട്ട് മാ­നേ­ജ്‌മെ­ന്റ് ഏജൻ­സി­യാണ് ഹാ­ക്കർ­മാ­രെ­ കണ്ടെ­ത്തി­യത്. കഴി­ഞ്ഞ രണ്ട് മാ­സങ്ങളിൽ മാ­ത്രമാ­യി­ ഇത്തരം 15 അക്കൗ­ണ്ടു­കൾ തി­രി­ച്ചറി­ഞ്ഞതാ­യി­ ഒരു­ കന്പനി­ പ്രതി­നി­ധി­ പറഞ്ഞു­. ബഹ്റൈ­നി­ലെ­ മൊ­ബൈൽ ഉപയോ­ക്താ­ക്കളെ­ ലക്ഷ്യം വെ­ച്ചാണ് കഴി­ഞ്ഞ രണ്ട് മാ­സങ്ങളിൽ ഹാ­ക്കിംഗു­കൾ നടത്തി­യത്. ഇതി­നാ­യി­ ഇവർ ഐഎംഒ ഉപയോ­ഗി­ക്കു­കയും ചെ­യ്തു­. ബഹ്റൈൻ, യു­.എ.ഇ, കു­വൈ­ത്ത്, യു­എസ് എന്നി­വി­ടങ്ങളിൽ നി­ന്നു­ള്ളവരാണ് ഈ അക്കൗ­ണ്ടു­കൾ­ക്ക് പി­ന്നിൽ. യു­.എ.ഇയി­ലും ബഹ്റൈ­നി­ലു­മു­ള്ള നി­രവധി­ പ്രമു­ഖ സാ­ന്പത്തി­ക സ്ഥാ­പനങ്ങളു­ടെ­ ബ്രാ­ൻ­ഡ് ഐഡന്റി­റ്റി­ ഉപയോ­ഗി­ച്ച് വാ­ട്സ്ആപ്പ്, ഐഎംഒ അക്കൗ­ണ്ടു­കൾ തട്ടി­പ്പ് നടത്തു­ന്നതാ­യി­ CTM360 നേ­രത്തെ­ വ്യക്തമാ­ക്കി­യി­രു­ന്നു­.

ഉപഭോ­ക്താ­ക്കൾ­ക്ക് നറു­ക്കെ­ടു­പ്പിൽ പങ്കെ­ടു­ക്കാ­നെ­ന്ന പേ­രിൽ ലഭി­ച്ച സന്ദേ­ശപ്രകാ­രം രജി­സ്റ്റർ ചെ­യ്ത മൊ­ബൈൽ നന്പറു­കൾ ദു­രു­പയോ­ഗം ചെ­യ്യപ്പെ­ട്ടതാ­യി­ റി­പ്പോ­ർ­ട്ടിൽ പറയു­ന്നു­. വാ­ട്സ്ആപ്പ്, ഐഎംഒ എന്നി­വയി­ലൂ­ടെ­ ഈ നന്പറു­കളു­മാ­യി­ ബന്ധപ്പെ­ട്ട അക്കൗ­ണ്ടു­കളി­ലേ­യ്ക്കും CTM360 അന്വേ­ഷണം വ്യാ­പി­പ്പി­ച്ചു­. അതോ­ടൊ­പ്പം, ഐഎംഒ വഴി­ പ്രചരി­പ്പി­ക്കപ്പെ­ട്ട നന്പറു­കളി­ലൊ­ന്ന് കണ്ടെ­ത്തു­കയും 00971545692619 എന്ന ഐഎംഒ അക്കൗ­ണ്ട് സസ്പെ­ൻ­ഡ് ചെ­യ്യു­കയും ചെ­യ്തു­. പി­ന്നീട് 00971581558354, 00971582366545, എന്നീ­ വാ­ട്സ്ആപ്പ് അക്കൗ­ണ്ടു­കളും ഇതിന് പി­ന്നിൽ പ്രവർ­ത്തി­ച്ചതാ­യി­ കണ്ടെ­ത്തി­. 

ഇത്തരത്തിൽ ഹാ­ക്ക് ചെ­യ്യു­ന്ന ആക്കൗ­ണ്ടു­കളു­ടെ­ പൂ­ർ­ണ്ണ നി­യന്ത്രണം ഹാ­ക്കർ­മാർ ഏറ്റെ­ടു­ക്കു­കയും ഫോ­ണി­ലു­ള്ള നന്പറു­കളി­ലേ­യ്ക്കും വ്യാ­ജ സന്ദേ­ശങ്ങൾ അയക്കു­കയും ചെ­യ്യു­ന്നു­. തട്ടി­പ്പ് നടത്തി­യതാ­യി­ തി­രി­ച്ചറി­ഞ്ഞ നന്പറു­കൾ അധി­കൃ­തർ­ക്ക് റി­പ്പോ­ർ­ട്ട് ചെ­യ്യു­കയും അക്കൗ­ണ്ടു­കൾ സസ്പെ­ൻ­ഡ് ചെ­യ്യു­കയും ചെ­യ്തു­. 20,000 ബഹ്‌റൈൻ ദി­നാ­റി­ലധി­കം സമ്മാ­നം ലഭി­ച്ചെ­ന്നു­ള്ള സന്ദേ­ശങ്ങൾ പൂ­ർ­ണ്ണമല്ലാ­ത്ത ഇംഗ്ലീ­ഷി­ലു­ള്ളതാ­ണ്.

20,000 ബഹ്‌റൈൻ ദി­നാർ ലഭി­ച്ചതാ­യി­ എനി­ക്ക് ഒരു­ സന്ദേ­ശം ലഭി­ച്ചു­. ഒരു­ ടെ­ലി­കമ്യൂ­ണി­ക്കേ­ഷൻ കന്പനി­യു­ടെ­ പേ­രി­ലാ­യി­രു­ന്നു­ സന്ദേ­ശം എങ്കി­ലും സംശയാ­സ്പദമാ­യി­ തോ­ന്നി­യതി­നാൽ അതി­നോട് പ്രതി­കരി­ച്ചി­ല്ലെ­ന്നും ആരിഫ് അഹമ്മദ് പറഞ്ഞു­. മി­ക്ക കേ­സു­കളി­ലും ഫോ­ട്ടോ­യിൽ എഴു­തി­യി­രി­ക്കു­ന്ന സന്ദേ­ശമാ­യാണ് മെ­സേ­ജു­കൾ വരു­ന്നത്. ഇവർ പലപ്പോ­ഴും ഇരകളെ­ തെ­റ്റി­ദ്ധരി­പ്പി­ക്കാ­നാ­യി­ വ്യത്യസ്ത നന്പറു­കളാണ് ഉപയോ­ഗി­ക്കു­ന്നത്. ഇത്തരത്തി­ലു­ള്ള നി­രവധി­ അക്കൗ­ണ്ടു­കൾ നി­ലവിൽ ഔട്ട് ഓഫ് സർ­വ്വീസ് ആണ്. യു­.എ.ഇയി­ലും ഇത്തരം തട്ടി­പ്പു­കൾ വ്യാ­പകമാ­യി­ട്ടു­ണ്ട്. 

You might also like

Most Viewed