പൂ­ച്ചയെ­ ഉപദ്രവി­ച്ചയാൾ അറസ്റ്റി­ൽ


മനാ­മ : പൂ­ച്ചയെ­ ഉപദ്രവി­ക്കു­ന്ന യു­വാ­വി­ന്റെ­ വീ­ഡി­യോ­ സോ­ഷ്യൽ മീ­ഡി­യയിൽ വൈ­റലാ­യതോ­ടെ­ ഇയാ­ളെ­ പോ­ലീസ് അറസ്റ്റ് ചെ­യ്തു­. ബഹ്റൈൻ സൊ­സൈ­റ്റി­ ഫോർ ദി­ പ്രി­വൻ­ഷൻ ഓഫ് ക്രൂ­വൽ­ട്ടി­ ടു­ ആനി­മൽ­സ് (ബി­.എസ്.പി­.സി­.എ) പോ­ലീ­സിൽ നൽ­കി­യ പരാ­തി­യെ തു­ടർ­ന്നാണ് അറസ്റ്റ്. പലതവണ വി­വി­ധ വസ്തു­ക്കൾ ഉപയോ­ഗി­ച്ച് പൂ­ച്ചയെ­ ഇയാൾ അടി­ക്കു­ന്നതും എറി­യു­ന്നതും, ആക്രമണത്തിൽ നി­ന്നും രക്ഷപ്പെ­ടാൻ ശ്രമി­ക്കു­ന്ന പൂ­ച്ചയെ­ പി­ന്തു­ടർ­ന്ന് ഉപദ്രവി­ക്കു­ന്നതു­മാ­യ ദൃ­ശ്യങ്ങൾ വീ­ഡി­യോ­യി­ലു­ണ്ട്.

പീ­ഡനം തു­ടർ­ന്നപ്പോൾ സോ­ഫയു­ടെ­ കീ­ഴിൽ ഒളി­ക്കാ­നു­ള്ള പൂ­ച്ചയു­ടെ­ ശ്രമവും പരാ­ജയപ്പെ­ട്ടു­. അറസ്റ്റി­ലാ­യ വ്യക്തി­യു­ടെ­ സു­ഹൃ­ത്താണ് സംഭവം ചി­ത്രീ­കരി­ച്ച് സോ­ഷ്യൽ മീ­ഡി­യയിൽ പോ­സ്റ്റ് ചെ­യ്തത്. വീ­ഡി­യോ­ സോ­ഷ്യൽ മീ­ഡി­യയിൽ പോ­സ്റ്റു­ ചെ­യ്ത് രണ്ട് മണി­ക്കൂ­റി­നു­ള്ളിൽ ഇയാ­ളെ­ അറസ്റ്റ് ചെ­യ്തതാ­യി­ ബി­.എസ്.പി­.സി.എ ചെ­യർ­മാൻ മഹ്മൂദ് ഫറാജ് പറഞ്ഞു­. പൂ­ച്ചയെ­ ഉപദ്രവി­ക്കാ­നു­ണ്ടാ­യ കാ­രണം വ്യക്തമല്ലെ­ന്നും മഹ്മൂദ് ഫറാജ് അറി­യി­ച്ചു­. മൃ­ഗങ്ങളോട് ക്രൂ­രമാ­യി­ പെ­രു­മാ­റു­ന്നതി­നെ­തി­രെ­ കർ­ശ്ശന നടപടി­കൾ സ്വീ­കരി­ക്കു­ന്നതി­നാൽ ഇത്തരത്തി­ലു­ള്ള കേ­സു­കളൊ­ന്നും ഇപ്പോൾ ലഭി­ക്കാ­റി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

വീ­ഡി­യോ­ പോ­സ്റ്റ് ചെ­യ്ത ഉടൻ തന്നെ­ പല മൃ­ഗസ്നേ­ഹി­കളും സംഭവത്തെ­ അപലപി­ക്കു­ന്ന പോ­സ്റ്റു­കളും, ഇത് ഒരു­ രോ­ഗ ലക്ഷണമാ­ണെ­ന്നും പൂ­ച്ചയെ­ എങ്ങനെ­ ഉപദ്രവി­ച്ചു­വോ­, അതേ­ രീ­തി­യിൽ പ്രതി­യെ­യും ചെ­യ്യണമെ­ന്നാണ് ഇൻ­സ്റ്റാ­ഗ്രാ­മിൽ വന്ന കമന്റു­കളി­ലൂ­ടെ­ നി­രവധി­ പേർ പ്രതി­കരി­ച്ചത്.

You might also like

Most Viewed