കേടായ ബ്രെഡ് വിറ്റ ബേക്കറിയിൽ ആരോഗ്യ മന്ത്രാലയം പരിശോധന നടത്തി


മനാമ : കേടായ ബ്രെഡ് വിൽക്കുന്നു എന്ന ആരോപണത്തെത്തുടർന്ന് തലസ്ഥാനത്ത് ഒരു ബേക്കറിയിൽ ആരോഗ്യ മന്ത്രാലയം പരിശോധന നടത്തി. ഉപഭോക്താക്കൾ പരാതികളുമായെത്തിയതിനെത്തുടർന്നാണ് പരിശോധന നടത്തിയെന്ന് ആരോഗ്യ മന്ത്രാലയം പബ്ലിക് റിലേഷൻസ് മേധാവി ഹമദ് മുഹമ്മദ് അൽ മർവാനി പറഞ്ഞു.

ബേക്കറി മോശമായ അവസ്ഥയിലാണെന്നും ശുചിത്വം തീരെയില്ലെന്നും അൽ മർവാനി വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള ആരോഗ്യ മാനദണ്ഡങ്ങൾജീവനക്കാർ പിന്തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബേക്കറിക്ക് മൂന്ന് ദിവസം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ് ഇതിൽ പരാജയപ്പെട്ടാൽ ബേക്കറി അടച്ചുപൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed