‘സിറോ’ ബഹ്‌റൈൻ ലോകകപ്പ്​ മാതൃക മത്​സരം നാളെ


മനാമ: അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഫിഫ ലോക കപ്പ് ആരവങ്ങളുടെ ഭാഗമായി ബഹ്റൈന്റെ ചരിത്രത്തിൽ ആദ്യമായി സിറോ അറേബ്യയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് വേണ്ടി ലോകക്കപ്പിന്റെ ഒരു മാതൃകാമത്സരം സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗൾഫ് മാധ്യമം, മീഡിയ വൺ എന്നിവർ പരിപാടിയുടെ മീഡിയ പാർട്ണർമാരാണ്. ജൂലൈ 13ന് (വെള്ളിയാഴ്ച) സിഞ്ചിലെ അൽ അഹ്−‍ലി ഇൻഡോർ േസ്റ്റഡിയത്തിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങളിൽ മലയാളികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള അർജന്റീന, ബ്രസീൽ, ഫ്രാൻസ് സ്പെയ്ൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. ബഹ്‌റൈൻ ദേശിയ ഫുട്ബോൾ താരം സൽമാൻ അൽമുല്ലഹ് അടക്കം നിരവധി പ്രമുഖ താരങ്ങളാണ് ഈ ടീമുകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്നത്. കളി കാണാൻ വരുന്ന കാണികൾക്കായി വിവിധയിനം കലാപരിപാടികൾ, ഫുട്ബോൾ ചെറുമത്സരങ്ങൾ, ക്വിസ് മത്സരം, പ്രവചന മത്സരങ്ങൾ എന്നിവ അരങ്ങേറും. വിജയികൾക്കായി നിരവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണെന്നും സംഘടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മത്സരങ്ങൾ രാത്രി 7:30ന് തുടങ്ങും. കാണികൾക്ക് സൗജന്യ പാസുകൾ നൽകുന്നതാണ്. പത്രസമ്മേളത്തിൽ സിറോ പ്രതിനിധികളായ ഷമീം, മിറാഷ് എന്നിവർ സംബന്ധിച്ചു.

You might also like

Most Viewed