പ്രൗ­ഢി­യോ­ടെ­ ഇന്ത്യൻ എംബസി­ കെ­ട്ടി­ടം


മനാമ: ശനിയാഴ്ച ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന എംബസി കെട്ടിടം ഇന്ത്യൻ പ്രവാസികളുടെ ചിരകാല അഭിലാഷമാണ്. ഇന്ത്യൻ എംബസിക്ക് വേണ്ടി 2005ലാണ് ബഹ്‌റൈൻ സർക്കാർ സീഫിൽ സ്ഥലം അനുവദിച്ചതെങ്കിലും 2013 ഡിസംബർ 8നാണ് അന്നത്തെ കേന്ദ്രവിദേശകാര്യ മന്ത്രിയായിരുന്ന സൽമാൻ ഖുർഷിദ് തറക്കല്ലിട്ടത്. ബഹ്റൈനിലെ അബ്ദുൽ റഹ്മാൻ അൽ മൻസൂരി കോൺ‍ട്രാക്ടിംഗ് കന്പനിയായിരുന്നു കെട്ടിട നിർമ്മാണത്തിന്റെ കരാർ ജോലി ഏറ്റെടുതിരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ എഞ്ചിനീയറിംഗ് സർവ്വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയാണ് ഇതിന്റെ പ്രധാന കൺ‍സൾട്ടന്റായി പ്രവർത്തിച്ചത്. ബഹ്റൈനിലെ അവരുടെ ഭാഗമായ മിഡിൽഈസ്റ്റ് ആർക്കിടെക്റ്റ് എന്ന കന്പനിയാണ് പണി വിലയിരുത്തുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്തത്.8300 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ  എംബസി ഓഫീസ്, 600ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മൾട്ടിപർപ്പസ് ഹാൾ, കോൺ‍സുലാർ ഹാൾ, കോൺ‍ഫറൻസ് ഹാൾ, ലൈബ്രറി, ജീവനക്കാർക്കുള്ള താമസയിടം എന്നിവ കൂടാതെ പാർക്കിംഗ് സൗകര്യവും ഉണ്ട്. ബഹ്റൈനിൽ കഴിയുന്ന ലക്ഷകണക്കിന് വരുന്ന ഇന്ത്യക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു എംബസി കെട്ടിടം വന്നതോടെ യാഥാർത്ഥ്യമായത്. മാറി മാറി വന്ന അംബാസിഡർമാർ പലരും എംബസി കെട്ടിട നിർമ്മാണം ആരംഭിക്കുവാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും തടസ്സങ്ങളെല്ലാം നീക്കി കെട്ടിട നിർമ്മാണം ഊർജ്ജിതമാക്കാൻ സഹായകരമായത് അംബാസിഡർ മോഹൻ കുമാറിന്റെ ഇടപെടലുകളായിരുന്നു. 1973ലാണ് ഇന്ത്യൻ എംബസി രാജ്യത്ത് നിലവിൽ വന്നത്. പി.എം.എസ് മാലിക് ആയിരുന്നു ആദ്യത്തെ അംബാസിഡർ. പിന്നീട് 76ൽ ഡി.സി മാന്നെഴ്സ്, എച്ച്.കെ മഹാജൻ (78−81), പ്രേം സിംഗ് (81−82), എസ്.കെ ഭട്ട് നഗർ (83−86), എം.പി.എം മേനോൻ (86−89), നാതുറാം വർമ്മ (90−93), രജനി കാന്ത വർമ്മ (93−97), എസ്.എസ് ഗിൽ (97−2001), ബി.കെ മിത്ര (2002−2005 ആഗസ്റ്റ്‌), ബാലകൃഷ്ണ ഷെട്ടി (2005 സപതംബർ-−2009 ജനുവരി), ജോർജ്ജ് ജോസഫ് (2009 ജനുവരി-−2010 ഒക്ടോബർ) എന്നിവർക്ക് ശേഷമാണ് മോഹൻ കുമാർ സ്ഥാനമേറ്റത്. മന്ത്രാലയവുമായും ഇന്ത്യാ ഗവൺമെന്റുമായും നിരന്തരം ബന്ധപ്പെട്ട അദ്ദേഹം ഒടുവിൽ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം നീക്കുകയായിരുന്നു. തുടർന്ന് സ്ഥാനമേറ്റ നിലവിലെ അംബാസിഡർ അലോക് കുമാർ സിൻഹയാണ് പുതിയ കെട്ടിടത്തിലേയ്ക്ക് എംബസിയെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതും എംബസി പൂർണ്ണമായി പ്രവർത്തനം ക്ഷമമാക്കാൻ പ്രയത്നിച്ചതും.

You might also like

Most Viewed