അവയവദാന സമ്മതപത്രം കൈമാറി


മനാമ: ധനരാജ്  രണ്ടാമത് അനുസ്മരണദിനത്തോടനുബന്ധിച്ച് പയ്യന്നൂർ കോമ്രേഡ്‌സ് വാട്സപ്പ്ഗ്രൂപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മരണാനന്തര അവയവദാനസമ്മതപത്രം കൈമാറി. സുമേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സുനിൽ പയ്യന്നൂർ സ്വാഗതം പറഞ്ഞു.കേരളസർക്കാരിന്റെ അവയവദാന യൂണിറ്റായ മൃതജസഞ്ജീവനിയുമായി ബന്ധപ്പെട്ടാണ് സമ്മതപത്രം കൈമാറിയത്. ഏകദേശം അറുപതോളം പേർ അവയവദാനത്തിന് തയ്യാറാകുന്ന സമ്മതപത്രം കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനാണ് കൈമാറിയത്. ബഹ്‌റൈനിലെ പുരോഗമന കലാസാഹിത്യസംഘം പയ്യന്നൂർ മേഖലകമ്മിറ്റി മെന്പർ എം. പ്രസാദ്, ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ അനൂപ് എന്നിവർ ഓൺലൈനിലൂടെ അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളനത്തിൽ കേരളാ പ്രവാസി കമ്മീഷനായി തിരഞ്ഞെടുത്ത സുബൈർ കണ്ണൂരിനെ അനുമോദിച്ചു. അവയവ ദാനത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് വിനിലിന്റെ നേതൃത്വത്തിൽ വിപ്ലവഗാനങ്ങളും അരങ്ങേറി. രാജേഷ് ആറ്റാച്ചെരി, മുരളി കൃഷ്ണൻ, നിഥിൻ, സുരാജ്, രഞ്ജിത്ത്, നിജേഷ്, സന്തോഷ്, പ്രിയേഷ്, നിതീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

You might also like

Most Viewed