ക്യാ­നിൻ ഡി­സ്ടെംപർ രോ­ഗം ബാ­ധി­ച്ച് ചത്തത് 60 നാ­യ്ക്കൾ


മനാ­മ : നാ­യ്ക്കളെ­ ഗു­രു­തരമാ­യി­ ബാ­ധി­ക്കു­ന്ന ക്യാ­നിൻ ഡി­സ്ടെംപർ രോ­ഗം മൂ­ലം രാ­ജ്യത്ത് 60 നാ­യ്ക്കൾ ഇതു­വരെ­ ചത്തതാ­യി­ ഒരു­ മൃ­ഗസംരക്ഷണ സംഘം അവകാ­ശപ്പെ­ടു­ന്നു­. നാ­യ്ക്കളെ­യും മറ്റ്­ മൃ­ഗങ്ങളെ­യും ബാ­ധി­ക്കു­ന്ന വൈ­റസ് രോ­ഗമാ­ണി­തെ­ന്നും സംഘടന പറയു­ന്നു­. വൈ­റസ് മനു­ഷ്യരെ­യും ബാ­ധി­ച്ചേ­ക്കാ­മെ­ന്നും ഇവർ മു­ന്നറി­യി­പ്പ് നൽ­കി­. വാ­ക്സി­നേ­ഷൻ എടു­ത്താൽ രോ­ഗം വരാ­നു­ള്ള സാ­ധ്യത കു­റവാ­ണ്. വാ­യു­ മൂ­ലവും രോ­ഗം ബാ­ധി­ച്ച നാ­യയു­ടെ­ ഉമി­നീർ, രക്തം മൂ­ത്രം എന്നി­വയി­ലൂ­ടെ­യും രോ­ഗം പകരും.

മേയ് മു­തൽ ഈ രോ­ഗം വ്യാ­പകമാ­ണെ­ന്നും അസ്ക്കറിൽ നി­ന്നു­മാണ് മി­ക്ക മരണങ്ങളും റി­പ്പോ­ർ­ട്ട് ചെ­യ്തി­ട്ടു­ള്ളതെ­ന്നും മൃ­ഗ സംരക്ഷണ സംഘമാ­യ ബഹ്‌റൈൻ ഡംബ്ഡ് ഡോ­ഗ്സ് സ്ഥാ­പകൻ ഷെ­റിൽ നീ­ൽ­സൺ പറയു­ന്നു­. സാർ, വെ­സ്റ്റ് എക്കർ, ബു­രി­, സാ­ൽ­മബാ­ദ്, ഹി­ദ്ദ്, സി­ൻ­ജ് എന്നി­വി­ടങ്ങളിൽ രോ­ഗബാ­ധ റി­പ്പോ­ർ­ട് ചെ­യ്തി­ട്ടു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

മെയ് പകു­തി­യോ­ടെ­ രോ­ഗം വ്യാ­പകമാ­യി­. ഹി­ദ്ദി­ലാണ് രോ­ഗബാ­ധ ആദ്യം സ്ഥി­രീ­കരി­ച്ചത്. പി­ന്നീട് അസ്കറിൽ രോ­ഗബാ­ധ രേ­ഖപ്പെ­ടു­ത്തി­. അസ്ക്കറിൽ താൻ ഭക്ഷണം നൽ­കി­യി­രു­ന്ന 60 നാ­യകൾ ചത്തതാ­യും ഇപ്പോൾ രോ­ഗം ബാ­ധി­ച്ച നാ­യ്കൾ­ക്ക് സംരക്ഷണം നൽ­കു­ന്നു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­. വളർ­ത്തു­മൃ­ഗങ്ങളു­ടെ­ ഉടമകൾ മു­ൻ­കരു­തലെ­ടു­ക്കണമെ­ന്നും അവക്ക് രോ­ഗം പകരാൻ സാ­ധ്യതയു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

നാ­യ്ക്കൾ­ക്ക് പ്രത്യക്ഷത്തിൽ കു­ഴപ്പമി­ല്ലെ­ങ്കി­ലും ശരീ­രത്തിൽ വൈ­റസ് ബാ­ധയു­ണ്ടാ­കാം. ഇത് വളർ­ത്തു­മൃ­ഗങ്ങൾ­ക്ക് പകരാൻ സാ­ധ്യതയു­ണ്ട്, ഇത് ആശങ്കയു­ളവാ­ക്കു­ന്ന കാ­ര്യമാ­ണ്. വൈ­റസി­ന്റെ­ ഇൻ­ക്യു­ബേ­ഷൻ കാ­ലാ­വധി­ 21 ദി­വസം വരെ­ ആകാം. അതി­നാൽ നാ­യ്ക്ക് വൈ­റസ് ബാ­ധ പി­ടി­പെ­ട്ടാ­ലും ഒരു­ മാ­സത്തോ­ളം രോ­ഗ ലക്ഷണങ്ങൾ കാ­ണാൻ സാ­ധ്യത കു­റവാ­ണ്. രോ­ഗബാ­ധ ശ്രദ്ധയിൽ പെ­ട്ടാൽ ഉപദേ­ഷ്ടാ­വി­നെ­ സമീ­പി­ക്കു­കയും ആവശ്യമാ­യ നടപടി­കൾ സ്വീ­കരി­ക്കു­കയും വേ­ണം. 

രോ­ഗം ഒഴി­വാ­ക്കാൻ അണു­നാ­ശി­നി­ ഉപയോ­ഗി­ക്കു­ന്ന രീ­തി­ മാ­ത്രമാണ് ഇപ്പോൾ ഉള്ളത്. ബഹ്റൈൻ ഡംപഡ് ഡോ­ഗ്സ് തങ്ങളു­ടെ­ ഫെ­യ്സ് ബു­ക്ക് പേ­ജിൽ ഒരു­ പ്രോ­ട്ടോ­ക്കോൾ പ്രസി­ദ്ധീ­കരി­ച്ചി­ട്ടു­ണ്ട്. ഷൂ­സി­ന്റെ­ അടി­ഭാ­ഗം അണു­വി­മു­ക്തമാ­ക്കു­ക, കാ­റു­കളു­ടെ­ ടയർ അണു­വി­മു­ക്തമാ­ക്കു­ക, രോ­ഗബാ­ധയു­ള്ളവയെ­ പരി­ചരി­ക്കു­ന്പോൾ കൈ­ഉറകൾ ധരി­ക്കു­ക, ഒരു­ പ്രദേ­ശത്തെ­ മൃ­ഗങ്ങളെ­ സ്പർ­ശി­ച്ച ശേ­ഷം കൈ­ അണു­വി­മു­ക്തമാ­കാ­തെ­ മറ്റൊ­രു­ പ്രദേ­ശത്തേ­മൃ­ഗങ്ങളെ­ തൊ­ടരു­ത്, നാ­യ്ക്കളു­ടെ­ വെ­ള്ളവും ഭക്ഷണവും അണു­വി­മു­ക്തമാ­ക്കു­ക, അസു­ഖബാ­ധി­തരാ­യ മൃ­ഗങ്ങളെ­ കയറ്റു­ന്ന വാ­ഹനങ്ങൾ അണു­വി­മു­ക്തമാ­ക്കു­ക എന്നി­വയാ­ണവ.

You might also like

Most Viewed