എൽ.എം.ആർ.എ ഉദ്യോ­ഗസ്ഥൻ ചമഞ്ഞ് പലയി­ടത്തും തട്ടി­പ്പ്


മനാ­മ : എൽ.എം.ആർ.എയു­ടെ­ ഓഫീ­സിൽ നി­ന്നാ­ണെ­ന്ന വ്യാ­ജേ­ന പ്രവാ­സി­കളു­ടെ­ വാ­ഹന പരി­ശോ­ധന, ഫ്‌ളാ­റ്റു­കളിൽ ചെ­ന്നു­ള്ള പരി­ശോ­ധന നടത്തു­ന്ന സംഘങ്ങൾ ആളു­കളെ­ കബളി­പ്പി­ച്ച് പണം തട്ടി­യെ­ടു­ക്കു­ന്നതാ­യി­ പരാ­തി­. സൽ­മാ­നി­യ, സെ­ഗയ്യ തു­ടങ്ങി­ തി­രക്ക് പി­ടി­ച്ച പ്രദേ­ശങ്ങളി­ലാണ് ഉദ്യോ­ഗസ്ഥൻ ചമഞ്ഞ്­ തട്ടി­പ്പ് നടത്തു­ന്നത്. ചി­ല വാ­ഹനങ്ങളെ­ കൈ­കാ­ണി­ച്ച്­ നി­ർ­ത്തി­ സഹയാ­ത്രി­കർ ആരാ­ണെ­ന്നും, സി­.പി­.ആർ പരി­ശോ­ധി­ക്കു­കയും ചെ­യ്യു­ന്നു­ണ്ട്. സഹയാ­ത്രി­കന്റേ­തും ഡ്രൈ­വറിന്റെയും ഒരേ­ കന്പനി­യു­ടെ­ സി­.പി­.ആർ അല്ലെ­ങ്കിൽ പി­ഴ ഈടാ­ക്കു­ന്നതാ­യും ഇല്ലെ­ങ്കിൽ പോ­ലീ­സി­നെ­ വി­ളി­ക്കു­മെ­ന്ന് പറഞ്ഞാണ് ചി­ലരെ­ ഭീ­ഷണി­പ്പെ­ടു­ത്തു­ന്നത്.

ഉദ്യോ­ഗസ്ഥൻ ചമഞ്ഞെ­ത്തു­ന്ന ആൾ അറബ് വേ­ഷത്തി­ലാണ് എത്തു­ന്നതെ­ന്നും ചി­ല ഫ്‌ളാ­റ്റു­കളിൽ ചെ­ന്ന് അംഗങ്ങളു­ടെ­ തൊ­ഴിൽ, എണ്ണം തു­ടങ്ങി­യവയു­ടെ­ വിശദ വി­വരങ്ങൾ ആരാ­ഞ്ഞതാ­യും പരാ­തി­യു­ണ്ട്. സംശയം തോ­ന്നി­യ ചി­ലർ ചോ­ദ്യം ചെ­യ്തപ്പോൾ എൽ.എം.ആർ.എയു­ടേത് എന്ന് തോ­ന്നി­പ്പി­ക്കു­ന്ന തി­രി­ച്ചറി­യൽ കാ­ർ­ഡും കാ­ണി­ച്ചതാ­യി­ സെ­ഗ‍യ്യയി­ലെ­ ഒരു­ വീ­ട്ടമ്മ പറഞ്ഞു­. മാ­ത്രമല്ല ഉദ്യോ­ഗസ്ഥ­ന്റെ­ കൈ­യ്യിൽ സന്ദർ­ശി­ച്ച വീ­ടി­ന്റെ­ നന്പർ അടക്കമു­ള്ള രേ­ഖകൾ ഉണ്ടാ­യി­രു­ന്നതാ­യി­ വീ­ട്ടമ്മ അറി­യി­ച്ചു­. എന്നാൽ, എൽ.എം.ആർ.എയിൽ നി­ന്ന് വീ­ടു­കളിൽ കയറി­യു­ള്ള പരി­ശോ­ധന ഇതു­വരെ­ ഉണ്ടാ­യി­ട്ടി­ല്ലെ­ന്നാണ് അറി­യാൻ കഴി­ഞ്ഞി­ട്ടു­ള്ളത്.

You might also like

Most Viewed