ബഹ്റൈൻ-ബ്രി­ട്ടൻ സംയു­ക്ത വർ‍ക് ഗ്രൂ­പ്പ് യോ­ഗം ചേ­ർ‍ന്നു­


മനാ­മ : ബഹ്റൈൻ-ബ്രി­ട്ടൻ സംയു­ക്ത വർ‍ക് ഗ്രൂപ്പ് യോ­ഗം കഴി­ഞ്ഞ ദി­വസം വി­ദേ­ശകാ­ര്യമന്ത്രി­ ഷെയ്ഖ് ഖാ­ലിദ് ബിൻ അഹ്മദ് ബിൻ മു­ഹമ്മദ് അൽ‍ ഖലീ­ഫയു­ടെ­ അദ്ധ്യക്ഷതയി­ൽ‍ ബ്രി­ട്ടണി­ലെ­ വി­ദേ­ശകാ­ര്യ മന്ത്രാ­ലയത്തിൽ‍ ചേ­ർ‍ന്നു­. മി­ഡി­ലീ­സ്റ്റ് കാ­ര്യങ്ങൾ‍ക്കാ­യു­ള്ള ബ്രി­ട്ടീഷ് വി­ദേ­ശകാ­ര്യ സഹമന്ത്രി­ അലി­സ്റ്റർ‍ പെ­ർ‍ട്ട് അദ്ദേ­ഹത്തെ­ സ്വീ­കരി­ച്ചു­.

ഇരു­രാ­ജ്യങ്ങളും തമ്മിൽ‍ നി­ലനി­ൽ‍ക്കു­ന്ന ശക്തമാ­യ ബന്ധവും വി­വി­ധ മേ­ഖലകളി­ലെ­ സഹകരണവും ചർ‍ച്ച ചെ­യ്യു­കയും സഹകരണം മെ­ച്ചപ്പെ­ടു­ത്തു­ന്നതി­നാ­വശ്യമാ­യ പോംവഴി­കളും ചർ‍ച്ചയി­ലു­യർ‍ന്നു­. സു­രക്ഷ, തീ­വ്രവാ­ദം ഇല്ലാ­യ്മ ചെ­യ്യൽ‍, സൈ­നി­ക സഹകരണം, ഗതാ­ഗതം, ടെ­ലി­കോം, ഏവി­യേ­ഷൻ, ഊർ‍ജ്ജം, വ്യപാ­രം, വ്യവസാ­യം­, വി­ദ്യാ­ഭ്യാ­സം, വി­ജ്ഞാ­നം, മനു­ഷ്യാ­വകാ­ശം, മനു­ഷ്യക്കടത്ത് തടയൽ‍, പരി­സ്ഥി­തി­ സംരക്ഷണം തു­ടങ്ങി­യ മേ­ഖലകളിൽ‍ സഹകരണം ശക്തമാ­ണെ­ന്ന് വി­ലയി­രു­ത്തി­.

മേ­ഖലയി­ലെ­യും അന്താ­രാ­ഷ്ട്ര തലത്തി­ലെ­യും വി­വി­ധ അതിൽ‍ സ്വീ­കരി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന നി­ലപാ­ടു­കളെ­ക്കു­റി­ച്ചും ചർ‍ച്ച നടന്നു­.

You might also like

Most Viewed