വെ­ളി­ച്ചം വെ­ളി­യങ്കോട്‌ രക്തദാ­ന ക്യാ­ന്പ്‌ സംഘടി­പ്പി­ച്ചു­


മനാ­മ : വെ­ളി­ച്ചം വെ­ളി­യംകോട് ബഹ്‌റൈൻ സൽ­മാ­നി­യ ബ്ലഡ് ഡൊ­ണേ­ഷൻ വി­ഭാ­ഗവു­മാ­യി­ സഹകരി­ച്ചു­ കൊ­ണ്ടു­ള്ള നാ­ലാ­മത് രക്തദാ­ന ക്യാ­ന്പ് സംഘടി­പ്പി­ച്ചു­. രാ­വി­ലെ­ 7:30 മു­തൽ 11:-30 വരെ­ നടന്ന രക്തദാ­ന ക്യാന്പിൽ നി­രവധി­ പേർ രക്‌തദാ­നം നടത്തി­.

ചടങ്ങിൽ വെ­ളി­ച്ചം ബഹ്‌റൈൻ പ്രസി­ഡണ്ട് ബഷീർ തറയിൽ അദ്ധ്യക്ഷത വഹി­ച്ചു­. വെ­ളി­ച്ചം പ്രോ­ഗ്രാം കോ-­ഓർഡി­നേ­റ്റർ ഇസ്മത്തു­ള്ള സ്വാ­ഗതം പറഞ്ഞു­. മനു­ഷ്യന് നൽ­കാൻ കഴി­യു­ന്നതിൽ ഏറ്റവും വലി­യ സേ­വനമാണ്‌ രക്‌തദാ­നം. അതി­നാൽ രക്തദാ­നത്തി­ലൂ­ടെ­ മാ­നവി­ക ഐക്യം ഉയർ­ത്തി­പ്പി­ടി­ക്കാൻ കഴി­യട്ടെ­ എന്ന് കേ­രളപ്രവാ­സി­ കമ്മീ­ഷൻ മെ­ന്പർ സു­ബൈർ കണ്ണൂർ ഉദ്ഘാ­ടനം നടത്തി­കൊ­ണ്ട് പറഞ്ഞു­.

പരി­പാ­ടി­യിൽ ബഹ്‌റൈ­നി­ലെ­ സാ­മൂ­ഹി­ക സാംസ്ക്കാ­രി­ക രംഗത്തെ­ പ്രമു­ഖരാ­യ കെ­ട്ടി­ സലിം, ജോൺ ഫി­ലി­പ്പ്, വെ­ളി­ച്ചം സെ­ക്രട്ടറി­ നസീർ, സെ­ന്തമിഴ് പാ­ഴ്‌സറി­ ജനറൽ സെ­ക്രട്ടറി­ സതീഷ് കു­മാർ എന്നി­വർ പങ്കടു­ത്ത് ആശംസകൾ നേ­ർ­ന്നു­. ട്രഷറർ റഷീദ് ചാ­ന്ദി­പ്പു­റം നന്ദി­ പറഞ്ഞു­. പരി­പാ­ടി­ക്ക്‌ ബഷീർ ആലൂർ, റഫീ­ഖ്‌, നജീ­ബ്‌, ഷെ­മീ­ർ­ബാ­വ ഷാ­ജഹാൻ ചാ­ന്തി­പു­റം, റൗഫ്‌ എന്നി­വർ നേ­തൃ­ത്വം നൽ­കി­.

You might also like

Most Viewed