ആർട്ട്ബാബ് കലാപ്രദർശനം സംഘടിപ്പിക്കുന്നു


മനാ­മ : ബഹ്റൈ­നി­ലെ­ കലാ­കാ­രൻ­മാ­രെ­ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ ആർ­ട്ട് ബാബ് എന്ന പേ­രിൽ കരകൗ­ശല, കലാ­പ്രദർ­ശനം സംഘടി­പ്പി­ക്കു­ന്നു­. അടു­ത്ത വർ­ഷം മാ­ർ­ച്ച് ആറു­മു­തൽ പത്തു­വരെ­ ബഹ്റൈൻ ഇന്റർ­നാ­ഷ്ണൽ എക്സി­ബി­ഷൻ ആൻ­ഡ് കൺ­വെ­ൻ­ഷൻ സെ­ന്ററി­ലാണ് പരി­പാ­ടി­ സംഘടി­പ്പി­ക്കു­ന്നത്. ബഹ്റൈൻ രാ­ജ പത്നി­യും സു­പ്രീം കൗ­ൺ­സിൽ ഫോർ വു­മൺ പ്രസി­ഡണ്ടു­മാ­യ റോ­യൽ ഹൈ­നസ് പ്രി­ൻ­സ് സബീ­ക്ക ബി­ന്ദ് ഇബ്രാ­ഹിം അൽ ഖലീ­ഫയു­ടെ­ രക്ഷാ­ധി­കാ­രത്തിൽ സംഘടി­പ്പി­ക്കു­ന്ന ചടങ്ങിൽ ബഹ്റൈ­നി­ലെ­ പ്രശസ്തരാ­യ കലാ­കാ­രന്മാർ പങ്കെ­ടു­ക്കു­മെ­ന്ന് രാ­ജ പത്നി­യു­ടെ­ ഓഫീസ് ഡയറക്ടർ ഷെ­യ്ഖാ­ മാ­റം ബി­ൻ­ത് ഈസ അൽ ഖലീ­ഫ, ആർ­ട്ട് ബാബ് സ്ഥാ­പക കനീ­ക ഷബർ­വാൾ എന്നി­വർ വാ­ർ­ത്താ­ സമ്മേ­ളത്തിൽ അറി­യി­ച്ചു­. കരകൗ­ശലവും ചി­ത്രകലയും തമ്മിൽ സമന്വയി­പ്പി­ച്ചു­ കൊ­ണ്ടു­ള്ള പരി­പാ­ടി­ക്ക് ഇന്ത്യയി­ലെ­ പ്രമു­ഖ ഡി­സൈ­നർ ജെ­.ജെ­ വലയ നേ­തൃ­ത്വം നൽ­കും. നാ­ലാം തവണയാണ് ആർ­ട്ട് ബാബ് സംഘടി­പ്പി­ക്കു­ന്നത്. 

You might also like

Most Viewed