ബി­.സി­.സി­.ഐ ഉദ്യോ­ഗസ്ഥർ വി­വി­ധ മാ­ർ­ക്കറ്റു­കൾ സന്ദർ­ശി­ച്ചു


മനാ­മ : സി­ത്ര, റി­ഫ, സൽ­മാ­ബാ­ദ്, ബു­ദയ്യ, ജി­ദാ­ഫ്സ് എന്നി­വി­ടങ്ങളി­ലെ­ മാ­ർ­ക്കറ്റു­കൾ ബഹ്റൈൻ ചേംബർ ഓഫ് കൊ­മേ­ഴ്സ് ആൻ­ഡ് ഇൻ­ഡസ്ട്രി­യി­ലെ­ ഉദ്യോ­ഗസ്ഥർ സന്ദർ­ശി­ച്ചു­. ബി­.സി­.സി­.ഐ സെ­ക്കന്റ് ഡെ­പ്യൂ­ട്ടി­ ചെ­യർ­മാൻ മു­ഹമ്മദ് അബ്ദുൾ ജബ്ബാർ അൽ കു­ഹൂ­ജി­, ബോ­ർ­ഡ് അംഗമാ­യ സോ­ണി­യ ജനാ­ഹി­, മറ്റ് മന്ത്രാ­ലയത്തി­ലെ­ പ്രതി­നി­ധി­കൾ, ഗവൺ­മെ­ന്റ് വകു­പ്പു­കളി­ലെ­ ഉദ്യോ­ഗസ്ഥർ, ബി­.സി­.സി­.സി­ മാ­ർ­ക്കറ്റ് കമ്മി­റ്റി­യി­ലെ­ അംഗങ്ങൾ തു­ടങ്ങി­ നി­രവധി­ പേർ സന്നി­ഹി­തരാ­യി­രു­ന്നു­. 

രാ­ജ്യത്തെ­ സന്പത്ത് വ്യവസ്ഥയെ­ സഹാ­യി­ക്കു­ന്ന വ്യാ­പാ­രി­കളു­ടെ­ അവസ്ഥയെ­ കു­റി­ച്ചും അവരു­ടെ­ ആവശ്യങ്ങൾ എന്തൊ­ക്കെ­യാണ് എന്ന് മനസി­ലാ­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യാണ് ഇത്തരം സന്ദർ­ശനങ്ങൾ നടത്തു­ന്നതെ­ന്ന് ബന്ധപ്പെ­ട്ടവർ അറി­യി­ച്ചു­. മാ­ർ­ക്കറ്റ് വി­കസി­പ്പി­ക്കാൻ അനു­യോ­ജ്യമാ­യ പദ്ധതി­കളെ­ കു­റി­ച്ചും, അതി­ന് വേ­ണ്ടി­ പരി­ശ്രമങ്ങൾ നടപ്പി­ലാ­ക്കേ­ണ്ട ആവശ്യകതയെ­ കു­റി­ച്ചും ബന്ധപ്പെ­ട്ടവർ സംസാരിച്ചു. 

വ്യാ­പാ­രി­കൾ­ക്ക് സമി­തി­യി­ലേ­ക്ക് നേ­രി­ട്ട് ബന്ധപ്പെ­ടാ­നും അവരു­ടെ­ നി­ർ­ദേ­ശങ്ങളും അവർ അഭി­മു­ഖീ­കരി­ക്കു­ന്ന പ്രശ്നങ്ങളെ­ കു­റി­ച്ച് സംസാ­രി­ക്കാ­നു­മാ­യി­ 38212030 എന്ന ഹോട്ട്ലൈൻ നന്പറിൽ വി­ളി­ക്കാ­വു­ന്നതാ­ണ്. 

You might also like

Most Viewed