ബഹ്റൈ­നെ­ ലക്ഷ്യം വെ­ച്ച് അര മി­ല്യണി­ലധി­കം വ്യാ­ജ സോ­ഷ്യൽ മീ­ഡി­യ അക്കൗ­ണ്ടു­കൾ


മനാ­മ : ബഹ്റൈ­നെ­ അപകീ­ർ­ത്തി­പ്പെ­ടു­ത്തു­ക എന്ന ലക്ഷ്യത്തോ­ടെ­ അര മി­ല്യണി­ലധി­കം വ്യാ­ജ സോ­ഷ്യൽ മീ­ഡി­യ അക്കൗ­ണ്ടു­കൾ കൈ­കാ­ര്യം ചെ­യ്യു­ന്ന ഒരു­ ഖത്തറി­ സംഘം ഓരോ­ അഞ്ച് മി­നി­റ്റി­ലും ഓൺ­ലൈ­നിൽ 10 ചി­ത്രങ്ങൾ വീ­തം പോ­സ്റ്റ് ചെ­യ്യു­ന്നു­. ബഹ്റൈ­നെ­ അപകീ­ർ­ത്തി­പ്പെ­ടു­ത്താ­നാ­യി­ ആയി­രക്കണക്കിന് വ്യാ­ജ സോ­ഷ്യൽ മീ­ഡി­യ അക്കൗ­ണ്ടു­കളാണ് ഖത്തർ­ ഭരണകൂ­ടം ഉപയോ­ഗി­ക്കു­ന്നത്. ഇതിൽ അര മി­ല്യനോ­ളം ഫെ­യ്സ്ബു­ക്ക് അക്കൗ­ണ്ടു­കൾ, 31,000 ട്വി­റ്റർ അക്കൗ­ണ്ടു­കൾ, 36,000 ഇൻ­സ്റ്റാ­ഗ്രാം അക്കൗ­ണ്ടു­കൾ എന്നി­വ ഉൾ­പ്പെ­ടു­ന്നു­.

മി­ഡിൽ ഈസ്റ്റി­നെ­പ്പറ്റി­ പഠി­ക്കു­ന്ന ദി­ ബ്രി­ട്ടീഷ് സൊ­സൈ­റ്റി­ ഫോർ മി­ഡിൽ ഈേസ്റ്റൺ സ്റ്റഡീസ് ആണ് ഈ റി­പ്പോ­ർ­ട് പു­റത്തു­വി­ട്ടത്. സമഗ്ര പഠനത്തി­നു­ ശേ­ഷം ഖത്തർ സൃ­ഷ്ടി­ച്ച വ്യാ­ജ അകൗ­ണ്ടുകളാണ് ഇവയെ­ന്ന് സ്ഥി­രീ­കരി­ച്ചു­. ഈ അകൗ­ണ്ടു­കൾ കൈ­കാ­ര്യം ചെ­യ്യാൻ ദോ­ഹ ഭരണകൂ­ടം ഒരു­ കൂ­ട്ടം വി­ദഗ്ദ്ധരെ­ നി­യമി­ച്ചി­ട്ടു­ണ്ട്. ബഹ്റൈ­നെ­ അപകീ­ർ­ത്തി­പ്പെ­ടു­ത്താ­നാ­യി­ ക്യാ­ന്പയിൻ നടക്കു­ന്നു­ണ്ടെ­ന്നും പഠനങ്ങൾ വ്യക്തമാ­ക്കു­ന്നു­. സൗ­ദി­ അറേ­ബ്യയു­മാ­യു­ള്ള സൗ­ഹാ­ർ­ദ്ദപരമാ­യ ബന്ധം തകർ­ക്കു­ന്ന തരത്തി­ലു­ള്ള വ്യാ­ജ വാ­ർ­ത്തകളും ഈ അക്കൗ­ണ്ടു­കൾ പ്രചരി­പ്പി­ച്ചി­രു­ന്നു­.

സൗ­ദി­ അറേ­ബ്യ, ബഹ്റൈൻ, യു­.എ.ഇ, ഈജി­പ്ത് എന്നീ­ രാ­ജ്യങ്ങൾ ഖത്തറിന് വി­ലക്കേ­ർ­പ്പെ­ടു­ത്തി­യതോ­ടെ­ 23,000 പു­തി­യ വ്യാ­ജ അക്കൗ­ണ്ടു­കളാണ് ഖത്തർ തു­റന്നതെ­ന്ന് ബ്രി­ട്ടീഷ് സൊ­സൈ­റ്റി­ ഫോർ മി­ഡിൽ ഈേസ്റ്റൺ സ്റ്റഡീസ് റീ­ജി­യണൽ ഡയറക്ടർ അംജദ് തഹ പറഞ്ഞു­. മറ്റു­ മാ­ർ­ഗ്ഗങ്ങളി­ലൂ­ടെ­ വി­ജയി­ക്കാൻ സാ­ധി­ക്കി­ല്ലെ­ന്ന് കണ്ടെ­ത്തി­യ അവർ, സമൂ­ഹ മാ­ധ്യമങ്ങളെ­ ആയു­ധമാ­യി­ ഉപയോ­ഗി­ക്കു­കയാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. 

31,000 വ്യാ­ജ അക്കൗ­ണ്ടു­കളിൽ 21,000 എണ്ണം ബഹ്റൈൻ, സൗ­ദി­ അറേ­ബ്യ എന്നി­വയെ­ മാ­ത്രം ലക്ഷ്യമി­ട്ടാ­ണ്. ബാ­ക്കി­യു­ള്ള 10,000 അക്കൗ­ണ്ടു­കളും ബഹ്റൈ­നെ­ ലക്ഷ്യമി­ട്ടാ­ണെ­ങ്കി­ലും പൂ­ർ­ണമാ­യല്ല. അര മി­ല്യനോ­ളം ഫേ­സ്ബുക്ക് അക്കൗ­ണ്ടു­കളും ബഹ്റൈ­നേ­യും ഈജി­പ്റ്റി­നേ­യും ലക്ഷ്യമി­ട്ടു­ള്ളതാ­ണ്. ഇരു­ രാ­ജ്യങ്ങളും തമ്മി­ലു­ള്ള പ്രശ്നങ്ങളെ­ ഇവർ ബന്ധി­പ്പി­ക്കു­കയും അവ തമ്മിൽ സമാ­നതകളു­ണ്ടെ­ന്ന് തന്ത്രപൂ­ർ­വ്വം വരുത്തി­ത്തീ­ർ­ക്കു­ന്നതാ­യും അദ്ദേ­ഹം പറഞ്ഞു­. ബഹ്റൈ­നിൽ തടവു­കാ­രു­ടെ­ അവസ്ഥ മോ­ശമാ­ണെ­ന്നും അവർ­ക്ക് കൊ­ടി­യ പീ­ഡനങ്ങൾ ഏൽ­ക്കേ­ണ്ടി­വരു­ന്നതാ­യും ഈ വ്യാ­ജ ആക്കു­ണ്ടു­കളി­ലൂ­ടെ­ ഇവർ ആരോ­പി­ച്ചി­രു­ന്നു­. 

ഇത്തരം സന്ദേ­ശങ്ങൾ കൂ­ടു­തലാ­യി­ ഇംഗ്ലീ­ഷി­ലേ­ക്ക് വി­വർ­ത്തനം ചെ­യ്യു­ന്നതി­നാൽ അവർ­ക്ക് കൂ­ടു­തൽ ആളു­കളി­ലേ­ക്ക് എത്തി­ക്കാ­നാ­കും. ചി­ല സന്ദേ­ശങ്ങൾ ചൈ­നീസ് ഭാ­ഷയിൽ വി­വർ­ത്തനം ചെ­യ്തി­ട്ടു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

You might also like

Most Viewed