അനാ­വശ്യ ചി­ലവു­കൾ കു­റയ്ക്കാൻ പ്രധാ­നമന്ത്രി­യു­ടെ­ നി­ർ­ദ്ദേ­ശം


മനാ­മ : മന്ത്രി­മാർ അനാ­വശ്യ ചി­ലവു­കൾ നി­യന്ത്രി­ക്കണമെ­ന്ന്  പ്രധാ­നമന്ത്രി­ നി­ർ­ദ്ദേ­ശി­ച്ചു­. കി­രീ­ടാ­വകാ­ശി­യും ഡെ­പ്യൂ­ട്ടി­ സു­പ്രീം കമാ­ന്ററും ഉപപ്രധാ­നമന്ത്രി­യു­മാ­യ പ്രി­ൻ­സ് സൽ­മാൻ ബിൻ ഹമദ് അൽ ഖലീ­ഫയു­ടെ­ സാ­ന്നി­ധ്യത്തിൽ പ്രധാ­നമന്ത്രി­ പ്രി­ൻ­സ് ഖലീ­ഫ ബിൻ സൽ­മാൻ അൽ ഖലീ­ഫയു­ടെ­ അധ്യക്ഷതയിൽ ചേ­ർ­ന്ന മന്ത്രി­സഭാ­യോ­ഗത്തി­ലാണ്  അനാ­വശ്യ ചി­ലവു­കൾ കു­റയ്ക്കാൻ പ്രധാ­നമന്ത്രി­ എല്ലാ­ മന്ത്രി­മാ­ർ­ക്കും നി­ർ­ദ്ദേ­ശം നൽ­കി­യത്. സാ­ന്പത്തി­ക സു­സ്ഥി­രത ഉറപ്പാ­ക്കാ­നു­ള്ള ഗവൺ­മെ­ന്റി­ന്റെ­ ശ്രമങ്ങളു­ടെ­ ഭാ­ഗമാ­യാണ് നി­ർ­ദ്ദേ­ശം. 

പാ­ർ­പ്പി­ട മന്ത്രാ­ലയം സമർ­പ്പി­ച്ച നി­ർ­ദ്ദേ­ശപ്രകാ­രം 15 ഗ്രാ­മങ്ങളി­ലും സമീ­പ പ്രദേ­ശങ്ങളി­ലും നടപ്പാ­ക്കാൻ ഉദ്ദേ­ശി­ക്കു­ന്ന ഭവന പദ്ധതി­കൾ­ക്കാ­യി­ കണ്ടെ­ത്തി­യ ഏഴ് സൈ­റ്റു­കളെ­ക്കു­റി­ച്ച് പഠി­ക്കാൻ നി­ർ­മാ­ണ- അടി­സ്ഥാ­ന സൗ­കര്യവി­കസന കമ്മറ്റി­ക്ക് പ്രധാ­നമന്ത്രി­ നി­ർ­ദ്ദേ­ശം നൽ­കി­. ദി­റാ­സ്, ബാ­നി­ ജമ്ര, ജനൂ­സാൻ, സി­ത്ര, അൽ സൽ­ഹി­യ, അൽ ഖു­റയ്യ, ഉം അൽ ഹസ്സാം, നു­ഐദരത്ത്, നബീഹ് സലേ­, ഗലാ­ലി­, അൽ ദയർ, സമഹീ­ജ്, ബു­രി­, അൽ നയീം, ഡാർ കു­ലൈബ് ഗ്രാ­മങ്ങളി­ലാണ് പദ്ധതി­കൾ നടപ്പി­ലാ­ക്കു­ന്നത്. 

ഐക്യരാ­ഷ്ട്രസഭയു­ടെ­ സാ­ന്പത്തി­ക-സാ­മൂ­ഹി­ക കൗ­ൺ­സി­ലി­ന്റെ­ ഉന്നതതല രാ­ഷ്ട്രീ­യ ഫോ­റത്തിൽ (എച്ച്എൽ­പി­എഫ്) രാ­ജ്യത്തി­ന്റെ­ പ്രതി­നി­ധി­ സംഘം നടത്തി­യ പരി­ശ്രമങ്ങളെ­ മന്ത്രാ­ലയം പ്രശംസി­ച്ചു­. 2030ലെ­ സു­സ്ഥി­ര വി­കസന ലക്ഷ്യങ്ങൾ നടപ്പാ­ക്കു­ന്നതി­നു­ള്ള പദ്ധതി­കൾ ന്യൂ­യോ­ർ­ക്കി­ലെ­ യു­എൻ ഹെ­ഡ്ക്വാ­ർ­ട്ടേ­ഴ്സിൽ പ്രതി­നി­ധി­ സംഘം അവതരി­പ്പി­ച്ചി­രു­ന്നു­. 2018ലെ­ ഐക്യരാ­ഷ്ട്രസഭ നടത്തി­യ ടെ­ലി­കമ്മ്യൂ­ണി­ക്കേ­ഷൻ ഇൻ­ഫ്രാ­സ്ട്രക്ചർ സർ­വെ­യു­ടെ­ ഇൻ­ഡെ­ക്സിൽ ബഹ്റൈൻ നാ­ലാം സ്ഥാ­നത്താ­ണ്. ഈ നേ­ട്ടം അഭി­മാ­നകരമാ­ണെ­ന്നും പ്രധാ­നമന്ത്രി­ പറഞ്ഞു­.

ഗവൺ­മെ­ന്റ് പ്രോ­ജക്ടു­കൾ നൽ­കു­ന്പോൾ ബഹ്റൈ­നി­ കോ­ൺ­ട്രാ­ക്ടർ­മാ­ർ­ക്ക് മു­ൻ­ഗണന നൽ­കാൻ മു­നി­സി­പ്പാ­ലി­റ്റി­ അഫേ­ഴ്സ് ആന്റ് അർ­ബൻ പ്ലാ­നിംഗ് മന്ത്രാ­ലയത്തി­നും അദ്ദേ­ഹം നി­ർ­ദ്ദേ­ശം നൽ­കി­. രാ­ജ്യത്തി­ന്റെ­ സാ­ന്പത്തി­ക വളർ­ച്ചയ്ക്ക് സംഭാ­വന നൽ­കു­ന്നതിൽ പ്രധാ­ന പങ്കു­ വഹി­ക്കാൻ സ്വകാ­ര്യമേ­ഖലയെ­ സഹാ­യി­ക്കു­ന്നതി­നാണ് പ്രധാ­നമന്ത്രി­യു­ടെ­ ഈ നി­ർ­ദ്ദേ­ശം. മു­നി­സി­പ്പാ­ലി­റ്റി­ അഫേ­ഴ്സ് ആന്റ് അർ­ബൻ പ്ലാ­നിംഗ്, അഗ്രി­ഫു­ട്, ഫോ­റസ്ട്രി­, കാ­ർ­ഷി­ക മന്ത്രാ­ലയം എന്നീ­ മന്ത്രാ­ലയങ്ങളു­ടെ­ ധാ­രണാ­പത്രങ്ങൾ­ക്കും മന്ത്രി­സഭ അംഗീ­കാ­രം നൽ­കി­. അന്താ­രാ­ഷ്ട്രതലത്തിൽ ഭീ­കരവാ­ദത്തെ­ നേ­രി­ടു­ന്നതി­നും ഭീ­കരവി­രു­ദ്ധ നി­യമം ഭേ­ദഗതി­ ചെ­യ്യു­ന്നതി­നും മന്ത്രി­സഭ തീ­രു­മാ­നി­ച്ചു­.

You might also like

Most Viewed