മന്ത്രി­സഭാ­ യോ­ഗം: ഇറാ​­​ന്റെ­ ഭീ­ഷണി­ക്കെ­തി­രായ ട്രംപി​­​ന്റെ­ നീ­ക്കത്തിന്​ പി­ന്തു­ണ


മനാമ: മേഖലയിൽ ഭീഷണിയുയർത്തുന്ന ഇറാൻ നിലപാടിനെതിരെ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപിന്റെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈൻ മന്ത്രിസഭ. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ഇറാൻ ഭീഷണിയെ അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നത് ശുഭസൂചകമാണെന്ന് വിലയിരുത്തി. സുസ്ഥിര വികസനത്തിനായി അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ശ്രമങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ബഹ്റൈൻ ഇക്കാര്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ പരിഗണിക്കപ്പെടുന്ന അവസ്ഥ സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തെക്കുറിച്ച് യു.എൻ സംഘടിപ്പിച്ച ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ ബഹ്റൈൻ സന്നദ്ധസേവന റിപ്പോർട്ട് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്ത ടീമിന് മന്ത്രിസഭ പ്രത്യേകം ആശംസകൾ അറിയിച്ചു. റിപ്പോർട്ടിൽ നിർദേശിച്ച കാര്യങ്ങൾ പ്രധാനമന്ത്രി കാര്യാലയ മന്ത്രിയുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിക്ക് വിടാനും തീരുമാനിച്ചു.

എല്ലാ മേഖലകളിലും രാജ്യത്തിന്റെ യശസ്സുണർത്താനുള്ള   പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും പ്രധാനമന്ത്രി നിർദേശിച്ചു. ടെലികോം അടിസ്ഥാന സൗകര്യ സൂചികയിൽ ബഹ്റൈന നാലാം സ്ഥാനം നേടാനായത് ഏറെ അഭിമാനകരമാണെന്ന് കാബിനറ്റ് വിശദീകരിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കാബിനറ്റ് യോഗതീരുമാനങ്ങൾ സെക്രട്ടറി ഡോ. യാസിർ ബിൻ ഈസ അന്നാസിർ വിശദീകരിച്ചു.

You might also like

Most Viewed