വെഞ്ചുറ മോട്ടോർ പന്പുകൾ ബഹ്‌റൈൻ വിപണിയിൽ


മനാമ: മോട്ടോർ പന്പ് രംഗത്തെ പ്രമുഖ ഇന്ത്യൻ ബ്രാൻഡ് ആയ വെഞ്ചുറ പന്പുകൾ ബഹ്‌റൈൻ വിപണിയിൽ എത്തി.കോയന്പത്തൂരിലെ ഫാക്ടറിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ലോകോത്തര നിലവാരമുള്ള പാന്പുകൾ കുവൈത്ത്,ഇറാഖ്,ഒമാൻ എന്നിവിടങ്ങളിൽ വളരെ മുൻപേ തന്നെ വിപണി കീഴടക്കിയിരുന്നുവെങ്കിലും  ബഹ്‌റൈനിലും യു.എ.ഇയിലും  കൂടി ലോഞ്ചിംഗ് നടത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് കന്പനി മാനേജുമെന്റ് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏറ്റവും കുറഞ്ഞ വൈദ്യുതി ചിലവിൽ പ്രവർത്തിക്കുന്നു എന്നതാണ് വെഞ്ചുറ പന്പുകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.അതുകൊണ്ടു തന്നെ ബഹ്‌റൈനിലെ ഉയർന്ന വൈദ്യുതി ചിലവിനു ഏറ്റവും അനുയോജ്യമായ മോട്ടോർ പന്പാണ് വെഞ്ചുറ.

ഉയർന്ന നിലവാരമുള്ള അലുമിനിയം മോട്ടോർ ബോഡി,ഇരട്ട ബെയറിംഗുകൾ,വളരെ നിശബ്ദമായ പ്രവർത്തനം,മെറ്റൽ കൂളിംഗ് ഫാൻ,തുടങ്ങിയവയെല്ലാം വെഞ്ചുറയുടെ മാത്രം പ്രത്യേകതയാണ്.നിലവിൽ ബഹ്റൈനിൽ  ലഭിക്കുന്ന പന്പുകളേക്കാൾ മികച്ച നിലവാരമുള്ളവയാണെന്നു മാത്രമല്ല വിലയും കുറവാണെന്നുള്ളതും   വെൻച്ചുറയുടെ പ്രത്യേകതയാണെന്ന് കന്പനി പ്രതിനിധികൾ പറഞ്ഞു. വീട്ടാവശ്യത്തിനും വ്യവസായികാവശ്യത്തിനും ഗാർഡനിംഗ് തുടങ്ങിയവയ്ക്കിന്ന്  അനുയോജ്യമായ വിവിധ എച്ച്.പി.കളിൽ,വിവിധ മോഡലുകളിൽ ഇവ ലഭ്യമാണ്. സിത്ര ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന ടോമിന്ന ട്രേഡിംഗ് ആണ് ബഹ്‌റൈനിലെ ഔദ്യോഗിക വിതരണക്കാർ.വെഞ്ചുറ പന്പ് മാനേജിംഗ് ഡയറക്ടർ കെ.കെ രാജൻ,എക്സ്പോർട്സ് മാനേജർ ശശി കുമാർ,സെയിൽസ് മാനേജർ എൻ.ശങ്കർ, ഗ്രൂപ്പ് ബി.എം  രാധാകൃഷ്ണൻ, ജനറൽ മാനേജർ ബാബുരാജൻ ശ്രീകാന്ത്  എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

You might also like

Most Viewed