രാ­ജ്യത്ത് കാർ മോ­ഷണങ്ങൾ പതി­വാ­കു­ന്നു­


മനാ­മ : രാ­ജ്യത്ത് പലയി­ടത്തും കാർ മോ­ഷണങ്ങൾ പതി­വാ­കു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്. തൊ­ഴി­ലി­ല്ലാ­യ്മ, ദാ­രി­ദ്ര്യം എന്നി­വ മൂ­ലം വലയു­ന്നവരും മയക്കു­മരു­ന്ന്, മദ്യം എന്നി­വയ്ക്ക് അടി­മകളാ­യവരു­മാണ് കഴി­ഞ്ഞ ഏതാ­നും ദി­വസങ്ങളാ­യി­ ബഹ്റൈ­നിൽ നടന്നു­വന്ന നി­രവധി­ കാർ മോ­ഷണങ്ങൾ­ക്ക് പി­ന്നി­ലെ­ന്ന് സാ­മൂ­ഹി­ക സംഘടനകൾ വ്യക്തമാ­ക്കി­. കാർ മോ­ഷണം രാ­ജ്യത്ത് അപകടകരമാ­യ പ്രതി­ഭാ­സമാ­യി­ മാ­റി­യി­രി­ക്കു­കയാ­ണ്. ഹമദ് ടൗ­ണി­ലെ­ റൗ­ണ്ട് എബൗ­ട്ട് 7ന് സമീ­പത്ത് അടു­ത്തി­ടെ­ രണ്ട് സംഭവങ്ങളാണ് റി­പ്പോ­ർ­ട്ട് ചെ­യ്തത്.

ജൂ­ലൈ­ 17ന് രാ­ത്രി­ ഒന്പത് മണി­യോ­ടെ­ മകളു­ടെ­ പു­തി­യ കാർ മോ­ഷണം പോ­യതാ­യി­ ബഹ്‌റൈൻ പൗ­രൻ നഈം അൽ തവാ­ദി­ പറഞ്ഞു­. വാ­ഹനം സ്റ്റാ­ർ­ട്ടി­ങ്ങിൽ ഇട്ട് ലോ­ക്ക് ചെ­യ്യാ­തെ­ കടയിൽ കയറി­യ യു­വതി­, അഞ്ച് മി­നി­റ്റ് കഴി­ഞ്ഞ് തി­രി­ച്ചെ­ത്തി­യപ്പോ­ഴേ­ക്കും കാർ നഷ്ടപ്പെ­ട്ടി­രു­ന്നു­. ആളു­കൾ തി­ങ്ങി­പ്പാ­ർ­ക്കു­ന്ന പ്രദേ­ശത്താണ് സംഭവം എന്നും അൽ തവാ­ദി­ പറഞ്ഞു­. യു­വതി­ ഉടൻ തന്നെ­ സംഭവം അടു­ത്തു­ള്ള പോ­ലീസ് േ­സ്റ്റഷനിൽ അറി­യി­ക്കു­കയും പോ­ലീ­സു­കാർ തി­രച്ചിൽ ആരംഭി­ക്കു­കയും ചെ­യ്തു­. സോ­ഷ്യൽ മീ­ഡി­യകളിൽ കാ­റി­ന്റെ­ ചി­ത്രങ്ങൾ പോ­സ്റ്റു­ചെ­യ്ത തവാ­ദി­, മോ­ഷ്ടി­ക്കപ്പെ­ട്ട കാർ കണ്ടെ­ത്തു­ന്ന വ്യക്തി­ക്ക് പ്രതി­ഫലവും വാ­ഗ്ദാ­നം ചെ­യ്തു­. 

ഒരു­ ദി­വസത്തിന് ശേ­ഷം തനി­ക്ക് ഒരു­ ഫോൺ കോൾ ലഭി­ച്ചു­. നൽ­കി­യി­രി­ക്കു­ന്ന ചി­ത്രങ്ങളു­മാ­യി­ സമാ­നതയു­ള്ള വാ­ഹനം കണ്ടെ­ത്തി­യതാ­യി­ അവർ അവകാ­ശപ്പെ­ട്ടു­. പോ­ലീ­സി­നോ­ടൊ­പ്പം തങ്ങൾ സ്ഥലത്തെ­ത്തു­കയും കാർ കണ്ടെ­ത്തു­കയും ചെ­യ്തു­. റൗ­ണ്ട് എബൗ­ട്ട് 19ന് സമീ­പമു­ള്ള പാ­ർ­പ്പി­ട മേ­ഖലയി­ലാണ് കാർ പാ­ർ­ക്ക് ചെ­യ്തി­രു­ന്നത്. കാ­റി­ലു­ണ്ടാ­യി­രു­ന്ന എല്ലാ­ വസ്തു­ക്കളും നഷ്ടപ്പെ­ട്ടി­രു­ന്നു­. അതിൽ 300 ബഹ്‌റൈൻ ദി­നാർ ഉൾ­പ്പെ­ട്ട പഴ്സ് ഉണ്ടാ­യി­രു­ന്നു­. കാ­റി­ന്റെ­ അകത്ത് വൃ­ത്തി­ഹീ­നമാ­യി­രു­ന്നു­. കാ­റിൽ ധാ­രാ­ളം ഒഴി­ഞ്ഞ മദ്യക്കു­പ്പി­കളു­ണ്ടാ­യി­രു­ന്നതാ­യും അദ്ദേ­ഹം പറഞ്ഞു­.

സമാ­ന സംഭവങ്ങൾ രാ­ജ്യത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളി­ൽ­നി­ന്നും റി­പ്പോ­ർ­ട്ട് ചെ­യ്യപ്പെ­ട്ടി­ട്ടു­ണ്ട്. മോ­ഷ്ടി­ച്ച കാ­റിൽ നി­ന്നും പണവും മറ്റ് സാ­ധനങ്ങളും മോ­ഷ്ടി­ക്കു­കയാണ് ഇവരു­ടെ­ രീ­തി­. നി­ർ­ത്തി­യി­ട്ട വാ­ഹനങ്ങൾ ശബ്ദം പോ­ലും കേ­ൾ­ക്കാ­തെ­യാണ് മോ­ഷ്ടി­ക്കു­ന്നത്. ഉയർ­ന്ന ശബ്ദമു­ള്ള തന്റെ­ വാ­ഹനം മോ­ഷ്ടി­ക്കപ്പെ­ട്ടി­ട്ടും താൻ അറി­ഞ്ഞി­ല്ലെ­ന്ന് അബ്‌ദുൾ വഹാബ് അൽ സയാ­നി­ പറഞ്ഞു­. 

കാ­റു­കൾ സു­രക്ഷി­തമാ­യ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും വി­ലപി­ടി­പ്പു­ള്ള വസ്തു­ക്കൾ വാ­ഹനത്തിൽ സൂ­ക്ഷി­ക്കു­ന്നത് ഒഴി­വാ­ക്കാൻ ശ്രമി­ക്കാ­നും വാ­ഹന ഉടമകളോട് അധി­കൃ­തർ ആവശ്യപ്പെ­ട്ടു­. കാർ മോ­ഷണം എന്നത് ലോ­കത്തിൽ എല്ലാ­യി­ടത്തും സംഭവി­ക്കു­ന്ന ഒരു­ സാ­ധാ­രണ കു­റ്റകൃ­ത്യമാ­ണെ­ന്നും എന്നാൽ ഇത് ബഹ്‌റൈ­നിൽ യാ­ദൃ­ശ്ചി­കമാ­ണെ­ന്നും നോ­ർ­ത്തേൺ ഗവർ­ണറേ­റ്റി­ലെ­ മു­നി­സി­പ്പൽ കൗ­ൺ­സിൽ ചെ­യർ­മാൻ മു­ഹമ്മദ് ബൂ­ഹമൂദ് പറഞ്ഞു­.

You might also like

Most Viewed