സി­വിൽ കേ­സു­കൾ കൈ­കാ­ര്യം ചെ­യ്യു­ന്നതിന് പു­തി­യ സംവി­ധാ­നം


മനാ­മ : സി­വിൽ കേ­സു­കൾ കൈ­കാ­ര്യം ചെ­യ്യു­ന്നതി­നാ­യി­ ഡി­പ്ലോ­മാ­റ്റിക് ഏരി­യയി­ലെ­ ജസ്റ്റിസ് ആൻ­ഡ് ഇസ്ലാ­മിക് അഫേ­ഴ്സ് മന്ത്രാ­ലയത്തി­ന്റെ­ കെ­ട്ടി­ടത്തിൽ പു­തി­യ ഓഫീസ് തു­റന്നതാ­യി­ അണ്ടർ സെ­ക്രട്ടറി­ വഈൽ ബു­അലേയ് വ്യക്തമാ­ക്കി­. ബഹ്റൈ­ന്റെ­ 2030ലെ­ എക്കണോ­മിക് വി­ഷൻ അനു­സരി­ച്ചു­ള്ള ഒരു­ സംവി­ധാ­നം സ്ഥാ­പി­ക്കു­ന്നതി­നാണ് പു­തി­യ പദ്ധതി­ ലക്ഷ്യമി­ടു­ന്നത്. സമഗ്ര വി­കസനം ലക്ഷ്യമാ­ക്കി­യു­ള്ള ഹമദ് ബിൻ ഈസ അൽ ഖലീ­ഫ രാ­ജാ­വി­ന്റെ­ പദ്ധതി­യു­ടെ­ ഭാ­ഗമാ­യാണ് നടപടി­. ഓഫീസ് സന്ദർ­ശി­ച്ച അണ്ടർ സെ­ക്രട്ടറി­ ഇവി­ടു­ത്തെ­ പ്രാ­രംഭ പ്രവർ­ത്തനങ്ങൾ അവലോ­കനം ചെ­യ്തു­. സി­വിൽ കേ­സു­കൾ കൈ­കാ­ര്യം ചെ­യ്യു­ന്നതി­നു­ള്ള പു­തി­യ ഓഫീസ് തു­റന്നത് നമ്മു­ടെ­ സംവി­ധാ­നങ്ങളിൽ ഗു­ണപരമാ­യ മാ­റ്റവും വി­കാ­സവും ഉണ്ടാ­ക്കു­ന്നതി­നാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­.

പു­തി­യ സംവി­ധാ­നം കേ­സു­കൾ സംബന്ധി­ച്ച വി­ധി­ പ്രസ്താ­വനകൾ വേ­ഗത്തി­ലാ­ക്കാൻ സഹാ­യി­ക്കു­മെ­ന്നും ബു­അലേയ് ചൂ­ണ്ടി­ക്കാ­ട്ടി­. ഭരണ - സാ­ങ്കേ­തി­ക സൗ­കര്യങ്ങൾ പൂ­ർ­ത്തീ­കരി­ക്കാൻ പ്രവർ­ത്തനങ്ങൾ നടന്നു­വരി­കയാ­ണെ­ന്നും അടു­ത്ത സ­പ്തംബറിൽ ഇത് പൂ­ർ­ത്തീ­കരി­ക്കു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­. പു­തി­യ നി­യമം നടപ്പാ­ക്കു­ന്നതിന് അനു­സൃ­തമാ­യാണ് പു­തി­യ സംവി­ധാ­നം വരു­ന്നത്. 2018ലെ­ സാ­മൂ­ഹ്യ-വാ­ണി­ജ്യ കേ­സു­കളു­മാ­യി­ ബന്ധപ്പെ­ട്ട നി­യമ വ്യവസ്ഥകൾ­(18) ഭേ­ദഗതി­ ചെ­യ്യും. വേ­ഗത്തിൽ നീ­തി­ ലഭ്യമാ­ക്കു­ന്നതി­നു­ള്ള ഒരു­ സംവി­ധാ­നം വി­കസി­പ്പി­ച്ചെ­ടു­ക്കു­ന്നതിന് മന്ത്രാ­ലയം എല്ലാ­യ്പ്പോ­ഴും ശ്രമി­ക്കു­ന്നു­ണ്ടെ­ന്നും ബു­അലേയ് പറഞ്ഞു­.

You might also like

Most Viewed