പൊലീസ് ഓഫീസർമാരെ ആക്രമിച്ച രണ്ട് യുവാക്കൾക്ക് തടവ്


മനാമ : സൽമാബാദിൽ പെട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസർമാരെ ആക്രമിച്ച രണ്ടുപേർക്ക് തടവ് ശിക്ഷ. പുലർച്ചെ മൂന്ന് മണിയോടെ റോഡരികിൽ വാഹനം പാർക്ക് ചെയ്ത ഇവരെ പോലീസ് ഓഫിസർമാർ ചോദ്യം ചെയ്തതിനെത്തുടർന്നായിരുന്നു ആക്രമണം. സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം കണ്ടപ്പോൾ ചോദ്യം ചെയ്യുകയായിരുന്നെന്ന് പോലീസ് ഓഫിസർമാരിൽ ഒരാൾ പറഞ്ഞു. എന്നാൽ കാറിൽ ഉണ്ടായിരുന്ന വ്യക്തി തന്നോട് മാറിപ്പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. താൻ തന്റെ ഐഡി കാണിക്കുകയും കാറിലുണ്ടായിരുന്ന ആൾ മദ്യലഹരിയിലാണോ എന്ന് ചോദിക്കുകയും ചെയ്തു. താൻ ഐഡി ചോദിച്ചപ്പോൾ പ്രതി നൽകാൻ തയാറായില്ല. പെട്ടെന്നു എവിടെനിന്നോ വന്ന മറ്റൊരു പ്രതി തന്നെ ആക്രമിക്കാൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തന്റെ സഹപ്രവർത്തകനാണ് പ്രതികളിൽനിന്ന് തന്നെ രക്ഷിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ഹൈ ക്രിമിനൽ കോർട്ടിന് മുന്നിൽ ഹാജരാക്കി. കാറിൽ ഉണ്ടായിരുന്നയാൾക്ക് ഒരു മാസത്തെ തടവും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാൾക്ക് ആറുമാസത്തെ തടവും കോടതി വിധിച്ചു.

 

You might also like

Most Viewed