വൈ­ദ്യു­ത ചാ­ർ­ജ് വർ­ദ്ധന, ഒ.ഐ.സി­.സി­ എം.പി­ക്ക് നി­വേ­ദനം നൽ­കി­


മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ നാളുകളിൽ കറന്റിനും വെള്ളത്തിനും ഉണ്ടായ അമിതമായ ചാർജ് വർദ്ധനവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി മനാമ എം.പി അഹ്‌മദ്‌ അബ്ദുൽ വാഹിദ് ജാസ്സിം കരാത്തക്ക് നിവേദനം നൽകി. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവ് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അധികമാണെന്നും നിലവിലെ അവസ്ഥയിൽ കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം ആണ് സംജാതമായിരിക്കുന്നതെന്നും നിലവിലെ വീട്ട് വാടകയുടെ പകുതിയോ, അതിൽ കൂടുതലോ ആണ് കറന്റിനും വെള്ളത്തിനും മാത്രമായി ചിലവഴിക്കേണ്ടിയതായി വരുന്നതെന്നും ഭൂരിപക്ഷം കുടുംബങ്ങളിലും കുടുംബനാഥന്റെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ആയതിനാൽ അടിയന്തിരമായി സത്വര നടപടികൾ സ്വീകരിച്ചു സാധാരണക്കാരായ പ്രവാസികളെ സഹായിക്കാൻ വേണ്ടി ചാർജ് വർദ്ധന പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു. 

ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ നിവേദനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം എന്നിവരാണ് അഹ്‌മദ്‌ അബ്ദുൽ വാഹിദ് ജാസ്സിം കരാത്ത എം.പിക്ക് കൈമാറിയത്. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിമാരായ സന്തോഷ് കാപ്പിൽ, കെ.സി ഫിലിപ്പ്, ദേശീയ വൈസ് പ്രസിഡണ്ട് നാസർ മഞ്ചേരി, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ജോയ് എം.ഡി, യൂത്ത് വിംഗ് പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, വനിതാ വിംഗ് പ്രസിഡണ്ട് ഷീജ നടരാജൻ, ഒ.ഐ.സി.സി നേതാക്കളായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റിക്കാട്ടിൽ, ചെന്പൻ ജലാൽ, ജോജി ലാസർ, ജസ്റ്റിൻ ജേക്കബ്, ഷിബു എബ്രഹാം, ജി. ശങ്കരപ്പിള്ള, തോമസ് ജോൺ, എബ്രഹാം സാമുവേൽ അനിൽ കുമാർ, സുനിൽ ജോൺ, മോഹൻകുമാർ, ജോർജ് വർഗീസ്, ജലീൽ മുല്ലപ്പള്ളിൽ, ബിജുബാൽ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, സജി എരുമേലി, സൈഫൽ മീരാൻ, ലിജോ പുതുപ്പള്ളി, എന്നിവർ പങ്കെടുത്തു.

You might also like

Most Viewed