പി­താ­വി­ന്റെ­ ശ്രമങ്ങൾ വൃ­ഥാ­വാ­യി­ല്ല: കാ­ഴ്ച നഷ്ടപ്പെ­ട്ട മകന് ശസ്ത്രക്രി­യ നടത്തും


മനാ­മ : തന്റെ­ മകന്റെ ശസ്ത്രക്രി­യക്കാ­യി­ ഇന്ത്യയി­ലേ­യ്ക്ക് കൊ­ണ്ടു­വരാൻ ധനസഹാ­യം ആവശ്യപ്പെ­ട്ട ബഹ്റൈ­നി­ പി­താ­വി­ന്റെ­ ശ്രമങ്ങൾ വൃ­ഥാ­വാ­യി­ല്ല. ശസ്ത്രക്രി­യയ്ക്ക് ആവശ്യമാ­യ തു­ക സമാ­ഹരി­ച്ച് ഇവർ ചി­കി­ത്സയ്ക്കാ­യി­ ഇന്ത്യയി­ലേ­യ്ക്ക് തി­രി­ച്ചു­. മു­ഹമ്മദ് അലി­ എന്ന ബഹ്‌റൈൻ സ്വദേ­ശി­യാണ് മകൻ ഖാ­ലി­ദി­ന്റെ­ ചി­കി­ത്സയ്ക്കാ­യി­ സഹാ­യം തേ­ടി­യത്. മൂ­ന്ന്­ വർ­ഷം മു­ൻ­പ് മറ്റൊ­രു­ കു­ട്ടി­യു­മാ­യി­ കളി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്പോ­ഴു­ണ്ടാ­യ അപകടത്തി­ലാണ് ആറ് വയസു­കാ­രൻ ഖാ­ലി­ദി­ന്റെ­ കാ­ഴ്ചശക്തി­ ഭാ­ഗി­കമാ­യി­ നഷ്ടപ്പെ­ട്ടത്. കളി­ക്കു­ന്നതി­നി­ടെ­ മറ്റൊ­രു­ കു­ട്ടി­ എറി­ഞ്ഞ കല്ല് കണ്ണിൽ കൊ­ണ്ടതി­നെ­ത്തു­ടർ­ന്നാണ് അപകടമു­ണ്ടാ­യത്. 

കു­ട്ടി­യു­ടെ­ കാ­ഴ്ചശക്തി­ പൂ­ർണ്­ണമാ­യും നഷ്ടമാ­കാ­തി­രി­ക്കാൻ ഉടൻ തന്നെ­ ഓപ്പറേ­ഷന് വി­ധേ­യനാ­കണമെ­ന്ന് ഡോ­ക്ടർ­മാർ മു­ന്നറി­യി­പ്പു­ നൽ­കി­യി­രു­ന്നു­. ഇതിന് 3,000 ബഹ്‌റൈൻ ദി­നാർ ചി­ലവ് പ്രതീ­ക്ഷി­ച്ചി­രു­ന്നു­. അപകടത്തെ­ത്തു­ടർ­ന്ന് ഖാ­ലി­ദി­നെ­ നി­രവധി­ ശസ്ത്രക്രി­യകൾ­ക്ക് വി­ധേ­യനാ­ക്കി­യി­രു­ന്നതാ­യും ചി­കി­ത്സയ്ക്കാ­യി­ കു­റഞ്ഞത് 30,000 ബഹ്‌റൈൻ ദി­നാർ ഇതു­വരെ­ ചി­ലവാ­ക്കി­ക്കഴി­ഞ്ഞതാ­യും പി­താവ് പറഞ്ഞി­രു­ന്നു­. തന്റെ­ സാ­ലറി­യു­ടെ­ അടി­സ്ഥാ­നത്തിൽ ബാ­ങ്കു­കൾ അനു­വദി­ക്കു­ന്ന വാ­യ്പാ­ പരി­ധി­ (27,000 ബഹ്‌റൈൻ ദി­നാ­ർ­) എത്തി­യതി­നാൽ കൂ­ടു­തൽ തു­ക നൽ­കാൻ ബാ­ങ്കു­കൾ തയ്യാ­റല്ലെ­ന്നും അതി­നാ­ലാണ് സഹാ­യം തേ­ടു­ന്നതെ­ന്നും മു­ഹമ്മദ് അലി­ പറഞ്ഞു­.

തങ്ങൾ ബാംഗ്ലൂ­രി­ലേയ്­ക്ക് പോ­കു­കയാ­ണെ­ന്നും കൂ­ടു­തൽ വൈ­ദ്യ പരി­ശോ­ധനകൾ നടത്തു­മെ­ന്നും മു­ഹമ്മദ് അലി­ പറഞ്ഞു­. വൈ­ദ്യ പരി­ശോ­ധനകൾ അനു­സരി­ച്ച് കു­ട്ടി­യെ­ ശസ്ത്രക്രി­യയ്ക്ക് വി­ധേ­യമാ­ക്കുമെന്ന് ബഹ്റൈൻ വി­ടു­ന്നതിന് മു­ന്പ് അലി­ പറഞ്ഞു­. എല്ലാ­ ദാ­താ­ക്കൾ­ക്കും അദ്ദേ­ഹം നന്ദി ­പറയു­കയും ചെ­യ്തു­.

You might also like

Most Viewed