മരത്തി­ന്റെ­ പെ­ട്ടി­യിൽ ഒളി­ച്ച് ബഹ്റൈ­നിൽ എത്തിയയാൾ പി­ടി­യിൽ


മനാ­മ : ബഹ്റൈ­നി­ലേയ്­ക്കു­ള്ള എൻ­ട്രി­ വി­സ ലഭി­ക്കാ­ത്തത് മൂ­ലം മരത്തി­ന്റെ­ പെ­ട്ടി­യിൽ ഒളി­ച്ച് അനധി­കൃ­തമാ­യി­ രാ­ജ്യത്ത് കടന്നയാൾ പി­ടി­യിൽ. ഭി­ക്ഷക്കാ­രെ­ പി­ടി­കൂ­ടു­ന്നതി­നാ­യി­ മു­ഹറഖിൽ നടത്തി­യ പരി­ശോ­ധനയിൽ അറസ്റ്റി­ലാ­യപ്പോ­ഴാണ് തന്റെ­ സാ­ഹസി­കതയെ­ക്കു­റി­ച്ച് പോ­ലീസ് അറി­യു­ന്നത്. ഏഷ്യൻ പൗ­രനാ­യ വ്യക്തി­യോട് തന്റെ­ ഐഡും വി­സയും നൽ­കാൻ ആവശ്യപ്പെ­ട്ടപ്പോ­ഴാണ് തന്റെ­ സാ­ഹസി­കതയെ­ക്കു­റി­ച്ച് 45കാ­രൻ പ്രോ­സി­ക്യൂ­ട്ടർ­മാ­രോട് പറഞ്ഞത്. കാ­റു­കൾ നി­ർ­ത്തി­യി­ടു­ന്നവരോട് ജോ­ലി­ തേ­ടു­ന്നതി­നി­ടെ­യാണ് ഇയാൾ പോ­ലീ­സി­ന്റെ­ പി­ടി­യി­ലാ­യത്.

ചോ­ദ്യം ചെ­യ്യലി­നി­ടെ­, തന്റെ­ വി­സ അപേ­ക്ഷ നി­രസി­ച്ചതി­നെ­ത്തു­ടർ­ന്നാണ് ഇത്തരത്തിൽ രാ­ജ്യത്ത് പ്രവേ­ശി­ച്ചതെ­ന്ന് ഇയാൾ പ്രോ­സി­ക്യൂ­ട്ടർ­മാ­രോട് സമ്മതി­ച്ചു­. താൻ ഒരു­ ജി.­സി.­സി­ രാ­ജ്യത്തിൽ പ്രവർ­ത്തി­ക്കു­കയാ­യി­രു­ന്നെ­ന്നും ഉയർ­ന്ന തു­ക വേ­ണ്ടി­വരു­മെ­ന്നതി­നാൽ വി­സ പു­തു­ക്കാൻ കഴി­ഞ്ഞി­രു­ന്നി­ല്ല. 150,000 ഇന്ത്യൻ രൂ­പ (ബി­.ഡി­. 825) ആവശ്യമാ­യി­രു­ന്നു­. അതി­നാൽ രാ­ജ്യത്തിൽ പ്രവേ­ശി­ക്കു­ന്നതിന് തന്റെ സു­ഹൃ­ത്ത് ഇത്തരത്തിൽ ഒരു­ വഴി­ നി­ർ­ദ്ദേ­ശി­ക്കു­കയാ­യി­രു­ന്നെ­ന്നും ഇയാൾ പറഞ്ഞു­. മരം കൊ­ണ്ടു­ള്ള പെ­ട്ടി­യിൽ കടൽ­മാ­ർ­ഗ്ഗമാണ് അദ്ദേ­ഹം ബഹ്‌റൈ­നി­ലെ­ത്തി­യത്. തനി­ക്ക് മറ്റ്­ വഴി­കൾ ഒന്നും ഉണ്ടാ­യി­രു­ന്നി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ലോ­വർ ക്രി­മി­നൽ കോ­ടതി­ ഇയാ­ളെ­ വി­ചാ­രണ ചെ­യ്യു­കയും ആറ്­ മാ­സത്തെ­ തടവ് ശിക്ഷ വി­ധി­ക്കു­കയും ചെ­യ്തു­. ശി­ക്ഷ പൂ­ർ­ത്തി­യാ­ക്കി­യശേ­ഷം ഇയാ­ളെ­ നാ­ടു­കടത്തും.

You might also like

Most Viewed