ബഹ്‌റൈ­നിൽ അറസ്റ്റി­ലാ­യ മകനെ­ തി­രഞ്ഞ് ഇന്ത്യക്കാ­രി­യാ­യ അമ്മ


മനാ­മ : ബഹ്‌റൈ­നിൽ അറസ്റ്റി­ലാ­യ മകനെ­ തി­രഞ്ഞ് ഹരി­യാ­ന സ്വദേ­ശി­യാ­യ അമ്മ. മു­കുൾ അറോ­റ എന്ന യു­വാ­വാണ് അടു­ത്തി­ടെ­ താ­മസി­ക്കു­ന്ന അപ്പാ­ർ­ട്ടു­മെ­ന്റി­ൽ­നി­ന്നും ലോ­ക്കൽ പോ­ലീ­സി­ന്റെ­ അറസ്റ്റി­ലാ­യത്. വി­സ ലഭി­ക്കു­ന്നതു­വരെ­ ഇന്ത്യൻ ദന്പതി­മാ­രാ­യ ഹർ­ജീ­ത്, അമാൻ എന്നി­വർ­ക്കൊ­പ്പം താ­മസി­ച്ചി­രു­ന്ന യു­വാ­വ്, ഇവർ നാ­ട്ടിൽ പോ­യതോ­ടെ­യാണ് അറസ്റ്റി­ലാ­യത്.

മു­കു­ളി­ന്റെ­ ബന്ധു­ സവി­തയാണ് ഇക്കാ­ര്യങ്ങൾ അറി­യി­ച്ചത്. അമാ­ന്റെ­ ബന്ധു­ക്കളും ഇതോ­ടൊ­പ്പം അറസ്റ്റി­ലാ­യതാ­യി­ സവി­ത പറഞ്ഞു­. തന്റെ­ ബന്ധു­വാ­യ മു­കുൾ 2017 ഒക്ടോ­ബറി­ലാണ് ബഹ്റൈ­നിൽ എത്തി­യത്. കഴി­ഞ്ഞ ജൂൺ 17ന് അദ്ദേ­ഹം അറസ്റ്റി­ലാ­യി­. എന്തു­കൊ­ണ്ടാണ് അദ്ദേ­ഹം അറസ്റ്റ് ­ചെ­യ്യപ്പെ­ട്ടതെ­ന്നോ­ ഇപ്പോൾ എവി­ടെ­യാ­ണെ­ന്നോ­ തങ്ങൾ­ക്ക് അറി­യി­ല്ലെ­ന്നും സവി­ത പറഞ്ഞു­. 

ബഹ്റൈ­നിൽ ആരു­ടെ­ സ്പോ­ൺ­സർ­ഷി­പ്പി­ലാണ് മു­കുൾ അറോ­റ എത്തി­യതെ­ന്ന് ഇവർ­ക്കറി­യി­ല്ല. തങ്ങൾ വി­ദ്യാ­ഭ്യാ­സം നേ­ടി­യവരല്ലെ­ന്നും തങ്ങൾ­ക്ക് രേ­ഖകൾ ഒന്നും ഇല്ലെ­ന്നും അതി­നാൽ മു­കുൾ എവി­ടെ­യാ­ണെ­ന്ന് കണ്ടെ­ത്താ­നും സാ­ധി­ക്കു­ന്നി­ല്ലെ­ന്നും അവർ പറഞ്ഞു­. മു­കുൾ താ­മസി­ച്ചി­രു­ന്ന വീ­ട്ടി­ലെ­ ദന്പതി­കളെ­ കണ്ടെ­ത്താൻ ശ്രമി­ച്ചതാ­യും അവർ പറഞ്ഞു­. മയക്കു­മരു­ന്ന് കച്ചവടക്കാ­രെ­ന്ന സംശയപ്രകാ­രമാ­കാം ഇവരെ­ അറസ്റ്റ് ചെ­യ്തതെ­ന്നാണ് സംശയി­ക്കു­ന്നതെ­ന്നും അവർ പറഞ്ഞു­. 

മു­കുൾ ഒരി­ക്കൽ തങ്ങളെ­ വി­ളി­ച്ച് അറസ്റ്റി­ലാ­യതാ­യി­ അറി­യി­ച്ചു­. അറസ്റ്റ് ചെ­യ്യപ്പെ­ട്ടതെ­ന്തി­നാ­ണെ­ന്നതി­ന്റെ­ കാ­രണം അറി­യി­ല്ലെ­ന്ന് അദ്ദേ­ഹം പറഞ്ഞു­. അതി­നു­ശേ­ഷം അവന്റെ­ വി­വരമൊ­ന്നു­മി­ല്ലെ­ന്ന് മു­കു­ളി­ന്റെ­ അമ്മ പറഞ്ഞു­. ഇവർ മൂ­ന്ന് ­പേ­രും അറസ്റ്റി­ലാ­യപ്പോൾ താൻ ഇന്ത്യയിൽ ആയി­രു­ന്നെ­ന്നും മയക്കു­മരു­ന്ന് കച്ചവടക്കാ­രെ­ന്ന് അംശയി­ച്ചാ­കാം സി­.ഐ.ഡി­കൾ ഇവരെ­ പി­ടി­കൂ­ടി­യതെ­ന്നും അമാൻ പറഞ്ഞു­. തങ്ങൾ­ക്ക് മറ്റു­ള്ളവരു­ടെ­ ഉത്തരവാ­ദി­ത്വങ്ങൾ ഏറ്റെ­ടു­ക്കാൻ കഴി­യി­ല്ല. മു­കുൾ ഞങ്ങളു­ടെ­ കൂ­ടെ­ താ­മസച്ചി­രു­ന്നതാ­യും തങ്ങൾ വി­സനേ­ടാൻ അദ്ദേ­ഹത്തെ­ സഹാ­യി­ച്ചു­ എന്ന്­ മാ­ത്രമേ­ ഉള്ളൂ­ എന്നും അമാൻ പറഞ്ഞു­.

You might also like

Most Viewed