കലാം സെ­ന്ററി­നെ­ക്കു­റി­ച്ചു­ള്ള വാ­ർ­ത്ത അടി­സ്ഥാ­നരഹി­തം: ഭരണസമി­തി­


മനാ­മ : ഇന്ത്യൻ മുൻ രാ­ഷ്ട്രപതി­ എ.പി­.ജെ­ അബ്ദു­ൾ­കലാ­മി­ന്റെ­ പേ­രിൽ ന്യൂ­ ഡൽ­ഹി­ ആസ്ഥാ­നമാ­യി­ പ്രവർ­ത്തി­ക്കു­ന്ന കലാം സെ­ന്റർ, ബഹ്‌റൈ­നിൽ നി­ന്ന് ഫണ്ട് സ്വീ­കരി­ച്ചെ­ന്ന വാ­ർ­ത്ത തീ­ർ­ത്തും അടി­സ്ഥാ­നരഹി­തമാ­ണെ­ന്ന് കലാം സെ­ന്റർ അഡ്-വൈ­സറി­ ബോ­ർ­ഡ് പ്രസ്താ­വി­ച്ചു­. ബഹ്‌റൈ­നി­ലെ­ ഒരു­ പ്രാ­ദേ­ശി­ക ഇംഗ്ലീഷ് പത്രമാണ് കഴി­ഞ്ഞ ദി­വസം ഇത് സംബന്ധി­ച്ച് വാ­ർ­ത്ത പ്രസി­ദ്ധീ­കരി­ച്ചത്. ഇന്ത്യയി­ലെ­ ഒരു­ പത്രത്തിൽ അച്ചടി­ച്ചു­വന്ന അടി­സ്ഥാ­നരഹി­തമാ­യ വാ­ർ­ത്തയെ­ അടി­സ്ഥാ­നമാ­ക്കി­യാണ് ബഹ്‌റൈൻ ഇംഗ്ലീഷ് പത്രം തീ­ർ­ത്തും നി­രു­ത്തരവാ­ദപരവും തെ­ളി­വു­കളും ഇല്ലാ­തെ­ ഇത്തരമൊ­രു­ ആരോ­പണം തൊ­ടു­ത്തു­വി­ട്ടി­രി­ക്കു­ന്നതെ­ന്ന് കലാം സെ­ന്റർ അഡ്-വൈ­സറി­ ബോ­ർ­ഡ് അംഗം പി­. ഉണ്ണി­കൃ­ഷ്ണൻ, സി­.ഇ.ഒ ശ്രി­ജൻ­പാൽ സിംഗ് എന്നി­വർ പ്രസ്താ­വി­ച്ചു­. 

ഇത് സ്വാ­ർ­ത്ഥതാ­ൽ­പ്പര്യങ്ങൾ മു­ൻ­നി­ർ­ത്തി­ ആരോ­ കരു­തി­ക്കൂ­ട്ടി­ പടച്ചു­ണ്ടാ­ക്കി­യ വാ­ർ­ത്തയാ­ണ്. ബഹ്‌റൈ­നിൽ നി­ന്ന് മാ­ത്രമല്ല ഇന്ത്യയിൽ നി­ന്നോ­ അല്ലെ­ങ്കിൽ മറ്റേ­തെ­ങ്കി­ലും ഒരു­ പ്രദേ­ശത്ത് നി­ന്നോ­ സെ­ന്റർ യാ­തൊ­രു­ വി­ധത്തി­ലു­മു­ള്ള ഫണ്ടു­കളും പി­രി­ക്കു­ന്നി­ല്ലെ­ന്ന് സി­.ഇ.ഒ ശ്രി­ജൻ­പാൽ പറഞ്ഞു­. അബ്ദുൾ കലാം വി­ഭാ­വനം ചെ­യ്ത പദ്ധതി­കളും അദ്ദേ­ഹത്തി­ന്റെ­ സ്വപ്നങ്ങളും നടപ്പി­ലാ­ക്കു­ക എന്ന ഉദ്ദേ­ശത്തോ­ടു­കൂ­ടി­യാണ് കലാം സെ­ന്റർ പ്രവർ­ത്തി­ക്കു­ന്നത്. ലോ­കത്തി­ന്റെ­ വി­വി­ധ കോ­ണു­കളി­ലു­ള്ള വ്യത്യസ്ത സർ­വ്വകലാ­ശാ­ലകളു­മാ­യി­ സഹകരി­ച്ചു­കൊ­ണ്ട് വി­ദ്യാ­ഭ്യാ­സം, ആരോ­ഗ്യം, പ്രതി­രോ­ധം, ബഹി­രാ­കാ­ശം തു­ടങ്ങി­യ മേ­ഖലകളിൽ കലാം സെ­ന്റർ പ്രവർ­ത്തി­ച്ചു­വരി­കയാ­ണ്. അതു­കൊ­ണ്ടു­തന്നെ­ എ.പി­.ജെ­ അബ്ദുൽ കലാ­മി­ന്റെ­ ട്വി­റ്റർ അക്കൗ­ണ്ട് അടക്കമു­ള്ളവയു­ടെ­ അംഗീ­കാ­രം കലാ­മി­ന്റെ­ എക്സി­ക്യു­ട്ടീവ് സെ­ക്രട്ടറി­ തനി­ക്ക് നൽ­കി­യി­ട്ടു­ണ്ടെ­ന്നും ട്വി­റ്റർ അക്കൗ­ണ്ട് ഏതെ­ങ്കി­ലും തരത്തി­ലു­ള്ള ഫണ്ട് പി­രി­വി­നാ­യോ­ മറ്റ് കാ­ര്യസാ­ധ്യത്തി­നോ­ ഉപയോ­ഗി­ക്കു­ന്നതാ­യി­ ആർ­ക്കെ­ങ്കി­ലും തെ­ളി­യി­ക്കാൻ സാ­ധി­ക്കു­മോ­ എന്നും കലാം സെ­ന്റർ സി­.ഇ.ഒ ശ്രി­ജൻ­പാൽ സിംഗ് ഒരു­ ടെ­ലി­ഫോൺ സംഭാ­ഷണത്തി­ലൂ­ടെ­ ചോ­ദി­ച്ചു­. 

ബഹ്റൈ­നിൽ അബ്ദുൾ കലാം സന്ദർ­ശനം നടത്തി­യപ്പോൾ കലാം സെ­ന്ററി­നെ­പ്പറ്റി­യും ലക്ഷ്യങ്ങളെ­പ്പറ്റി­യും അറി­യു­കയും അതിൽ സഹകരി­ക്കാൻ താ­ൽ­പ്പര്യം കാ­ട്ടു­കയും ചെ­യ്ത നി­രവധി­ പേ­രെ­ കാ­ണു­കയും സംസാ­രി­ക്കു­കയു­മു­ണ്ടാ­യി­. കലാം വി­ഭാ­വനം ചെ­യ്ത പ്രവർ­ത്തി­കളു­ടെ­ തു­ടർ­പ്രവർ­ത്തനങ്ങൾ നടത്താ­നും അതു­മാ­യി­ സഹകരി­ക്കു­വാ­നും താ­ൽ­പ്പര്യമു­ള്ള ലോ­കത്തി­ന്റെ­ വി­വി­ധ ഇടങ്ങളി­ലു­ള്ള ആളു­കളിൽ ഒരാ­ളാണ് പി­. ഉണ്ണി­കൃ­ഷ്ണനെ­ന്നും സിംഗ് പറഞ്ഞു­. കലാം സെ­ന്റർ പ്രവർ­ത്തി­ക്കു­ന്നത് തീ­ർ­ത്തും വി­ദേ­ശഫണ്ട്‌ നി­യന്ത്രണനി­യമം (എഫ്‌.സി­.ആർ‍.എ) പ്രകാ­രമാ­ണ്. അതു­കൊ­ണ്ടു­തന്നെ­ ഒരു­ തരത്തി­ലു­ള്ള അനധി­കൃ­ത ഫണ്ടു­കളും സെ­ന്ററിന് സ്വീ­കരി­ക്കാൻ കഴി­യു­കയി­ല്ല. എല്ലാ­ കണക്കു­കളും ഓഡി­റ്റ് ചെ­യ്തി­ട്ടു­ള്ളവയാ­ണ്.

കലാം സെ­ന്ററി­ന്റെ­ ഭരണതലത്തിൽ പ്രവർ­ത്തി­ക്കു­ന്നത് കേ­ന്ദ്ര, സംസ്ഥാ­ന സർ­ക്കാർ സംവി­ധാ­നങ്ങളിൽ വ്യത്യസ്ത മേ­ഖലകളിൽ സ്തു­ത്യർ­ഹമാ­യ സേ­വനം നടത്തി­യ പ്രഗത്ഭ വ്യക്തി­കളാ­ണെ­ന്നും  ബഹ്‌റൈ­നിൽ നി­ന്നും കലാം സെ­ന്ററിന് വേ­ണ്ടി­ ഫണ്ട് ശേ­ഖരണം നടത്തി­ എന്നു­ള്ള വാ­ർ­ത്ത വസ്തു­തയ്ക്ക് നി­രക്കാ­ത്തതും വ്യക്തി­ഹത്യ നടത്താൻ വേ­ണ്ടി­ മനപ്പൂ­ർ­വ്വം ഉണ്ടാ­ക്കി­യ കഥയു­മാ­ണെ­ന്ന് പി­. ഉണ്ണി­കൃ­ഷ്ണൻ പ്രസ്താ­വി­ച്ചു­.

ഉത്തർ­പ്രദേശ് മു­ൻ­ചീഫ് സെ­ക്രട്ടറി­ അലോക് രഞ്ജൻ, ഗു­ജറാ­ത്ത് മു­ൻ­ചീഫ് സെ­ക്രട്ടറി­ വരേഷ് സി­ൻ­ഹ, എ.പി­.ജെ­ അബ്ദുൾ കലാം യൂ­ണി­വേ­ഴ്‌സി­റ്റി­ വൈസ് ചാ­ൻ­സലർ ഡോ­. വി­നയ് പഥക്, പൂ­നെ­ വി­.കെ­ പാ­ട്ടീൽ ഫൗ­ണ്ടേ­ഷൻ ചെ­യർ­മാൻ ഡോ­. അശോക് വി­.കെ­ പാ­ട്ടീൽ, പരി­സ്ഥി­തി­ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഡയറക്ടർ ജയേഷ് പട്ടേൽ, എ.പി­.ജെ­ അബ്ദു­ൾ­കലാം പ്രി­ൻ­സി­പ്പൽ സെ­ക്രട്ടറി­ ശ്രീ­ഹരി­ ഷെ­റീ­ഡോൺ, യു­.എസ്.എ നാ­ഷണൽ സ്‌പെ­യ്‌സ് സൊ­സൈ­റ്റി­ ബോ­ർ­ഡ് ഗവർ­ണറും ശാ­സ്ത്രചി­ന്തകനു­മാ­യ ഹൊ­വാ­ർ­ഡ് ബ്ലൂം, ദു­ബൈ­ ഇക്വസ്ട്രി­യൻ ഫെ­ഡറേ­ഷൻ ചെ­യർ­മാൻ ഡോ­. മു­ഹമ്മദ് ഷാ­ഫി­, രാ­ജ്യസഭാ­ സെ­ക്രട്ടറി­ ജനറൽ ദേശ് ദീ­പക് വർ­മ്മ, കെ­ന്റ് ആർ.ഒ സി­സ്റ്റം ചെ­യർ­മാൻ ഡോ­. മഹേഷ് ഗു­പ്ത തു­ടങ്ങി­യവരും മറ്റ് പല പ്രമു­ഖരും അടങ്ങു­ന്ന സമി­തി­യാണ് കലാം സെ­ൻ­റ്ററി­നെ­ നയി­ക്കു­ന്നത്. ഉപദേ­ഷ്ടാ­ക്കളാ­യു­ള്ള സമി­തി­യാണ് കലാം സെ­ന്ററി­നെ­ നയി­ക്കു­ന്നത്.

You might also like

Most Viewed