നാ­ഷണൽ ബാ­ങ്കി­ന്റെ­ പേ­രി­ലും കബളി­പ്പി­ക്കാൻ ശ്രമം


മനാ­മ : പ്രമു­ഖ മൊ­ബൈൽ കന്പനി­കളു­ടെ­ നറു­ക്കെ­ടു­പ്പി­ലൂ­ടെ­ സമ്മാ­നം അടി­ച്ചി­ട്ടു­ണ്ടെ­ന്ന സന്ദേ­ശം നൽ­കി­ പലരെ­യും കബളി­പ്പി­ക്കു­ന്ന സംഭവങ്ങൾ­ക്ക്­ പി­റകെ­ നാ­ഷണൽ ബാ­ങ്കി­ന്റെ­ പേ­രി­ലും കബളി­പ്പി­ക്കൽ. ബാ­ങ്കി­ന്റെ­ സമ്മാ­നപദ്ധതി­ പ്രകാ­രം താ­ങ്കളെ­ തി­ര­ഞ്ഞെ­ടു­പ്പത്തി­രി­ക്കു­ന്നു­വെന്ന് പറഞ്ഞു­ള്ള ടെ­ലിഫോൺ കോ­ളാണ് പലർ­ക്കും ലഭി­ക്കു­ന്നത്. 

നി­രവധി­ മലയാ­ളി­കൾ­ക്ക് ഇത്തരത്തി­ലു­ള്ള വി­ളി­കൾ വന്നു­. ഫോൺ എടു­ക്കു­ന്നവരോട് ഏത്­ ബാ­ങ്കി­ലാണ് നി­ലവിൽ അക്കൗ­ണ്ട് ഉള്ളതെ­ന്നും ആ ബാ­ങ്കി­ന്റെ­ അക്കൗ­ണ്ട് നന്പറും എ.ടി.എം നന്പറും ആവശ്യപ്പെ­ടു­കയു­മാണ് ചെ­യ്യു­ന്നത്. സമ്മാ­നം ‘അടി­ച്ച’ വ്യക്തി­ ബാ­ങ്കി­ലേയ്­ക്ക് നേ­രി­ട്ട് വന്നു­കൊ­ള്ളാം എന്ന് പറഞ്ഞപ്പോൾ നേ­രി­ട്ട് വരേ­ണ്ടെ­ന്നും അക്കൗ­ണ്ട് നന്പർ നൽ­കി­യാൽ മതി­ എന്നും മറു­തലയ്ക്കൽ മറു­പടി­ ലഭി­ച്ചതോ­ടെ­യാണ് പലർ­ക്കും ഇത് കബളി­പ്പി­ക്കൽ ആണെ­ന്ന് മനസ്സി­ലാ­യത്. തു­ടർ­ന്ന് കോൾ റെ­ക്കോ­ർ­ഡ് ചെ­യ്ത ഭാ­ഗം സോ­ഷ്യൽ മീ­ഡി­യയിൽ പോ­സ്റ്റ് ചെ­യ്യു­കയാ­യി­രു­ന്നു­. 33ൽ തു­ടങ്ങു­ന്ന നന്പറു­കളിൽ നി­ന്നാണ് പലർ­ക്കും കോ­ളു­കൾ ലഭി­ച്ചി­രി­ക്കു­ന്നത്.

You might also like

Most Viewed