അന്താ­രാ­ഷ്ട്ര ലൈ­സൻ­സ് ഇല്ലാ­ത്ത ട്രക്കു­കൾ കിംഗ് ഫഹദ് കോ­സ്-വേ­യിൽ തടയും


മനാ­മ : അന്താ­രാ­ഷ്ട്ര തലത്തിൽ  ചരക്കു­നീ­ക്കത്തിന് ആവശ്യമാ­യ അനു­മതി­ ലഭി­ക്കാ­ത്ത ഓറഞ്ച് നന്പർ പ്ലേ­റ്റു­കളു­ള്ള ട്രക്കു­കൾ ഓഗസ്റ്റ് ഒന്ന് ­മു­തൽ കിംഗ് ഫഹദ് കോ­സ്-വേ­യിൽ തടയു­ന്നതി­നു­ള്ള നടപടി­കൾ സ്വീ­കരി­ക്കു­മെ­ന്ന് കസ്റ്റംസ് അഫയേ­ഴ്സ്, ഗതാ­ഗത -ടെ­ലി­കമ്മ്യൂ­ണി­ക്കേ­ഷൻ മന്ത്രാ­ലയം വ്യക്തമാ­ക്കി­. ഇത്തരത്തിൽ ട്രക്കു­കൾ ആഗോ­ളതലത്തിൽ ഇന്റർ­നാ­ഷണൽ ട്രാ­ൻ­സ്പോ­ർ­ട്ട് ഓഫ് ഗു­ഡ്സ് ചരക്ക് ­നീ­ക്കത്തിന് ആവശ്യമാ­യ അനു­മതി­ ലഭി­ക്കാ­ത്ത കന്പനി­കളു­ടേ­താ­ണ്. ഇത്തരം കന്പനി­കളു­ടെ­ നി­യമവി­രു­ദ്ധ പ്രവർ­ത്തനങ്ങളെ­ പരി­മി­തപ്പെ­ടു­ത്തു­ന്നതി­നാണ് ഈ നീ­ക്കം. ട്രക്കു­കൾ കോ­സ്-വേ­യിൽ പ്രവേ­ശി­ക്കു­ന്നതിന് മു­ൻ­പ് ഹി­ദ്ദി­ൽ­നി­ന്ന് കസ്റ്റംസ് പരി­ശോ­ധനകൾ പൂ­ർ­ത്തി­യാ­ക്കണം.

ലോ­ഡി­ന്റെ­ ഉറവി­ടവും ലൈ­സൻ­സിന്റെ വി­വരങ്ങളും തമ്മിൽ മാ­റ്റമു­ണ്ടെ­ങ്കിൽ വാ­ഹനം കോ­സ്-വേ­യു­ടെ­ പ്രവേ­ശന കവാ­ടത്തിന് സമീ­പമു­ള്ള ജനാ­ബി­യയി­ലെ­ ട്രക്ക് പാ­ർ­ക്കി­ംഗി­ലേ­യ്ക്ക് മാ­റ്റും. ഗതാ­ഗത മന്ത്രാ­ലയത്തി­ലെ­ ജീ­വനക്കാർ പരി­ശോ­ധി­ച്ച് ഉറപ്പ്­ വരു­ത്തി­യാൽ മാ­ത്രമേ­ ട്രക്കിന് കോ­സ്-വേ­യിൽ പ്രവേ­ശി­ക്കാൻ അനു­മതി­ ലഭി­ക്കു­കയു­ള്ളൂ­. ചരക്ക് ­നീ­ക്കത്തിൽ ഉൾ­പ്പെ­ടു­ന്ന എല്ലാ­ കന്പനി­കളും സംഘടനകളും അന്താ­രാ­ഷ്ട്ര ലൈ­സൻ­സ് നേ­ടു­കയും ഗതാ­ഗത മന്ത്രാ­ലയത്തി­ന്റെ­യും ജനറൽ ഡയറക്ടറേ­റ്റ് ഓഫ് ട്രാ­ഫി­ക്കി­ന്റെ­യും നി­യമങ്ങൾ പാ­ലി­ച്ച് വാ­ഹങ്ങളു­ടെ­ ഓറഞ്ച് നന്പർ പ്ലേ­റ്റു­കൾ മഞ്ഞയി­ലേ­യ്ക്ക് മാ­റ്റണമെ­ന്നും മന്ത്രാ­ലയം വ്യക്തമാ­ക്കി­.

You might also like

Most Viewed