മാേ­സ്റ്റ­ഴ്സ് ഡി­ഗ്രി­ തീ­സിസ് മേ­ൽ­നോ­ട്ടത്തി­നാ­യി­ സർ­വ്വകലാ­ശാ­ല മരി­ച്ച അദ്ധ്യാ­പകനെ­ നി­യമി­ച്ചു­


മനാ­മ : മാേ­സ്റ്റഴ്സ് ഡി­ഗ്രി­യു­ടെ­ തി­സീ­സി­ന്റെ­ മേ­ൽ­നോ­ട്ടത്തി­നാ­യി­ മരി­ച്ചു­പോ­യ അദ്ധ്യാ­പകനെ­ നി­യമി­ച്ച് രാ­ജ്യത്തെ­ മു­ൻ­നി­ര യൂ­ണി­വേ­ഴ്സി­റ്റി­യാ­യ അറബ് ഓപ്പൺ യൂ­ണി­വേ­ഴ്‌സി­റ്റി­. സംഭവത്തെ­ത്തു­ടർ­ന്ന് യൂ­ണി­വേ­ഴ്സി­റ്റി­യു­ടെ­ എം.ബി­.എ കോ­ഴ്സിന്റെ ലൈ­സൻ­സ് റദ്ദാ­ക്കും. യൂ­ണി­വേ­ഴ്സി­റ്റി­യു­ടെ­ ക്രമക്കേ­ടു­കൾ കാ­രണം എൺ­പത് വി­ദ്യാ­ർ­ത്ഥി­കൾ വീ­ണ്ടും എം.ബി­.എ കോ­ഴ്സ് ചെ­യ്യണമെ­ന്ന് ഹയർ എജ്യൂ­ക്കേ­ഷൻ കൗ­ൺ­സിൽ വ്യക്തമാ­ക്കി­. കോ­ഴ്സ് ഏകദേ­ശം പൂ­ർ­ത്തി­യാ­യപ്പോ­ഴാണ് തങ്ങളു­ടെ­ പഠനത്തിന് നി­യമ സാ­ധു­തയി­ല്ലെ­ന്ന് വി­ദ്യാ­ർ­ത്ഥി­കൾ അറി­യു­ന്നത്.

അറബ് ഓപ്പൺ യൂ­ണി­വേ­ഴ്സി­റ്റി­ നി­രവധി­ തവണ നി­യമ ലംഘനങ്ങൾ നടത്തി­യി­ട്ടു­ണ്ടെ­ന്നും ഹയർ എജ്യൂ­ക്കേ­ഷൻ കൗ­ൺ­സിൽ വ്യക്തമാ­ക്കി­. നി­യമലംഘനം നടതി­യതിൽ ഉത്തരവാ­ദി­ത്വമേ­ൽ­ക്കാ­നും തെ­റ്റ് തി­രു­ത്താ­നും യൂ­ണി­വേ­ഴ്സി­റ്റി­ തയ്യാ­റാ­കണമെ­ന്നും കൗ­ൺ­സിൽ ആവശ്യപ്പെ­ട്ടു­. നി­ലവി­ലു­ള്ള ബോ­ർ­ഡ് ഓഫ് ട്രസ്റ്റീ­സി­നും ഉത്തരവാ­ദി­ത്വമു­ണ്ടാ­യി­രി­ക്കണമെ­ന്നും കൗ­ൺ­സിൽ വ്യക്തമാ­ക്കി­. യൂ­ണി­വേ­ഴ്സി­റ്റി­ ട്യൂ­ഷൻ ഫീസ് റീ­ഫണ്ട് ചെ­യ്യു­ന്നതിന് പ്രശ്നത്തിൽ ഉൾ­പ്പെ­ട്ട വി­ദ്യാ­ർ­ത്ഥി­കൾ എച്ച്.ഇ.സി­യു­ടെ­ ജനറൽ സെ­ക്രട്ടറി­യേ­റ്റ് സന്ദർ­ശി­ച്ച് റീ­ഫണ്ട് അപേ­ക്ഷ സമർ­പ്പി­ക്കണം. വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് ട്യൂ­ഷൻ ഫീ­ മടക്കി­ നൽ­കു­ന്നതി­നോ­ടൊ­പ്പം ക്രമക്കേ­ടു­കൾ യൂ­ണി­വേ­ഴ്സി­റ്റി­ പരി­ഹരി­ക്കേ­ണ്ടതു­ണ്ടെ­ന്നും എച്ച്.ഇ.സി­യു­ടെ­ ആക്ടിംഗ് സെ­ക്രട്ടറി­ ഡോ­. മോ­ന അൽ ബലൂ­ഷി­ പറഞ്ഞു­.

ഇതോ­ടെ­, മലേ­ഷ്യൻ ഓപ്പൺ യൂ­ണി­വേ­ഴ്സി­റ്റി­യു­ടെ­ സഹകരണത്തോ­ടെ­ നടത്തു­ന്ന എം.ബി.­എ ബി­രു­ദാ­നംന്തര ബി­രു­ദം ബഹ്റൈൻ ബ്രാ­ഞ്ചിന് മേ­ലിൽ നൽ­കാ­നാ­വി­ല്ല. യൂ­ണി­വേ­ഴ്സി­റ്റി­യെ­ സംബന്ധി­ച്ച എച്ച്.ഇ.സി­ റി­പ്പോ­ർ­ട്ടി­ന്റെ­ അടി­സ്ഥാ­നത്തിൽ വി­ദ്യാ­ർ­ത്ഥി­കൾ നടത്തി­യ മാ­സ്റ്റർ ഡി­ഗ്രി­ക്ക് മേ­ൽ­നോ­ട്ടം വഹി­ക്കു­ന്നതിന് മരി­ച്ചു­പോ­യ അദ്ധ്യാ­പകനെ­ നി­യമി­ച്ചു­വെ­ന്നതാണ് പ്രധാ­ന ലംഘനം. അദ്ധ്യാ­പകന്റെ­ ഹാ­ജർ വ്യാ­ജമാ­യി­രു­ന്നു­. തി­സീ­സിൽ അദ്ദേ­ഹത്തി­ന്റെ­ പേര് തു­ടരു­കയും ചെ­യ്തു­. ഇതോ­ടെ­ ദു­രി­തത്തി­ലാ­യ 80 ബഹ്റൈ­നി­ വി­ദ്യാ­ർ­ത്ഥി­കൾ പ്രധാ­നമന്ത്രി­ പ്രി­ൻ­സ് ഖലീ­ഫ ബിൻ സൽ­മാൻ അൽ ഖലീ­ഫയു­ടെ­ ഇടപെ­ടൽ ആവശ്യപ്പെ­ട്ടു­.

തങ്ങൾ ചെ­യ്ത കോ­ഴ്‌സിന് ഇപ്പോൾ ­അംഗീ­കാ­രമി­ല്ലെ­ന്ന് എച്ച്.ഇ.സി­ ഉദ്യോ­ഗസ്ഥൻ തങ്ങളോട് പറഞ്ഞതാ­യി­ 80 വി­ദ്യാ­ർ­ത്ഥി­കളു­ടെ­ വക്താവ് നെ­ദാൽ അഹമ്മദ് പറഞ്ഞു­. തങ്ങൾ വീ­ണ്ടും ആദ്യം മു­തൽ കോ­ഴ്സ് ആരംഭി­ക്കാൻ ആഗ്രഹി­ക്കു­ന്നി­ല്ലെ­ന്നും തങ്ങൾ­ക്ക് മറ്റൊ­രു­ പ്രാ­ദേ­ശി­ക എച്ച്.ഇ.സി­ അംഗീ­കൃ­ത യൂ­ണി­വേ­ഴ്സി­റ്റി­യി­ലേയ്­ക്ക് മാ­റ്റം തരണമെ­ന്നും നെ­ദാൽ ആവശ്യപ്പെ­ട്ടു­. വി­ദ്യാ­ഭ്യാ­സ മന്ത്രാ­ലയം തങ്ങളു­ടെ­ വി­ഷയത്തിന് പരി­ഹാ­രം കാ­ണണമെ­ന്നും അദ്ദേ­ഹം ആവശ്യപ്പെ­ട്ടു­.

You might also like

Most Viewed