ഇവി­ടെ­ വാ­സം സാ­ധ്യമോ­...?


മനാമ : ബഹ്‌റൈ­നിൽ പ്രവാ­സി­കൾ­ക്ക് എത്രകാ­ലം തു­ടരാ­നാ­കു­മെ­ന്നു­ള്ള കാ­ര്യം ചോ­ദ്യചി­ഹ്നമാ­യി­ മാ­റി­ക്കൊ­ണ്ടി­രി­ക്കു­കയാ­ണ്. ഒരു­ കാ­ലത്ത് ജി­സി­സി­യിൽ വെച്ച് തന്നെ­ ഏറ്റവും ചി­ലവ് കു­റഞ്ഞ രാ­ജ്യമെ­ന്ന ഖ്യാ­തി­ നേ­ടി­യി­രു­ന്ന രാ­ജ്യത്ത് പ്രവാ­സി­കൾക്ക് ജീ­വി­തം മു­ന്നോ­ട്ട് കൊ­ണ്ടു­പോ­കാൻ കഴി­യാ­ത്ത സാ­ഹചര്യമാണ് ഇപ്പോൾ നി­ലനി­ൽ­ക്കു­ന്നത്. ഒരു­ ദി­നാ­റിന്‌ ഇന്ത്യയിൽ 50 രൂ­പ വരെ വിനി­മ­യ നി­രക്കു­ണ്ടാ­യി­രു­ന്ന കാ­ലത്തും നാ­ട്ടിൽ പണമ­യച്ചും ബാ­ക്കി­ കൊ­ണ്ട് സു­ഭി­ക്ഷമാ­യി­ കഴി­ഞ്ഞ നാ­ളു­കൾ ഉണ്ടാ­യി­രു­ന്നു­വെ­ന്ന് 40 വാർഷത്തോ­ളം പ്രവാ­സി­യാ­യി­ തു­ടരു­ന്ന പലരും ഓർ­മ്മി­ക്കു­ന്നു­. അന്ന് ആയി­രം രൂ­പ അയച്ചാൽ തന്നെ­ നാ­ട്ടിൽ വളരെ­ സന്തോ­ഷകരമാ­യ ജീ­വി­തം നയി­ക്കാ­വു­ന്ന തരത്തി­ലാ­യി­രു­ന്നു­ ഇന്ത്യയി­ലെ­യും മൊ­ത്തത്തി­ലു­ള്ള സാന്പത്തി­ക സ്ഥി­തി­. വർ­ഷങ്ങൾ കഴി­ഞ്ഞപ്പോൾ രൂ­പയു­ടെ­ മൂ­ല്യം ഇടി­യു­കയും ദി­നാ­റു­മാ­യു­ള്ള വി­നി­മയ നി­രക്കിൽ വളരെ­ കൂ­ടു­തൽ പണം നാ­ട്ടിൽ ലഭി­ക്കാൻ തു­ടങ്ങു­കയും ചെ­യ്തപ്പോൾ പലരും സന്തോ­ഷി­ച്ചു­. നാ­ട്ടി­ലെ­ വി­ലക്കയറ്റം ദി­നംപ്രതി­ കൂ­ടി­വന്നെ­ങ്കി­ലും ദി­നാ­റി­നു­ ഇന്ത്യൻ രൂ­പ കൂ­ടു­തൽ ലഭി­ച്ചു­തു­ടങ്ങി­യത് ആ വി­ലക്കയറ്റത്തെ­ അധി­കം ബാ­ധി­ച്ചി­ല്ല. മൊ­ബൈൽ ഫോൺ അടക്കം വ്യാ­പകമല്ലാ­തി­രു­ന്നു എങ്കി­ലും പ്രവാ­സി­കളു­ടെ­ സു­വർ­ണ്ണ കാ­ലഘട്ടം എന്ന് പറയാൻ കഴി­യു­ന്ന ഒരി­ടക്കാ­ലം തന്നെ­ ആയി­രു­ന്നു­ അത്. ആ കാ­ലഘട്ടത്തി­ലാണ് പ്രവാ­സി­കൾ നാ­ട്ടിൽ അവരു­ടെ­ വീ­ടു­കൾ അടക്കമു­ള്ളവ പണി­തു­യർ­ത്തി­യത്. കാ­ലം മാ­റി­യപ്പോൾ ഇന്ത്യയി­ലെ­, പ്രത്യേ­കി­ച്ച് കേ­രളത്തി­ലെ­ ജീ­വി­തച്ചി­ലവു­കൾ വർദ്ധി­ക്കു­കയും ഇന്ത്യയിൽ നി­ന്ന് എത്തു­ന്ന നി­ത്യോ­പയോ­ഗ സാ­ധനങ്ങൾ­ക്കും വി­ല കൂ­ടു­കയും ബഹ്‌റൈ­നി­ലെ­ പല മേ­ഖലകളി­ലും പ്രവാ­സി­കൾ­ക്കു­ള്ള സബ്‌സി­ഡി­ വെ­ട്ടി­ക്കു­റയ്ക്കു­കയും ചെ­യ്തു­. അതോ­ടെ­ കു­ടുംബമാ­യി­ താ­മസി­ക്കു­ന്നവരു­ടെ­ ജീ­വി­ധത്തി­ലും കരി­നി­ഴൽ വീ­ഴു­കയാ­യി­രു­ന്നു­. ഇതേ­പ്പറ്റി­ ഫോർ പി­എം ന്യൂസ് നടത്തി­യ അന്വേ­ഷണങ്ങളിൽ നി­ന്ന്...

വരവ് കു­റഞ്ഞു­; ചി­ലവ് അധി­കരി­ച്ചു­... പ്രതി­മാ­സം 400 ൽ എങ്ങനെ­ കഴി­ഞ്ഞു­കൂ­ടും?

പു­തി­യ നി­യമം അനു­സരി­ച്ച്­ 400 ദി­നാർ എങ്കി­ലും പ്രതി­മാ­സം ശന്പളം ഇല്ലാ­ത്തവർ­ക്ക് കു­ടുംബത്തെ­ ഇവി­ടെ­ കൊ­ണ്ടു­വരാൻ കഴി­യി­ല്ല. മുന്പ് 250 ദി­നാർ ആയി­രു­ന്നതാണ് ഈയി­ടെ­ 400 ആക്കി­ ഉയർ­ത്തി­യത്. 400 തന്നെ­ പ്രതി­മാ­സം ലഭി­ച്ചാ­ലും ഇന്നത്തെ­ ജീ­വി­തച്ചി­ലവു­കളു­മാ­യി­ താ­രതമ്യം ചെ­യ്യുന്പോൾ അതിൽ എത്ര പേ­ർ­ക്ക് കു­ടുംബത്തെ­ നി­ർ­ത്താൻ കഴി­യു­മെ­ന്നത് ആശങ്ക ഉണർ­ത്തു­ന്ന കാ­ര്യമാ­ണ്.

പ്രവാ­സി­കളിൽ സർ­ക്കാർ മേ­ഖലയി­ലു­ള്ളവർ, സ്വന്തം ഇടത്തരം ബി­സി­നസ് നടത്തു­ന്നവർ, വ്യവസാ­യി­കൾ, ഉയർ­ന്ന കന്പനി­ ജീ­വനക്കാർ , ഇടത്തരം കന്പനി­ ജീ­വനക്കാർ, സാ­ധാ­രണ തൊ­ഴി­ലാ­ളി­കൾ, ആശു­പത്രി­ ജീ­വനക്കാർ എന്നി­ങ്ങനെ­ വി­വി­ധ മേ­ഖലകളിൽ ഉള്ളവരാണ് ജോ­ലി­ ചെ­യ്യു­ന്നത്. ഇതിൽ സർ­ക്കാർ മേ­ഖലയിൽ ഉള്ളവർ­ക്ക് അവരു­ടേ­താ­യ എല്ലാ­ ആനു­കൂ­ല്യങ്ങളും ലഭി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഇവി­ടേ­യും വളരെ­ കു­റഞ്ഞ വേ­തനം ലഭി­ക്കു­ന്ന ചി­ല സർ­ക്കാർ ജീ­വനക്കാർ പ്രവാ­സി­കൾ ആയു­ണ്ട്. ഇവരിൽ പലർ­ക്കും കു­ടുംബത്തെ­ ഇവി­ടെ­ കൊ­ണ്ടു­വരാൻ കഴി­യാ­ത്തവരാ­ണ്. ഇടത്തരം ബി­സി­നസ് നടത്തു­ന്നവർ (കഫെ­റ്റേ­റി­യ, കോ­ൾ­ഡ് സ്റ്റോർ നടത്തി­പ്പു­കാർ) ഇവരിൽ നല്ലരീ­തി­യിൽ ബി­സി­നസ് മു­ന്നോ­ട്ട് കൊ­ണ്ടു­പോ­കു­ന്നവരാ­യി­രു­ന്നു­ കൂ­ടു­തലും. 2011−12 കാ­ലഘട്ടത്തോ­ടെ­ പല കോ­ൾ­ഡ് സ്റ്റോ­റു­കളും, കഫെ­റ്റേ­റി­യകളും നഷ്ടത്തിൽ പ്രവർ­ത്തി­ച്ചു­വരി­കയാ­ണ്. അതോ­ടെ­ ഇത്തരം ബി­സി­നസ് നടത്തി­വരു­ന്ന പലരും കു­ടുംബത്തെ­ നാ­ട്ടി­ലേ­യ്ക്ക് അയക്കു­കയാ­യി­രു­ന്നു­. പി­ന്നീട് ബി­സി­നസ് ലാ­ഭത്തിൽ ആയി­ക്കഴി­ഞ്ഞാൽ കു­ടുംബത്തെ­ കൊ­ണ്ടു­വരാ­മെ­ന്ന് കരു­തി­യ പലർ­ക്കും ഇതു­വരെ­ വാ­ക്കു­പാ­ലി­ക്കാ­നാ­യി­ല്ല. ഇതിൽ വലി­യൊ­രു­ ശതമാ­നം പേ­രും കട ബംഗ്ലാ­ദേ­ശി­ സ്വദേ­ശി­കൾ­ക്ക് നൽ­കി­ പ്രവാ­സം തന്നെ­ അവസാ­നി­പ്പി­ച്ചു­.ബഹ്റൈ­നിൽ ആദ്യകാ­ലം എത്തി­ച്ചേ­രു­കയും വ്യവസാ­യങ്ങൾ­ക്ക് തു­ടക്കം കു­റി­ച്ചവരും മു­ൻ­പത്തെ­ അപേ­ക്ഷി­ച്ചു­ ലാ­ഭം കു­റഞ്ഞു­വെ­ങ്കി­ലും മുൻ പ്രതാ­പത്തി­ന്റെ­ തണലിൽ ഇപ്പോ­ഴും ബി­സി­നസ് മു­ന്നോ­ട്ട് കൊ­ണ്ട് പോ­കു­ന്നു­ണ്ട്.കന്പനി­ ജീ­വനക്കാ­രിൽ ഉയർന്ന തസ്തി­കയിൽ ജോ­ലി­യു­ള്ളവർ ഇപ്പോ­ഴും കു­ടുംബമാ­യി­ തു­ടരു­ന്നു­ണ്ടെ­ങ്കി­ലും മു­ൻ­പത്തെ­ പോ­ലെ­ മാ­സ വരു­മാ­നത്തിൽ സന്പാ­ദ്യം ഒന്നും ഉണ്ടാ­കു­ന്നി­ല്ലെ­ന്നതാണ് വസ്തു­ത. ജീ­വി­തച്ചി­ലവു­കൾ കാ­രണം കു­ടുംബവു­മാ­യി­ മു­ന്നോ­ട്ട് പോ­കാൻ ഏറ്റവും കൂ­ടു­തൽ പ്രയാസപ്പെ­ടു­ന്നവി­ഭാ­ഗം ഇടത്തരം കന്പനി­കളി­ലെ­ 400 ദി­നാ­റോ അതിൽ കു­റവോ­ വരു­മാ­നമു­ള്ള ജീ­വനക്കാ­രാ­ണ്.

മുന്പ് 250 ദി­നാർ ഉള്ളപ്പോൾ കു­ടുംബത്തെ­ കൂ­ടെ­ നി­ർ­ത്തി­യവരാണ് ഇവർ. ജീ­വി­ത ചി­ലവു­കൾ കൂ­ടി­യ സാ­ഹചര്യത്തി­ലാണ് പ്രതി­മാ­സം മി­നി­മം 400 ഉള്ളവർ­ക്ക് മാ­ത്രം ഫാ­മി­ലി­ വി­സ അനു­വദി­ച്ചാൽ മതി­യെ­ന്നു­ള്ള തീ­രു­മാ­നം ഭരണകൂ­ടം നടപ്പി­ലാ­ക്കി­യി­രി­ക്കു­ന്നത്. എങ്കി­ലും മാ­സ ശന്പളം 250 ദി­നാർ ഉണ്ടാ­യ കാ­ലത്ത് പലരും കു­ടുംബാംഗങ്ങളെ­ കൊ­ണ്ടു­വരി­കയും അവർ­ക്കു­ വീ­ട്ടിൽ ഇരു­ന്നു­ കൊ­ണ്ട് തന്നെ­ വരു­മാ­നമു­ണ്ടാ­ക്കാ­വു­ന്ന ട്യൂ­ഷൻ, പലഹാ­ര നി­ർ­മ്മാ­ണം, ടൈ­ലറിംഗ്, വീ­ടു­കളിൽ ചെ­ന്നു­ള്ള ബു­ട്ടീ­ഷൻ ജോ­ലി­ തു­ടങ്ങി­യവ ജോ­ലി­കൾ ചെ­യതാ­യി­രു­ന്നു­ വരു­മാ­നം കണ്ടെ­ത്തി­യത്. കു­റഞ്ഞ ശന്പളം 400 വേ­ണമെ­ന്ന നി­ബന്ധന ഇത്തരം തീ­രു­മാ­നമെ­ടു­ക്കു­ന്നവർ­ക്കും ബു­ദ്ധി­മു­ട്ടാ­കും. മുന്പ് 250 ദി­നാർ ഉണ്ടാ­യ സമയത്ത് തന്നെ­ പല കന്പനി­കളും ഫാ­മി­ലി­ വി­സ ലഭി­ക്കാൻ വേ­ണ്ടി­ മാ­ത്രമാണ് രേ­ഖയിൽ ഇത്രയും ശന്പളം കാ­ണി­ച്ചി­രു­ന്നത്. ഗോ­സി­, തൊ­ഴി­ലാ­ളി­കൾ­ക്ക് പി­ന്നെ­ നൽ­കേ­ണ്ടി­ വരു­ന്ന ആനു­കൂ­ല്യങ്ങൾ തു­ടങ്ങി­യവയെ­ല്ലാം ഉള്ളതി­നാൽ പല കന്പനി­കളും കു­റഞ്ഞ വേ­തനമാണ് രേ­ഖയിൽ കാ­ണി­ക്കു­ന്നത്. ബാ­ക്കി­ വരു­ന്ന തു­ക ഓവർ ടൈം ഇനത്തിൽ പെ­ടു­ത്തു­കയു­മാ­യി­രു­ന്നു­. 400 ദി­നാർ ആക്കി­യതോ­ടെ­ ഇടത്തരം കന്പനി­കൾ അടി­സ്ഥാ­ന ശന്പളം 400 ആയി­ രേ­ഖാ­മൂ­ലം നൽ­കാൻ തയ്യാ­റാ­കു­ന്നി­ല്ല.അതു­കൊ­ണ്ടു­ തന്നെ­ പല പ്രവാ­സി­കൾ­ക്കും ഭാ­ര്യയെ­യും കു­ട്ടി­കളെ­യും കൂ­ടെ­ നി­ർ­ത്താ­നാ­വാ­ത്ത സ്ഥി­തി­യാ­ണു­ള്ളത്.

ഇനി­ 400 ദി­നാർ മി­നി­മം ശന്പളം ലഭി­ക്കു­ന്ന, ഒരു­ കു­ട്ടി­ മാ­ത്രമു­ള്ള കു­ടുംബത്തി­ന്റെ­ മാ­സ ചി­ലവു­കൾ കണക്കാ­ക്കി­യാൽ ഈ ശന്പളവു­മാ­യി­ പ്രവാ­സ ജീ­വി­തം എങ്ങി­നെ­ മു­ന്നോ­ട്ട് കൊ­ണ്ടു­പോ­കാൻ കഴി­യു­മെ­ന്ന് നമു­ക്ക് ഊഹി­ക്കാ­വു­ന്നതേ­യു­ള്ളൂ­. അടി­സ്ഥാ­ന ശന്പളത്തിൽ നി­ന്നും ഗോ­സി­ (ചി­ല കന്പനി­കൾ ഗോ­സി­ തു­ക തൊ­ഴി­ലാ­ളി­കളിൽ നി­ന്ന് ഈടാ­ക്കു­ന്നി­ല്ല) 5 ദി­നാർ.പ്രതി­മാ­സം ഫ്‌ളാറ്റ് വാ­ടക -180 മു­തൽ 220 വരെ­. വൈ­ദ്യു­തി­ ബിൽ -50-60 ദി­നാർ, മൂ­ന്നു­ അംഗങ്ങൾ­ക്ക് പ്രതി­മാ­സം മി­നി­മം ഭക്ഷ്യ ഉൽ­പ്പന്നങ്ങൾ വാ­ങ്ങു­ന്നതി­നു­ള്ള ചി­ലവ് കു­റഞ്ഞത് 100 ദി­നാർ.മൊ­ബൈൽ ഫോൺ ഉപയോ­ഗം/ഇന്റർ­നെ­റ്റ് ചി­ലവ് 30 ദി­നാർ, കു­ട്ടി­യു­ടെ­ പ്രതി­മാ­സ സ്‌കൂൾ ഫീ­സ്/േസ്റ്റ­ഷനറി­ -50. വർ­ഷത്തിൽ നാ­ട്ടി­ലേ­യ്ക്ക് പോ­കാ­നു­ള്ള വി­മാ­നടി­ക്കറ്റ് ചി­ലവ് പ്രതി­മാ­സം കണക്ക് കൂ­ട്ടി­യാൽ -40 ദി­നാർ (വർ­ഷത്തിൽ കു­റഞ്ഞത് 350) ഗതാ­ഗതം, മറ്റു­ ചി­ലവു­കൾ കു­റഞ്ഞത് 30 ദി­നാർ.

കു­റഞ്ഞ തോ­തി­ലു­ള്ള മേ­ൽ­പ്പറഞ്ഞ ചി­ലവു­കൾ കണക്കാ­ക്കി­യാൽ തന്നെ­ ശന്പളവു­മാ­യി­ തട്ടി­ച്ചു­ നോ­ക്കു­ന്പോൾ ലഭി­ക്കു­ന്ന വരു­മാ­നത്തേ­ക്കാൾ കൂ­ടി­യ ചി­ലവു­കളാണ് ഒരു­ കു­ടുംബത്തി­നു­ണ്ടാ­കു­ന്നത്. ഇത് കൂ­ടാ­തെ­ നാ­ട്ടിൽ അയക്കേ­ണ്ടി­ വരു­ന്ന പണം, ക്രെ­ഡി­റ്റ് കാ­ർ­ഡ്, വാ­ഹന ചി­ലവു­കൾ അങ്ങി­നെ­ പലതും കൂ­ടി­ കണക്കാ­ക്കി­യാൽ 400 ദി­നാർ പ്രതി­മാ­സം തീ­ർ­ത്തും അപര്യാ­പ്തമാ­ണെ­ന്ന് ഏതൊ­രാ­ൾ­ക്കും അനു­മാ­നി­ക്കാം.

ജി­സി­സി­ രാ­ഷ്ട്രങ്ങളി­ലെ­ തൊ­ഴിൽ പ്രതി­സന്ധി­യും സാ­ന്പത്തി­ക മാ­ന്ദ്യവും ഇന്ത്യയി­ലേ­ക്കു­ളള പണമൊ­ഴു­ക്ക് ഗണ്യമാ­യി­ കു­റച്ചി­ട്ടു­ണ്ടെ­ന്നാണ് കണക്കു­കൾ സൂ­ചി­പ്പി­ക്കു­ന്നത്. േസ്റ്ററ്റ് ബാ­ങ്കേ­ഴ്‌സ് കമ്മറ്റി­ കണക്കു­കൾ പ്രകാ­രം കേ­രളത്തി­ലെ­ ബാ­ങ്കു­കളിൽ 2016ൽ മാ­ത്രം 1.48 ലക്ഷം കോ­ടി­ രൂ­പ പ്രവാ­സി­കൾ നി­ക്ഷേ­പി­ച്ചി­രു­ന്നു­. എന്നാൽ കഴി­ഞ്ഞ വർ‍ഷം ഇരു­പത് ലക്ഷം കോ­ടി­ രൂ­പയു­ടെ­ നി­ക്ഷേ­പം കു­റഞ്ഞു­. അമേ­രി­ക്കൻ‍ ഡോ­ളറു­മാ­യി­ ഇന്ത്യൻ‍ രൂ­പയ്ക്കു­ണ്ടാ­യി­രു­ന്ന വി­നി­മയ നി­രക്ക് 63.87 ആണ്. പി­ന്നീട് ഇത് 64.11 എന്ന നി­ലയി­ലേ­ക്ക് ഉയർ‍ന്നു­വെ­ങ്കി­ലും. രൂ­പയു­ടെ­ മൂ­ല്യം കു­റഞ്ഞതോ­ടെ­ പ്രവാ­സി­കൾ പണം അയക്കു­ന്നത് കൂ­ടി­യെ­ങ്കി­ലും ഇന്ത്യയി­ലെ­ വർ­ധി­ച്ച ജീ­വി­തച്ചി­ലവു­കൾ കാ­രണം അതി­ന്റെ­ ഗു­ണം പ്രവാ­സി­കൾ­ക്ക് അനു­ഭവി­ക്കാൻ ആകു­ന്നി­ല്ലെ­ന്നു­വേ­ണം കരു­താൻ . ഇന്ത്യന്‍ തൊ­ഴി­ലാ­ളി­കളെ­ ആശ്രയി­ക്കു­ന്ന എക്‌സ്‌ചേ­ഞ്ചു­കളില്‍ കഴി­ഞ്ഞ ഏതാ­നും മാ­സങ്ങളാ­യി­ ഇടപാ­ടു­കാ­രു­ടെ­ എണ്ണം ഗണ്യമാ­യി­ കു­റഞ്ഞത് മണി­ എക്‌സ്‌ചേ­ഞ്ചു­കളെ­യും സാ­രമാ­യി­ ബാ­ധി­ച്ചു­.

You might also like

Most Viewed