ഫോർ പി എം ന്യൂസ് വാർത്ത തുണയായി : യുവാക്കൾക്ക് സഹായവുമായി നിരവധിപേർ രംഗത്ത്


മനാമ : റിക്രൂട്ടിംഗ് ഏജൻസി മുഖേന ബഹ്റൈനിൽ ജോലിക്കെത്തുകയും ചതിവിൽ പെടുകയും ചെ­യ്തതിനെ തുടർന്ന് ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെയുള്ള തൊഴി­ലാളികളെ സഹായിക്കാനും കന്പനി­യുമായി ചർച്ച നടത്തുന്നതിനുമായി നി­രവധിപേർ മുന്നോട്ട് വന്നു. കഴിഞ്ഞ ദിവസത്തെ ഫോർ പി.എം ന്യൂസ് വാർത്തയെ­ തുടർന്ന് മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഫോർ പി.എം ന്യൂസ് ഓഫീസിലേയ്ക്ക് വിളിച്ച് യുവാക്കൾക്ക് വണ്ടി സഹായ വാഗ്ദാനങ്ങൾ നടത്തിയി­രുന്നു.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അടക്കമുള്ള സാമൂഹ്യ പ്രവർത്തകരും ഈ പ്രശ്നത്തിൽ ഇടപെട്ടു . സാമൂഹ്യപ്രവർത്തകരായ സലാം മന്പാട് മൂല, റാഷിദ് എന്നിവരാണ് യുവാക്കളെക്കുറിച്ചുള്ള ദുരിത കഥ മാധ്യമ പ്രവർത്തകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഫോർ പി.എം ന്യൂസ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിക്കു­ കയും കന്പനി അധികൃതരുമായി സംസാരിക്കയും ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട പ്രവാസി കമ്മീഷൻ അംഗം ഈ വിഷയത്തിൽ ഇടപെടു­കയായിരുന്നു. ഇന്നലെ രാവിലെ തൊഴിലാളി പ്രതിനിധിയെയും കൂട്ടി കന്പനിയിലെത്തിയ സുബൈറും മറ്റു സാമൂഹ്യ പ്രവർത്തകരും കന്പനി പ്രതിനിധികളുമായി ചർച്ചനടത്തുകയും അടുത്ത ഞായറാഴ്ച ഇരു വിഭാഗവുമായും ഒത്തു ചേർന്ന് ചർച്ച നടത്തി തൊഴിലാളികളുടെ പ്രശനങ്ങൾ പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളാനും തീരുമാ­നമായി.

You might also like

Most Viewed